സണ്ണിച്ചന്റെ മാലാഖ – 1 Likeഅടിപൊളി  

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

“ഈ സാറ്റർഡേ ലീവ് ആണോ? നമുക്ക്‌ എവിടേലും പോയാലോ?”

അബ്ദുവിന് റ്റാറ്റാ പറഞ്ഞുകൊണ്ട് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ ശബ്ദം ഒന്നു വിറച്ചു.

“എങ്ങോട്ട് പോവാനാ?”

കണ്ണടക്കുള്ളിൽ അവളുടെ കണ്ണുകൾ വിടർന്നു…

“അതൊക്കെ സർപ്രൈസ്… എന്നതായാലും പ്രൊഫൈൽ match ആയതല്ലേ? ഒരു ഡേറ്റിനു പോയില്ലെന്ന് വേണ്ട… 😌…”

“ശോ…. നമ്മളത് proceed ചെയ്യണോ?……. ഒന്നാമത് ഒരു വീട്ടിൽ താമസിക്കുന്നവരല്ലേ…. അഥവാ vibe set ആയില്ലെങ്കിൽ പിന്നെയുള്ള conversation awkward ആവില്ലേ? ”

“ഹാ…അത്ര സീരിയസ് ആയിട്ടൊന്നും കാണണ്ടന്നെ…. ഇതു വരെ ഡേറ്റിനു പോയിട്ടില്ലാത്ത സാന്ദ്രക്ക് ഒരു ഡേറ്റിങ് expert എന്ന

നിലക്ക് ഞാനൊരു demo ഡേറ്റ് തരുന്നു… അത്ര തന്നെ…

പിന്നെ,ഈ വയസ്സൻ തലേലാകുവോ എന്നൊരു പേടിയാണെങ്കി അതു വേണ്ട… നമ്മളൊക്കെ പൂ കാണുന്നു, പറക്കുന്നു, പരാഗണം ടീംസ് ആണ് 😌😌😌.. വേണേൽ പരാഗണത്തിൽ നിന്ന് നിന്നെയൊന്ന് ഒഴിവാക്കി തരാം 😌😌😌….”

സണ്ണി അവൾ ചാരി നിൽക്കുന്ന തൂണിലേക്ക് വലത്തേ കയ്യുറപ്പിച്ചു കൊണ്ട് മുന്നിലെ റോഡിലേക്ക് നോക്കി പറഞ്ഞു.

സണ്ണി ചുമ്മാ കളി പറയുകയാണ് എന്നറിഞ്ഞിട്ടും സാന്ദ്രയുടെ മുഖം വീണ്ടും ചുവന്നു… ഇങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ചുവക്കുന്ന മുഖം അവൾക്കൊരു വെല്ലുവിളി ആയിരുന്നു… സണ്ണി ആ ചുവന്ന മുഖം അല്പം അതിശയത്തോടെ നോക്കി നിന്നു…. ഈ ചളിക്ക് വരെ blush ചെയ്യാൻ ഇവളെന്തോന്ന് എന്നാലോചിച്ചായിരുന്നു അവന് അത്ഭുതം.

“പിന്നേ… ഈ ജുബ്ബായും ഇട്ടോണ്ട് വന്നേക്കല്ല്… ഡേറ്റിന് പോകുമ്പോ പ്രായത്തിനു ചേരുന്ന വല്ലോം ഇട്ടേച്ചും വരണം…അതിനാ കാലേക്കൂട്ടി പറഞ്ഞത്…”

“ഓ…. 😤”

സാന്ദ്ര പുച്ഛം അഭിനയിച്ചു മുകളിലേക്ക് കയറിപ്പോയെങ്കിലും മൂപ്പര് പറഞ്ഞതിലും കാര്യമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു.

