ശ്യാമയും സുധിയും – 2 6അടിപൊളി 

 

“ഞാൻ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു. അത് കിട്ടിയില്ലേ.?” സുധി ചോദിച്ചു.

 

“ഞാൻ അപ്പോഴേ അതിന്റെ മറുപടി പറഞ്ഞിരുന്നല്ലോ….. പിന്നെ ഞാൻ ഒരു പെണ്ണല്ലേ.. ഞാൻ എങ്ങനെയാ അതൊക്കെ വാങ്ങുന്നത്..” ശ്യാമ പറഞ്ഞു.

 

“ആഹ്!! പോട്ടെ സാരമില്ല. കിട്ടിയാൽ നന്നായിരുന്നു. അത് കൊണ്ട് പറഞ്ഞതാ..”

 

“വേണം എന്ന് നിർബന്ധം ആണോ..?”

 

“അങ്ങനെ ഒന്നും ഇല്ല.. അത് പ്രശ്നം ഇല്ല. ഒന്ന് ഉറങ്ങി കിട്ടിയാൽ മതി. പിന്നെ പ്രശ്നം ഇല്ല.”

 

“ഞാൻ നാളെ വാങ്ങാൻ പറ്റുമോ എന്ന് നോക്കാം.”

 

“ഏയ്‌! അത് ഇനി വേണ്ട. ശ്യാമയ്ക്ക് അത് ബുദ്ധിമുട്ട് ആകും….ശ്യാമയ്ക്ക് പാടാൻ അറിയാമോ..?”

 

“എനിക്കോ..? ഇല്ല അറിയില്ല. എന്തേ അങ്ങനെ ചോദിച്ചത്.?”

 

 

” എനിക്ക് ഉറങ്ങാൻ പാട്ട് കേൾക്കണം.. അതൊരു സുഖം ആണ്. അതിരിക്കട്ടെ എന്റെ ഹെൽമെറ്റ്‌ എവിടുന്ന് കിട്ടി. ? ”

 

“പോലീസ് സ്റ്റേഷനിൽ നിന്ന്. അവിടെ എഴുതി കൊടുക്കേണ്ടി വന്നു. അങ്ങനെയാ കിട്ടിയത്. ബൈക്കും അവിടെ ഉണ്ട്. ”

 

” മ്.. ശരി. ഇനി അതെപ്പോൾ കിട്ടും..”

 

“അത് അറിയില്ല. ഒന്നും പറഞ്ഞില്ല. പിന്നെ ഇപ്പോൾ ഏതായാലും ബൈക്ക് ഒടിക്കാൻ കഴിയില്ലല്ലോ? …. ആ വാക്കിങ് സ്റ്റിക്ക് പിടിച്ചു നടക്കാൻ പറ്റുമോ എന്ന് നോക്കിയേ. പറ്റിയാൽ അങ്ങനെയെങ്കിലും നടക്കാലോ.. ”

 

ശ്യാമ സുധിയെ പിടിച്ചു എഴുനേൽപ്പിച്ചു. സുധി ഇടത് കൈകൊണ്ടു ആ സ്റ്റിക്ക് പിടിച്ചു നടക്കാൻ ശ്രമിച്ചു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും നടന്നു നോക്കി. അതിന് ശേഷം പറഞ്ഞു.

 

“ഇത് ഒരു ആശ്വാസം ആയി. ഇത് പിടിച്ചു ഈ അകത്തു കൂടെ ചെറുതായി ഇനി നടക്കാലോ.. ശ്യാമയ്ക്ക് ആ ഒരു പണി കുറഞ്ഞു അല്ലേ.?”

 

“ഏയ്‌ !! അതുകൊണ്ടല്ല.. ചെറുതായെങ്കിലും നടക്കാൻ സാധിച്ചാൽ നല്ലതല്ലേ എന്നെ കരുതിയുള്ളൂ. ശരി ഞാൻ പോയി ഭക്ഷണം കൊണ്ട് വരാം അതും കഴിച്ചു ഉറങ്ങിക്കോ..”

