ശ്യാമയും സുധിയും – 2 6അടിപൊളി 

 

“ആണോ..? ഞാൻ അറിഞ്ഞില്ല.. സോറി.” .

 

“ഏയ്‌! എന്തിനാ എന്നോട് സോറി പറയുന്നത്..?”

 

“എന്തായിരുന്നു.. ഭർത്താവിന്റെ പേര്..? ”

 

ശ്യാമ കുറച്ചു സമയം മിണ്ടാതെ നിന്ന ശേഷം.. പറഞ്ഞു.

 

“സുധി’…..സുധീന്ദ്രൻ..”

 

സുധി ശ്യാമയെ നോക്കി.. വിശ്വാസം വരാത്ത പോലെ.

 

“അപ്പോൾ ആ അമ്മ..?”

 

“അത് എന്റെ അമ്മ തന്നെയാ.”

 

“അപ്പോൾ ശ്യാമയുടെ അച്ഛൻ.? ”

 

“അച്ഛൻ വർഷങ്ങൾക്ക് മുൻപേ പോയി. അതോടെ അമ്മയും തകർന്നു.”

 

“അപ്പോൾ നിങ്ങളുടെയോ ഭർത്താവിന്റെയോ ബന്ധുക്കൾ..?”

 

“അങ്ങനെ പറയാൻ ആയി ആരും ഇല്ല. അച്ഛനും അമ്മയും സ്വന്തം നാട് ഉപേക്ഷിച്ചു ഇവിടെ വന്നതാ.. അമ്മ വലിയ ഏതോ തറവാട്ടിലെ ആണെന്ന് പറഞ്ഞ കേട്ടിട്ടുണ്ട്.. പിന്നെ അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരാണെന്നു ഒന്നും അറിയില്ല. സുധിയേട്ടൻ ഒരു അനാഥൻ ആയിരുന്നു.”

 

“ഇത്രയേറെ സങ്കടം ഉള്ള ആളാണ് ശ്യാമ എന്ന് എനിക്ക് തോന്നിയില്ല.”

 

“പോട്ടെ .

എനിക്ക് ജോലിക്ക് പോകാൻ സമയം ആയി. ഉച്ചയ്ക്ക് ഞാൻ വരും എന്നിട്ട് ഭക്ഷണം എടുത്തു തരാം..”

 

“ശ്യാമയ്ക്ക് എവിടെയാ ജോലി..?”

 

“അതോ.? അത് നേരത്തെ ഒരു പേര് പറഞ്ഞില്ലേ വി പി സ്കൂൾ എന്ന്.. അവിടെയാ.. ”

 

“ഏ…!!!!? അവിടെയോ..? വലിയ പറമ്പൻമാരുടെ..? ”

 

“ആ അത് തന്നെ.. ”

 

“അവിടെ ടീച്ചർ ആണോ..? എന്നിട്ട് പറഞ്ഞില്ലല്ലോ..?”

 

“ടീച്ചർ അല്ല.. ക്ലാർക്ക് ആണ്..”

 

“ഏ… ശരിക്കും. ”

 

“അതെ. എനിക്ക് പകരം ആണ്..”

 

കുറച്ചു സമയം രണ്ടാളും ഒന്നും മിണ്ടിയില്ല.

 

“ശരി . ഞാൻ ഇപ്പോൾ പോകട്ടെ..പിന്നെ കാണാം.”

 

ശ്യാമ അവിടെ നിന്നും ഇറങ്ങി. സുധി അവൾ പോകുന്നത് നോക്കി നിന്നു.

പിന്നെ ഇന്നലെ വാങ്ങിയ ഫോൺ എടുത്തു ഒരു നമ്പറിലേക്ക് വിളിച്ചു.

 

“ഹലോ സുന്ദരൻ സാറേ.. ഇത് ഞാൻ ആണ് സുധി.”

 

തുടരും..

 

ബൈ

 

സ്നേഹത്തോടെ

 

നിങ്ങളുടെ

 

സ്വന്തം

 

ഏകൻ.

 

 

ഒരു വലിയ പാർട്ട് തന്നെ എഴുതണം എന്ന് കരുതിയതാ.. എന്നാൽ ജീവിതത്തിലെ പ്രശ്നങ്ങളും.. അതിനിടയിൽ എന്റെ ആദ്യ കഥ ആയ ‘കർമ്മഫലം ‘ ഒരു പാർട്ടായി എഡിറ്റ്‌ ചെയ്തു എഴുതിയതും കൂടെ മറ്റു കഥകളും.. എല്ലാം കൂടെ ആയപ്പോൾ സമയം തികഞ്ഞില്ല. പിന്നെ ഈ കഥയുടെ റൂട്ട് തന്നെ എന്റെ കൈയിൽ നിന്നും പോയി. എല്ലാം കൂടെ ഇങ്ങനെ ആയി.

 

അടുത്തത് എന്തായാലും ഒരു നല്ല പാർട്ട്‌ തരാൻ ശ്രമിക്കാം. അതുവരെ.

 

ഓണാശംസകളോടെ ഏകൻ.

 

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ

 

❤ ഓണാശംസകൾ ❤

 

❤ HAPPY ഓണം ❤

❤ ഹാപ്പി ONAM ❤

Leave a Reply

Your email address will not be published. Required fields are marked *