“എനിക്കതൊക്കെ മടിയാ… പിന്നെ ഇൻസ്റ്റയിൽ ഒക്കെ കണ്ടിട്ടുണ്ട് ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട് പണി കിട്ടിയ കഥ…. അതോണ്ട് നല്ല പേടിയാ… അച്ഛനെങ്ങാനും അറിഞ്ഞാൽ കൊല്ലും.”
“ആ….മിക്ക പയ്യന്മാരും സീരിയസ് ഒന്നും ആവില്ല…കിട്ടിയാലൊരു കളി.. അതാണ് mindset. അങ്ങനൊള്ളവന്മാരുടെ സംസാരം കേട്ടാ മനസിലാകും… നീ ഒരു പ്രൊഫൈൽ അങ്ങൊണ്ടാക്ക്. നല്ലതിനെ ഫിൽറ്റർ ചെയ്ത് തരുന്ന കാര്യം ഞാനേറ്റു…. ”
അങ്ങനെ സണ്ണിയുടെ അതിഭീകര സപ്പോർട്ട് കൊണ്ട് സാന്ദ്ര ‘തിരികെ’ ആപ്പ് download ചെയ്തു. Chatgpt യുടെ സഹായത്തോടെ പ്രൊഫൈൽ ഗംഭീരമാക്കി, swiping തുടങ്ങി.
ആകാംഷ കൊണ്ട് രണ്ടു ദിവസം തിരികെയിൽ നിന്നിറങ്ങാൻ അവൾക്ക് നേരം കിട്ടിയില്ല… എന്നാൽ match ആയ പ്രൊഫൈൽ എല്ലാം പരമ ഊളകൾ ആയിരുന്നു… അതോടെ അവൾടെ ആവേശം അങ്ങ് പോയി.
എങ്കിലും തിങ്കളാഴ്ച ക്ലാസ്സെല്ലാം കഴിഞ്ഞ് വരുന്ന വഴിക്ക് ആപ്പ് ഒന്നെടുത്തു നോക്കി… കണ്ട
പ്രൊഫൈൽ എല്ലാം swipe left അടിക്കുന്നതിനിടയിൽ ഒരെണ്ണം കണ്ണിൽപ്പെട്ടു….
“Eldho ouseph kanakkapparambil ”
“ആഹാ… കൊള്ളാലോ… ഇങ്ങേരുടെ പേര് ഇതാണോ??!!!”
സാന്ദ്ര കുറച്ചു നേരം പ്രൊഫൈൽ നോക്കി നിന്നു…. പിന്നെയൊരു കുസൃതിക്ക് right swipe ചെയ്തു. വീട്ടിലെത്തും മുന്നേ തന്നെ match ആവുകയും ചെയ്തു…
“ഇങ്ങേര് ഇതിൽ തന്നെ അടയിരിക്കുകയായിരുന്നോ 😬😬😬”
ഇന്നെന്തായാലും നല്ല ഊക്ക് കിട്ടും എന്ന് ചിന്തിച്ചു കൊണ്ട് സാന്ദ്ര വീട്ടിലേക്ക് നടന്നു.
ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു കക്ഷി…. സാന്ദ്ര ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി.
“കൊള്ളാമെടീ… ആശാന്റെ നെഞ്ചത്ത് തന്നെ ആദ്യ പരീക്ഷണം…..”
അത് കേട്ടതും സാന്ദ്ര ചിരിച്ചു പോയി….
“ഒരു കൈയബദ്ധം…പെട്ടന്ന് പ്രൊഫൈൽ കണ്ടപ്പോ… ഒരാവേശത്തിന്…. ”
“കൊള്ളാം…. കൊള്ളാം…”
“😌😌…
അല്ല,എന്താ ഷർട്ട് ഒക്കെയിട്ട്? ഇന്നും ഡേറ്റ് കൂട്ടാൻ വരുവോ?”
“ഇല്ലാ…. ഈ ഡേറ്റിനെ welcome ചെയ്യാനിരുന്നതാ😌😌….. ”
സണ്ണി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അതു പറഞ്ഞതും എത്ര തടഞ്ഞിട്ടും സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു…. അത് സണ്ണി കാണുന്നതിനും മുന്നേ അവൾ സ്റ്റെപ്പ് കയറി മുകളിലേക്കോടി….
അന്ന് രാത്രി ട്യൂഷൻ പിള്ളേരുടെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ സാന്ദ്രക്ക് താഴെ നിന്നും വിളി വന്നു…
“ടീച്ചറേ… ഒരു മന്തി കഴിക്കാൻ കൂടാവോ?”
“ഹോ… വേണേൽ ഒരെണ്ണം മൊത്തം കഴിക്കാം…”
സാന്ദ്ര വിശന്നു വലഞ്ഞിരിക്കുകയായിരുന്നു….
“എന്റെ കൂടെ ഒരുത്തനും കൂടിയൊണ്ടേ… ഇനീപ്പോ അവനെ കണ്ട് വന്ന വഴിക്ക് തിരിഞ്ഞോടാൻ നിൽക്കരുത്… ”
സണ്ണി ആദ്യമേ മുന്നറിയിപ്പ് കൊടുത്തു.
സാന്ദ്ര ചിരിച്ചു കൊണ്ട് കാൾ വെച്ചു.
“ദേ, ആ
പെണ്ണ് വരുന്നൊണ്ട്. മാന്യമായ സംസാരം മാത്രം. Ok?”
അവൻ കൂടെയിരിക്കുന്ന അബ്ദുവിനെ വിരട്ടി.
“ഞാനെന്തോന്ന് പെണ്ണുങ്ങളെ കണ്ടാൽ കമ്പി പറയുവോ???? നീയാദ്യം ഒതുങ്ങ് സണ്ണിച്ചാ…”
അവൻ സണ്ണിയുടെ മേലെ പുച്ഛം വാരി വിതറിക്കൊണ്ട് ചെസ്റ്റ് പീസെടുത്തു.
“ഹാ… അതവക്കൊള്ളതാ…”
സണ്ണി അതു തിരികെ വെപ്പിച്ചു…
അപ്പോഴേക്കും സാന്ദ്ര വന്നു. അബ്ദു അവളെ കണ്ടതും എഴുനേറ്റു നിന്നു ബഹുമാനം കാണിച്ചു. ഇത്രേം മതിയോ എന്ന് സണ്ണിയോട് കണ്ണ് കൊണ്ട് കാണിച്ചു . അവനൊന്നും പറയാനാവാതെ അബ്ദുവിനെ നോക്കി പല്ലിറുമ്മി.
“ടീച്ചറാണെന്ന് കണ്ടാ പറയത്തില്ല അല്ലേ?”
അബ്ദു സാന്ദ്രയെ അതിശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
“ഞാനാദ്യം ഓർത്തത് ഡിഗ്രി പഠിക്കുന്ന കൊച്ചാണെന്നാ…”
സണ്ണിയും അവന്റെ അഭിപ്രായം ശരിവെച്ചു. രണ്ടാളും നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ അതെല്ലാം കേട്ട് ചിരിയോടെ ഇരുന്നതല്ലാതെ കാര്യമായൊന്നും പറഞ്ഞില്ല. എങ്കിലും അബ്ദുവും സണ്ണിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ chemistry അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു.
