ഒരു കഫേയിലായിരുന്നു അവരാദ്യം പോയത്…. രണ്ടു പേരും ഓരോ കോഫി ഓർഡർ ചെയ്ത് സംസാരം തുടങ്ങി…. സണ്ണി നല്ലൊരു listener ആയിരുന്നു…. സാന്ദ്രയും…. പോരാത്തതിന് ഒരേ humour sense ഉം…. രണ്ടാളും ഒരുപാട് സംസാരിച്ചു….
“എന്നാലും ഇത്രേം strict ഡാഡി ആയിട്ടും നീയെങ്ങനെ ഇത്രേം കാലം കല്യാണം കഴിക്കാതെ ജീവിച്ചു എന്നെനിക്ക് മനസ്സിലാകുന്നില്ല…”
സണ്ണിക്ക് അതായിരുന്നു അതിശയം.
“എന്റെയീ strength, എന്റേയീ വാശി, എന്റേയീ കരച്ചിൽ…. 🤣🤣🤣🤣..
”
രണ്ടാളും ഒരുപോലെ ഇരുന്നു ചിരിച്ചു…
“25 വരെ പഠിക്കണം എന്നു പറഞ്ഞു നിന്നു…. അത് കഴിഞ്ഞപ്പഴേക്ക് അച്ഛൻ അവടൊരു സ്കൂളിൽ ജോലി ശരിയാക്കി തന്നു…. പിന്നെയിങ്ങോട്ട് നല്ല കഷ്ടകാലം ആയിരുന്നു…. എല്ലാ സൺഡേയും വരും ആരേലും പെണ്ണുകാണാൻ…. വന്നവർക്കൊന്നും കൊഴപ്പം ഉണ്ടായിട്ടല്ല…. ഞാൻ റെഡിയായിട്ടില്ല…… അത്രേം കാലം ഞാൻ ജീവിച്ച ജീവിതം മറ്റുള്ളവർക്ക് ok ആയിരിക്കും. എനിക്ക് ok അല്ലായിരുന്നു. അതൊന്ന് change ചെയ്തിട്ടേ എനിക്ക് കല്യാണത്തെ പറ്റി ആലോചിക്കാൻ പറ്റുമായിരുന്നുള്ളു… അത്രേയുള്ളൂ…. അതവർക്ക് പറഞ്ഞാ മനസിലാക്കണ്ടേ?”
“ഹാ… എന്റെ ചേച്ചീടെ മോൾക്കും 28 ആ… അവളോടൊന്നും കല്യാണം പോയിട്ട് ക എന്നൊരു വാക്ക് പോലും മിണ്ടാൻ പറ്റത്തില്ല…. തൂക്കിലേറ്റും….”
“പറഞ്ഞ പോലെ ചേട്ടനെന്താ കെട്ടാത്തത്?”
“എനിക്ക് കല്യാണം എന്നൊരു concept താല്പര്യം ഇല്ലാ… റിലേഷൻഷിപ് ഒക്കെ ഉണ്ടായിട്ടുണ്ട്… Both casual and serious. പക്ഷേ, കല്യാണത്തിലേക്ക് എത്തിക്കാൻ തോന്നിയില്ല….”
“മ്മ്….”
സാന്ദ്ര തലയാട്ടി…
അവരുടെ സംസാരം നീണ്ടു പോയി… തട്ടുകടയിൽ കയറി ദോശയും മുട്ടയുമെല്ലാം കഴിച്ച് വീട്ടിലെത്തിയപ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു….
“അപ്പോ ടീച്ചറേ…. ഇത് പോലെയൊക്കെയാണ് മാന്യമായ ഡേറ്റ്…….ഇനി മാന്യമല്ലാത്തതാണെങ്കി അതും കയ്യിൽ സ്റ്റോക്കൊണ്ട്….. പറഞ്ഞാ മതി…… ”
“അയ്യോ വേണ്ടായേ…..ഇത് തന്നെ വെല്ല്യ ഉപകാരം…. ”
സാന്ദ്ര ചിരിയോടെ കൈ തൊഴുതു കാണിച്ചുകൊണ്ട് മുകളിലേക്ക് നടന്നു…..
“എന്നാ പിന്നെ ആപ്പിൽ കയറി പണി തുടങ്ങിക്കോ…. നല്ല ചെക്കന്മാരെ നോക്കി എടുക്കണം… എന്തേലും help വേണമെങ്കി പറഞ്ഞാ മതി…”
സണ്ണി മുറ്റത്ത് തന്നെ നിന്നു കൊണ്ട് അവളോട് പറഞ്ഞു…. അതു കേട്ടപ്പോൾ
സാന്ദ്രയുടെ മുഖമൊന്നു വാടിയെങ്കിലും ആ ഇരുട്ടിൽ അവനതു കണ്ടില്ല……..
സണ്ണി അവസാനം പറഞ്ഞ ഡയലോഗിന്റെ ആഘാതത്തിലാണ് സാന്ദ്ര അകത്തേക്ക് കയറിയത്…. സത്യം പറഞ്ഞാൽ അതൊരു demo ഡേറ്റ് ആണെന്ന് സണ്ണി പറഞ്ഞപ്പോഴാണ് അവളോർത്തത്… അറിയാതെ തന്നെ അവളുടെയുള്ളിൽ സ്നേഹത്തിന്റെ ഒരുറവ പൊട്ടിയിരുന്നു…
“Stop… ഒരുപാട് മധുരസ്വപ്നങ്ങൾ കാണണ്ട……. അധികം ആണുങ്ങളോട് ഇടപെടാത്തത് കൊണ്ട് ആരടുത്തു പെരുമാറിയാലും നിനക്കൊരു ഇളക്കമൊക്കെ തോന്നും. അത്രേയുള്ളൂ… ഇനി ഇതിനെ പറ്റി കൂടുതൽ ഒന്നും ആലോചിക്കാൻ നിക്കരുത്….he’s just trying to be nice…”
സാന്ദ്ര കണ്ണാടി നോക്കി അവളോട് തന്നെ പറഞ്ഞു.
അതേ സമയം താഴത്തെ മുറിയിൽ അന്നെടുത്ത ഫോട്ടോസ് നോക്കി കിടക്കുകയായിരുന്നു സണ്ണി …. ഏറെ നിർബന്ധിച്ചിട്ടാണെങ്കിലും അവളെ കൊണ്ട് പോസ് ചെയ്യിപ്പിച്ച സിംഗിൾ ഫോട്ടോസ്…….. Height കുറവാണ്, ചിരി രസമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും കഷ്ടപ്പെട്ട് കിട്ടിയ മൂന്നു സെൽഫികൾ….
അവയെല്ലാം നോക്കി കിടക്കേ സണ്ണിയുടെ ഉള്ളിൽ നിന്നും മുന്നറിയിപ്പെന്നോണം ഒരു നെടുവീർപ്പുയർന്നു….. അവൻ പെട്ടന്ന് തന്നെ ഫോൺ മാറ്റി വെച്ച് ലൈറ്റ് അണച്ചു കിടന്നു….
(തുടരും.)
