സണ്ണിച്ചന്റെ മാലാഖ – 1 1അടിപൊളി  

“എന്നാലും

മോനേ… അവളൊരു പാവമാ…”

മറിയാമ്മച്ചിയുടെ ആവലാതി തീരുന്നില്ല….

“28 വയസ്സൊണ്ടെന്നല്ലേ പറഞ്ഞത്? പോരാത്തതിന് ടീച്ചറും. അവൾടെ കാര്യം നോക്കാൻ അവൾക്കറിയാം. അങ്ങനല്ലാത്ത പെണ്ണാണെങ്കിൽ എന്നേ കോലേക്കേറി പോയിട്ടൊണ്ടാകും…. ഇതങ്ങനത്തെ എനമല്ലല്ലോ…. നിങ്ങള് പേടിക്കാതിരി…”

അങ്ങനെ ആന്റണിയുടെ സമാധാനിപ്പിക്കലിന്റെ പുറത്ത് മറിയാമ്മച്ചിയും അപ്പച്ചനും യാത്ര തിരിച്ചു. അവർ പോകുന്നതിന്റെ തലേന്ന് തന്നെ മക്കളിൽ നടുകഷ്ണമായ സണ്ണി ബഹ്‌റൈനിൽ നിന്നും ജോലി മതിയാക്കി തിരിച്ചെത്തിയിരുന്നു. ഇനിയുള്ള കാലം അപ്പച്ചനുണ്ടാക്കിയിട്ട കുരുമുളകും റബ്ബറും നോക്കി ജീവിക്കാം എന്നാണ് അവന്റെ തീരുമാനം…….

സാന്ദ്രയെ കാണാതെ പോകേണ്ടി വന്നതിൽ രണ്ടാൾക്കും നല്ല വിഷമമുണ്ടായിരുന്നു. ഫോൺ വിളിച്ചു കാര്യം പറഞ്ഞാൽ അവളുടെ വീട്ടുകാരെങ്ങാനും കേട്ടാലോ എന്ന പേടിയാൽ അത്‌ വേണ്ടെന്ന് വെച്ചു. സാന്ദ്ര പറഞ്ഞ് പറഞ്ഞ് അവൾടെ അപ്പനെയൊക്കെ എല്ലാവർക്കും നല്ല മതിപ്പാണ്. ഈ കാര്യം കൊണ്ട് വേണമെങ്കിൽ അങ്ങേരവളുടെ ജോലി വരെ നിർത്തിക്കും.

ഹൈദരാബാദിലെത്തി അടുത്ത ദിവസം തന്നെ ആൻസി ബൈ പറഞ്ഞ് ട്രെയിനിങ്ങിന് പോയി . അതോടെ തിരക്കിലായ ഔസേപ്പച്ചനും അമ്മച്ചിയും സാന്ദ്രയെ വിളിക്കുന്നത് അവൾ കോട്ടയത്തെത്തി വീട്ടിലേക്ക് നടക്കുമ്പോഴാണ്.

രണ്ടാൾക്കും വേണ്ടി പുളിയിഞ്ചിയും ചിപ്സും ശർക്കരവരട്ടിയുമെല്ലാമായി സന്തോഷിച്ചു നടന്നു വന്ന സാന്ദ്രക്ക് ആ ന്യൂസ്‌ കേട്ടപ്പോൾ തിരിച്ചു വയനാട്ടിലേക്കോടാനാണ് തോന്നിയത് . പിന്നെ വേണ്ടെന്ന് വെച്ചു. തിരിച്ചു ചെന്നാൽ തന്തപ്പിടി രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും തൊട്ടടുത്ത ദിവസം തന്നെ ഉറ്റ സുഹൃത്തിന്റെ care of ഇൽ വീണ്ടും ആ പ്രൈവറ്റ് സ്കൂളിൽ പട്ടിപ്പണിക്ക് വിടുമെന്നുമുറപ്പാണ്. എന്തിനാണ് വെറുതേ സ്വന്തം കുഴി സ്വയം തോണ്ടുന്നത്….

എന്തായാലും വീട്ടിലേക്ക് പോയി നോക്കാം… അങ്ങേരു

പെഴയാണെങ്കിൽ വേറെ സ്ഥലം നോക്കാം… സ്കൂളിലെ ടീച്ചർമാരോട് ചോദിക്കാം…. അവൾ അവൾക്ക് തന്നെ ധൈര്യം കൊടുത്തു കൊണ്ട് മുന്നോട്ട് നടന്നു.

“സാറ. അല്ലേ? ”

ഉമ്മറത്തുള്ള കൽത്തൂണിന്റെ അത്ര തന്നെ വലിപ്പമുള്ള ആ മനുഷ്യൻ തന്റെ മുഖം കാണാനായി കഴുത്ത് കുനിച്ചു കൊണ്ട് ചോദിച്ചത് കേട്ടപ്പോൾ സാന്ദ്രയുടെ തൊണ്ട സഹാറ മരുഭൂമി പോലെയായി….

“അ… അല്ലാ… സാന്ദ്ര… ”

അവൾ മൂക്കിന് മുകളിലെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു.

“Oh sorry… സാന്ദ്ര…. സാന്ദ്ര ചായ കുടിച്ചോ?”

ആ ഇരുണ്ട മുഖത്തൊരു ചിരി കണ്ടപ്പോൾ അങ്ങേരുടെ വലിപ്പം കുറച്ചു കുറഞ്ഞതായി തോന്നി സാന്ദ്രക്ക്.

“ഇല്ലാ… കുളിച്ചിട്ട് ഉണ്ടാക്കാം……”

“ആ… വേണ്ട വേണ്ട… അമ്മച്ചി പറഞ്ഞാരുന്നു കൊച്ചിന് ചായയിട്ട് വെക്കണമെന്ന്… കുളിച്ചിട്ട് താഴേക്ക് പോരെ… ”

അതു കേട്ടപ്പോൾ മനസ്സിലൊരു തണുപ്പ് തോന്നി സാന്ദ്രക്ക്… പാവം അമ്മച്ചി… എല്ലാം പറഞ്ഞേല്പിച്ചിട്ടുണ്ട്…

സാന്ദ്ര കുളിച്ച് വന്നപ്പോഴേക്കും ഉമ്മറത്ത് രണ്ട് ചായക്കപ്പുമായി സണ്ണി ഇരിപ്പുണ്ടായിരുന്നു. അടുത്തൊരു പ്ലേറ്റിൽ കുറച്ച് മിട്ടായി കേക്കുകളും.

“ഓണമായിട്ടൊന്നും കൊണ്ട് വന്നില്ലേ…?”

ആ പരുപരുത്ത ശബ്ദത്തിൽ അന്വേഷണം കേട്ടപ്പോൾ അതെന്തോ ഭീഷണി പോലെയാണ് അവൾക്ക് തോന്നിയത്…

“ഒണ്ട്… ഇപ്പോ കൊണ്ടു വരാം… ”

കേട്ട പാതി അവൾ സ്റ്റെപ് കയറി മുകളിലേക്കോടി…

“ചായ കുടിച്ചിട്ട് മതിയാരുന്നു…..”

സണ്ണി കേക്ക് ചായയിൽ മുക്കിക്കൊണ്ട് പിറുപിറുത്തു….

സാന്ദ്ര തിരിച്ചു വന്നത് ഒന്നു രണ്ടു വലിയ കവറുകളുമായാണ്.

“ഇത് അച്ചപ്പം, ശർക്കരവരട്ടി, പിന്നെ കൊറച്ചു ചിപ്സ്, ഇത് അമ്മച്ചിക്കാരുന്നു… പുളിയിഞ്ചി… ”

“ഹോ… ഇതൊക്കെ ഇവടേം കിട്ടുവല്ലോ…. ”

സണ്ണിയുടെ ശബ്ദത്തിലുള്ള

പുച്ഛം കേട്ടപ്പോൾ സാന്ദ്രക്ക് ചൊറിഞ്ഞു വന്നു. പക്ഷേ, ഒന്നും മിണ്ടിയില്ല.

Updated: October 22, 2026 — 7:17 am

Leave a Reply

Your email address will not be published. Required fields are marked *