രണ്ടും മൂന്നും മക്കളുള്ള ടീച്ചർമാർ വരെ നല്ല കിടിലം ലുക്കിലാണ് ക്ലാസ്സിൽ വരുന്നത്. താനേയുള്ളു ഈ പന്നക്കോലത്തിൽ പോകുന്നത്…. Demo ഡേറ്റ് ആണേലും ഫസ്റ്റ് time അല്ലേ… എന്തായാലും നല്ലൊരു ഡ്രസ്സ്‌ എടുക്കണം… സരിതയെ കൂട്ടി പോകാം… അവൾ തീരുമാനിച്ചു.

↔️↔️↔️↔️↔️↔️↔️↔️↔️↔️↔️↔️

“എന്റെ കർത്താവേ…… ഇതാരിത്????”

സ്റ്റെപ് ഇറങ്ങി വന്ന സാന്ദ്രയെ കണ്ട് സണ്ണിയുടെ കണ്ണ് തള്ളി.

ഇളം മഞ്ഞ നിറത്തിലുള്ള ഡ്രെസ്സായിരുന്നു അവൾ ധരിച്ചിരുന്നത്…. സ്വതവേ ചെറിയ ശരീരമായത് കൊണ്ടും ഡ്രെസ്സിന്റെ പ്രത്യേകത കൊണ്ടും അവൾക്ക് പതിനെട്ട് വയസ്സ് മാത്രമേ തോന്നിക്കുന്നുള്ളു….

രാവിലെ പള്ളിയിലേക്ക് കുളിച്ച് വരുന്ന കൊച്ചുങ്ങളെ ഓർമ വന്നു സണ്ണിക്ക്… ആ ഒരു ചൈതന്യമുണ്ട് മുഖത്ത്.

മുടി അഴിച്ചിട്ടിരിക്കുന്നു…. പുരികം ത്രെഡ് ചെയ്‌തെന്ന് തോന്നുന്നു… ചുണ്ടിൽ ബേബി പിങ്ക് ലിപ്സ്റ്റിക് ഉണ്ട്… നെറ്റിയിലൊരു കുഞ്ഞ് പൊട്ടും. പിന്നെ പതിവ് കണ്ണട….മൊത്തത്തിൽ ഒരു കൊച്ചു സുന്ദരി…..

അസ്തമയ സൂര്യന്റെ ചുവപ്പും അവൾ നിൽക്കുന്നതിനു തൊട്ടു പുറകിലുള്ള സപ്പോട്ട മരത്തിന്റെ പച്ചപ്പുമെല്ലാം അവളുടെ അഴകിനെ പതിന്മടങ്ങു കൂട്ടി….

“ഇതിപ്പോ പോലീസ് എങ്ങാനും തൂക്കിയാലെന്ത് ചെയ്യും ”

സണ്ണി അവളെ നോക്കി മൂക്കത്തു വിരൽ വെച്ചു കൊണ്ട് ചോദിച്ചു…

“ഉയ്യോ പോലീസ് ഒക്കെ പിടിക്ക്യോ 🥺🥺🥺”

“ഹാ… ഞാൻ തമാശ പറഞ്ഞതാ…… പക്ഷേ, പേടിക്കണം…. മധ്യവയസ്കൻ കൗമാരക്കാരിയുടെ കൂടെ നടന്നാൽ സീൻ ആണ്….”

സണ്ണി ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു..

“ഓ പിന്നേ…. മമ്മൂട്ടിന്റെ ഫിഗറും വെച്ചോണ്ട് വിനയം കാണിക്കല്ലേ…..”

സാന്ദ്ര ഇങ്ങോട്ട് കിട്ടിയ ഊക്ക് അതേ പോലെ തിരിച്ചു കൊടുത്തു ബൈക്കിന്റെ പിറകിൽ കയറി….

“അപ്പോ പോകാം…?”

“പോകാം….”

ആദ്യമായി ഡേറ്റിനു പോകുന്നതിന്റെ ത്രില്ലിൽ സാന്ദ്ര തുള്ളിച്ചാടി പറഞ്ഞു…. അപ്പോഴേക്കും ഇരുട്ട് മൂടിയിരുന്നു…

Updated: October 22, 2026 — 7:17 am

Leave a Reply

Your email address will not be published. Required fields are marked *