ശ്യാമയും സുധിയും – 2 6അടിപൊളി 

 

ബില്ല് അടച്ചു. സുധി കിടക്കുന്ന കാട്ടിലിനടുത്തേക്ക് തിരിച്ചു ചെന്നു. അപ്പോഴേക്കും ഒരു സിസ്റ്റർ അവിടെ വന്നിരുന്നു. കൂടെ ഒരു ബാഗും സുധിയുടെ കൈയിൽ ഒരു ഫയലും. അവിടെ കാണാം.

 

“ഇത് ഈ ബേഗ് സുധിയുടെതാണ് . ആ സമയം ബൈക്ക് ഓടിക്കുമ്പോൾ പുറത്ത് തൂക്കിയിട്ടിരുന്നത്. കൂടെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്‌സും ഫോണും അതിൽ ഉണ്ട്. ഇനി ഒരു രണ്ടാഴ്ച കഴിഞ്ഞു വരണം അപ്പോൾ കാലിന്റെ കെട്ട് അഴിക്കാം എന്ന് ഡോക്ടർ പറഞ്ഞു. ” സിസ്റ്റർ പറഞ്ഞു.

 

സുധി എഴുനേറ്റ് നടക്കാൻ നോക്കി എന്നാൽ ഇടതു കാലിൽ പ്ലാസ്റ്റർ ഇട്ടത് കൊണ്ട് സുധിക്ക് ശരിക്കും നടക്കാൻ ആയില്ല. സുധി വീഴാൻ നോക്കി. സുധി പെട്ടന്ന് കയറി പിടിച്ചത് ശ്യാമയുടെ കൈയിൽ ആയിരുന്നു.

 

“സുധി അങ്ങനെ നടക്കാൻ ഒന്നും ആയിട്ടില്ല. മൂന്നു മാസം ശരിക്കും റസ്റ്റ്‌ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് ഓർമ്മ യുണ്ടല്ലോ ..? തൽക്കാലം ശ്യാമയുടെ തോളിലൂടെ കൈയിട്ട് പിടിച്ചു നടന്നാൽ മതി.”

 

സിസ്റ്റർ ശ്യാമയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ട് ശ്യാമ ഞെട്ടി. ശ്യാമയ്ക്ക് സങ്കടം വന്നു. തന്റെ ഭർത്താവ് അല്ലാതെ ആരും തന്റെ ദേഹത്ത് തൊട്ടിട്ടില്ല. അപ്പോഴാണ് ഇയാളെ തന്റെ തോളിൽ കൈയിട്ട് പിടിക്കാൻ പറയുന്നത്.

 

“അതൊന്നും വേണ്ട സിസ്റ്റർ.. ഞാൻ എങ്ങനെ എങ്കിലും നടന്നോളും. ഇപ്പോൾ തന്നെ ശ്യാമ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.”

 

അങ്ങനെ പറഞ്ഞു സുധി വീണ്ടും നടക്കാൻ നോക്കി. അപ്പോഴും സുധി വീഴാൻ പോയി. ആ സമയവും ശ്യാമയെ പിടിച്ചത് കൊണ്ട് സുധി വീഴാതെ രക്ഷപെട്ടു.

 

“എന്റെ തോളിലൂടെ കൈയിട്ട് പിടിച്ചോ..”

 

സങ്കടം സഹിക്കാൻ ആവാതെ പുറത്തേക്ക് വന്ന കണ്ണു നീര് അവര് കാണാതെ തുടച്ചു കളഞ്ഞുകൊണ്ട് ശ്യാമ പറഞ്ഞു. അവിടെ വെച്ച ബേഗ് എടുത്ത് തന്റെ പുറത്ത് ഇട്ട ശേഷം. സുധിയുടെ കൈ പിടിച്ചു തന്റെ തോളിൽ കൂടെയിട്ട് ശ്യാമ സുധിയേയും കൂട്ടി പുറത്തേക്ക് നടന്നു.

 

പുറത്ത് എത്തിയപ്പോൾ അവിടെയുള്ള ഒരു ഓട്ടോറിക്ഷ വിളിച്ചു. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു

 

“ചേച്ചി.. ആദ്യം സാർ കയറി ഇരുന്നോട്ടെ. അതിന് ശേഷം ചേച്ചി കയറി ഇരുന്നു സാറിന്റെ കാൽ എടുത്തു ചേച്ചിയുടെ മടിയിൽ വെച്ച് ഇരുന്നാൽ മതി. റോഡ് മോശം ആണ്. അല്ലെങ്കിൽ അങ്ങ് എത്തുമ്പോഴേക്കും കാലിനു പ്രശ്നം ആകും ”

 

“അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളും.. താൻ തല്ക്കാലം വണ്ടി ഓടിച്ചാൽ മതി. കൂടുതൽ കാര്യം പറയാൻ നിൽക്കേണ്ട.” സുധി ഓട്ടോ കാരനോട് പറഞ്ഞു.

 

അതിന് ശേഷം സുധി ആദ്യം കയറി ഇരുന്നു. പിന്നെ ശ്യാമയും. അയാൾ ഓട്ടോ എടുത്തു. ഓട്ടോയുടെ ആദ്യ കുലുങ്ങലിൽ തന്നെ സുധിക്ക് നന്നായി വേദനിച്ചു.

 

“അമ്മേ..” സുധി വിളിച്ചു പോയി.

 

“എന്റെ സാറേ.. ഞാൻ കുറേ കാലം ആയി. വണ്ടി എടുക്കുന്നു. ഒരുപാട് പേരെ കാണുന്നു. നേരത്തെ അതുകൊണ്ട് പറഞ്ഞതാ. ഇനിയും സാറ് ഞാൻ പറഞ്ഞത് പോലെ വെച്ച് ഇരുന്നില്ലെങ്കിൽ അവിടെ എത്തുവോളം അമ്മയെ വിളിക്കാം.”

 

ശ്യാമ സുധിയെ നോക്കി. എന്നിട്ട് സുധിയുടെ കാല് പിടിച്ചു പൊക്കിയെടുത്തു തന്റെ മടിയിൽ വെച്ചു.. ശ്യാമയ്ക്ക് സുധിയെ കുറച്ചു ഓർത്ത് സങ്കടം തോന്നി. താൻ കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ ഇയാൾക്ക് ഇങ്ങനെ ഒന്നും ആവില്ലായിരുന്നു. തനിക്കും ഇതുപോലെ കഷ്ട്ടപെടേണ്ടി വരില്ലായിരുന്നു.

 

നല്ല വേദന ഉണ്ടാകും. എല്ലാം തന്റെ തെറ്റാണ് . തന്റെ മാത്രം തെറ്റ്. അതുകൊണ്ട് എന്ത് സഹിച്ചിട്ടാണേലും ഇയാൾക്ക് നടക്കാൻ എങ്കിലും പറ്റും വരെ നോക്കണം.

 

ശ്യാമ സുധിയുടെ കാലിൽ നോക്കി. കാലിന്റെ പാദം മുതൽ മുകളിലേക്ക് പ്ലാസ്റ്റർ ഇട്ടന്നെ ഉള്ളു കാലിന് വലിയ പ്രശ്നം ഇല്ലെന്നാണ് താൻ കരുതിയത്.

 

 

സുധി ശ്യാമയെ നോക്കി.

 

“സാരമില്ല” ശ്യാമ പറഞ്ഞു.

 

” അങ്ങനെ ചെയ്‌ ചേച്ചി. ഇനി പേടിക്കേണ്ട? ഇത് എങ്ങനെ പറ്റിയതാ സാറെ..? ” ഓട്ടോ ഡ്രൈവർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *