ഒരു ദിവസം സാന്ദ്ര സ്കൂളിൽ നിന്നു വരുമ്പോൾ കാണുന്നത് എങ്ങോട്ടോ പോകാനായി നല്ലൊരു ബ്ലാക്ക് ഷർട്ടും ഇട്ടിറങ്ങുന്ന സണ്ണിയെയാണ്. മുറ്റത്തൊരു നീല i 10 ഉം ഉണ്ട്. അതിലൊരു സുന്ദരിപ്പെണ്ണും. കണ്ടാലൊരു 40-43 വയസ്സ് മതിക്കും.
“ആ കൊച്ചേ.. ഞാൻ ഒരു ഡേറ്റിനു പോകുവാ… ഇതാ താക്കോൽ… ചായ ഫ്ലാസ്കിലൊണ്ട്….. എടുത്തു കുടിച്ചേരെ…. അപ്പോ പോയേച്ചും വരാം….bye…”
സാന്ദ്രക്കതു കേട്ട് അതിശയമാണ് തോന്നിയത്… ഡേറ്റ്!!!
ഇങ്ങേർക്കെന്തായാലും 40 വയസ്സെങ്കിലും കാണും…. ഈ മനുഷ്യന് പോലും ഡേറ്റ് ചെയ്യാൻ പെണ്ണുണ്ട്. ഇവിടെ താനിപ്പഴും കവിയൂർപൊന്നമ്മ കളിച്ചു നടക്കുന്നു…. ഇങ്ങനെ പോയാൽ ഒറ്റക്ക് ചാവേണ്ടി വരും…. 🥹🥹🥹…
ഒരു കണക്കിന് പറഞ്ഞാൽ അവൾ ശ്രമിക്കാഞ്ഞിട്ടൊന്നും അല്ല…. അച്ഛനും അമ്മയും ഹിറ്റ്ലർ ആയിട്ടു പോലും ഡിഗ്രീക്ക് പഠിക്കുമ്പോ ഒന്ന് പ്രേമിച്ചു…. പിന്നെ നെറ്റ് കോച്ചിങ്ങിനു പോയപ്പോ ഒന്ന്…. രണ്ടെണ്ണങ്ങളും ‘തറ’വാടികൾ ആയതു കൊണ്ട് സാന്ദ്ര നല്ലോണം മൂഞ്ചി…. ഇനീപ്പോ ഈ 28ആം വയസ്സിൽ എന്ത് പ്രേമം എന്ന ചിന്തയായിരുന്നു അവൾക്ക്…
അന്ന് ട്യൂഷൻ പിള്ളേരും സണ്ണിയുമൊന്നും വീട്ടിലില്ലാത്തത് കൊണ്ട് സാന്ദ്ര വളരേ സമാധാനമായി ഡിന്നർ ഉണ്ടാക്കി കഴിച്ചു നേരത്തേ
കിടന്നു.
“ഇയാളെന്തിനാ ഇന്നും നേരത്തേ എണീറ്റത്?സെക്കന്റ് സാറ്റർഡേ അല്ലേ?”
പിറ്റേന്ന് രാവിലേ ഉപ്പേരിക്കുള്ള തേങ്ങ ചിരവുന്നതിനിടയിലാണ് ഹാളിൽ നിന്നും സണ്ണിയുടെ ചോദ്യം കേട്ടത്.
“അല്ല, പെട്ടന്ന് പണി തീർത്തു വെച്ചേക്കാം എന്നോർത്ത് എണീറ്റതാ…”
സാന്ദ്ര പണി തുടർന്നു.
“എങ്ങനെയുണ്ടാരുന്നു ഡേറ്റ്?”
അവളൊരു കുസൃതിയോടെ അവനോട് ചോദിച്ചു.
“ഓ… അതങ്ങു workout ആയില്ല.. ആളെന്റെ vibe അല്ല….”
“ആണോ…. ചേട്ടനെ പിക് ചെയ്യാൻ ഇവിടെ വരെ വന്നതൊക്കെ കണ്ടപ്പോ ഞാനോർത്തു ആള് കിടിലം ആണെന്ന്….”