 

“ശ്യാമയ്ക്ക് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു കാര്യം കൂടെ ചെയ്തു തരാമോ.?”

 

“എന്താ.. എന്ത് കാര്യം ആണ്…?”

 

“അത്…… കുറച്ചു വെള്ളം മുക്കി എന്റെ ദേഹത്ത് തുടച്ചു തരാമോ.. ഒന്ന് കുളിക്കാത്തത് കൊണ്ട് എന്തോ പോലെ.. ”

 

“അത് ഞാൻ എങ്ങനെയാ.. ഇപ്പോൾ.. അതും..” ശ്യാമ പറയാൻ കഴിയാതെ തത്തി കളിച്ചു.

 

“ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ശ്യാമ ഒരു നേഴ്സ് ആണെന്നും.. ഞാൻ രോഗി ആണെന്നും. കരുതിയാൽ മതി . അങ്ങനെ ചിന്തിച്ചാൽ……”

 

” ശരി ഞാൻ നോക്കാം. ഇപ്പോൾ എന്തായാലും ഭക്ഷണം കൊണ്ടുവരാം. എന്നിട്ട് ചെയ്തു തന്നാൽ പോരെ?.”

 

 

” അതി അതുമതി. അതുതന്നെ ധാരാളം..”

 

ശ്യാമ വീണ്ടും താഴേക്ക് പോയി. കുറച്ചു കഴിഞ്ഞു ചോറും കറികളുമായി വന്നു. വന്ന ഉടനെ സുധി ചോദിച്ചു.

 

 

“ശ്യാമേ ഇവിടുന്നാണോ അതോ ബാത്‌റൂമിൽ ആണോ ?”

 

“എന്തിന്..? നനഞ്ഞ തുണികൊണ്ട് ഒന്ന് തുടച്ചാൽ പോരെ..? ”

 

“അത് മതി. ഈ അവസ്ഥയിൽ കുളിക്കാൻ പറ്റില്ലല്ലോ.?”

 

“അത് ബുദ്ധിമുട്ട് ആകും.. ശരി അവിടെ ഇരുന്നാൽ മതി. ഞാൻ തൂണി വെള്ളത്തിൽ മുക്കി തുടച്ചു തരാം. ”

 

ശ്യാമ ബാത്റൂമിൽ പോയി ഒരു കപ്പിൽ വെള്ളവും എടുത്ത് അകത്തേക്ക്. തോർത്ത് എടുത്ത് ആ വെള്ളത്തിൽ മുക്കി സുധിയുടെ പുറത്ത് തുടച്ചു കൊടുത്തു. സുധിയുടെ പുറത്ത് അവിടെയായി ചെറിയ മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു.

 

സുധി ശ്യാമയുടെ പ്രവർത്തിയിൽ ലയിച്ചു അങ്ങനെ ഇരുന്നു. ശ്യാമ സുധിയുടെ വലതുകാലും ഇടതു കൈയും വെള്ളം മുക്കി തുടച്ചു കൊടുത്തു. സുധി ശ്യാമയെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവളുടെ സാമീപ്യം സുധിയെ മറ്റൊരു ലോകത്ത് എത്തിച്ചതുപോലെ തോന്നി. സുധി പറഞ്ഞു.

 

” എനിക്കറിയാം ഇതൊക്കെ ശ്യാമയ്ക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന്. ”

 

എന്നാൽ ശ്യാമ ഒന്നും മിണ്ടിയില്ല. ശ്യാമ ഒന്നും പറയാതെ പുറത്തേക്ക് പോയി. സുധി അവിടെ ഇരുന്ന് ഭക്ഷണം കഴിച്ച ശേഷം ശ്യാമ അവിടെ വെച്ച പാത്രത്തിലെ വെള്ളത്തിൽ കൈ കഴുകി.

Leave a Reply

Your email address will not be published. Required fields are marked *