“കിടിലം ഒക്കെ തന്നെ…. But എനിക്ക് ആ കിടിലം പോര…. പുള്ളിക്കാരി ഇച്ചിരി സാഹിത്യം പറയുന്ന ടൈപ്പ് ആ… നാൽപതുകളിലെ പ്രണയം എന്നൊക്കെ പറഞ്ഞ് വെല്ല്യ romanticize ചെയ്യുന്നുണ്ടായിരുന്നു…. കേട്ടപ്പോ എനിക്ക് cringe അടിച്ചു……..ഇതിനെയൊക്കെ ഇത്ര romanticize ചെയ്യാനുണ്ടോ???”
“ആവോ…. അറിയില്ല……..”
“അതെന്ത് നീ പ്രേമിച്ചിട്ടില്ലേ?”
“ഓ… പ്രേമിച്ചിട്ടൊക്കെയുണ്ട്.. അതിന്റെ സ്മാരകമാണ് കയ്യിലെ ഈ scar. പിന്നെ കാലിലും ഒണ്ട് രണ്ട് മൂന്നെണ്ണം 😂😂😂..”
അവൾ സണ്ണിക്ക് വലത്തേ കൈപ്പത്തിയിലുള്ള പാട് കാണിച്ചു കൊടുത്തു. കുപ്പിച്ചില്ല് കൊണ്ട് വരഞ്ഞത് പോലൊരു നീണ്ട പാട്.
“ആഹാ… ഇത് അപ്പന്റെ വകയായിരുന്നോ അതോ കാമുകന്റെ വകയായിരുന്നോ?”
അവനതിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“കയ്യിലുള്ളത് കാമുകന്റെ വക… അത് കണ്ടപ്പോ വീട്ടിൽ പൊക്കി. അങ്ങനെ കാലിലും പാടായി… ”
“ഹോ… കൊച്ച് പ്രായത്തിലേ തൊടങ്ങിക്കാണും അല്ലേ?”
“അത്ര കൊച്ചൊന്നും അല്ല… ഈ സംഭവം നടക്കുന്നത് ഡിഗ്രി ലാസ്റ്റ് ഈയറിൽ പഠിക്കുമ്പഴാ….”
“ശോ, അപ്പഴൊക്കെ തല്ലുവാരുന്നോ അപ്പൻ?”
“😂😂😂 അച്ഛനെന്നെ രണ്ട് കൊല്ലം മുന്നേ വരെ തല്ലിയിട്ടുണ്ട്….”
“ഹെന്റെ
കർത്താവേ.. ഇത് വെച്ചു നോക്കുമ്പോ എന്റപ്പനൊക്കെ തങ്കമാണ് തങ്കം ”
രണ്ടു പേരും ഒരുപോലെ ചിരിച്ചു.
“ഹാ… അതൊക്കെ പണ്ടത്തെ കഥയല്ലേ…. ഇപ്പോ സ്വന്തമായി ജോലിയും വരുമാനവും ഒക്കെ ആയല്ലോ… ഇനി ഒരു സീരിയസ് റിലേഷൻഷിപ് ഒക്കെയാവാം… ”
സണ്ണി അവൾക്ക് ധൈര്യം കൊടുത്തു.
“സത്യം പറഞ്ഞാൽ താല്പര്യം ഒക്കെയുണ്ട്. But, എനിക്ക് മടിയാ….. പ്രായം ഇത്രേം ആയില്ലേ….. കൂടെ പഠിച്ച ചെക്കന്മാര് വരെ കെട്ടി.”
“ഓ… എന്നാ പ്രായമെന്നാ… കണ്ടാൽ പകുതിയേ തോന്നു.. മടി പിന്നെ എനിക്കും ഒണ്ടാരുന്നു……. ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിനോക്ക്… കൊറേ ഉഡായിപ്പോണ്ട്. എന്നാലും ഒന്ന് രണ്ട് നല്ലതിനെ ഒക്കെ കിട്ടും. “
