ശ്യാമയും സുധിയും – 2 6അടിപൊളി 

 

അത് മനസ്സിൽ ആക്കിയിട്ട് എന്നോണം സുധി ബേഗിൽ നിന്നും ഒരു തോർത്ത്‌ എടുത്തു തന്റെ ദേഹത്ത് ഇട്ടു.

 

“ഇന്നാ ചായ കുടിക്ക്.” സുധിക്കു ചായ എടുത്തുകൊടുത്ത് ശ്യാമ പറഞ്ഞു.

 

” ശ്യാമ ഒരു സഹായം ചെയ്യുമോ? ഈ ഫോൺ ഒന്ന് ചാർജ് ചെയ്യാൻ വെക്കാമോ?”

 

” ഇതിന്റെ ചാർജർ ഉണ്ടോ? ”

 

” ആ ബാഗിന്റെ സൈഡിലുള്ള കള്ളിയിൽ കാണും.”

 

ശ്യാമ ബാഗിൽ നിന്ന് ചാർജർ എടുത്ത് അവിടെയുള്ള പ്ലഗ്ഗിൽ കുത്തിവെച്ചു.

 

” ശ്യാമേ എന്റെ ബൈക്ക് എവിടെയാണുള്ളത് എന്നറിയാമോ ? എന്റെ ഹെൽമെറ്റും. ”

 

” അറിയില്ല ഞാൻ അന്വേഷിക്കാം..”

 

ഫോണിൽ ചാർജ് കയറുന്നത് കാണാഞ്ഞപ്പോൾ ശ്യാമ പറഞ്ഞു.

 

“അതേ!!.. ഈ ഫോണിൽ ചാർജ് കയറുന്നില്ലല്ലോ?”

 

” ആ അതിനും പണികിട്ടി കാണും .. അത് പിന്നെ ശരിയാക്കാം. ശ്യാമ എനിക്ക് എന്റെ ഹെൽമെറ്റ് എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു തരണം. എവിടെയായാലും എനിക്കത് വേണം. അല്ലെങ്കിൽ ആരെങ്കിലും അത് അടിച്ചുമാറ്റും.. ”

 

” അതുപോയാൽ എന്താ പുതിയത് വാങ്ങിയാൽ പോരേ.? അതിലെന്താ ഇത്ര പ്രത്യേകത.”

 

” അതിനിത്തിരി പ്രത്യേകത ഉണ്ട്. അത് ഞാൻ പറഞ്ഞു വാങ്ങിച്ചത് ആണ്. അതങ്ങനെ എല്ലാ സ്ഥലത്തുനിന്നും കിട്ടില്ല. ”

 

 

” കുറച്ച് കഴിഞ്ഞു ഞാൻ പുറത്തേക്ക് പോകുന്നുണ്ട്. അപ്പോൾ നോക്കാം. വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വാങ്ങി വരാം.”

 

” എനിക്ക് പലതും വേണ്ടിവരും. പക്ഷേ അതൊന്നും ശ്യാമയ്ക്ക് വാങ്ങി വരാൻ പറ്റുമെന്ന് തോന്നുന്നില്ല. ”

 

” അതെന്താ അങ്ങനെ ഉള്ളതൊന്ന്. വലിയ വിലയുള്ളതാണോ..? ”

 

” ഏയ്‌ അല്ല. കുറച്ചു മദ്യം ആയിരുന്നു. ഈ വേദന മറക്കാൻ വേണ്ടി മാത്രം…? ”

 

” അപ്പോൾ മദ്യവും കഴിക്കാറുണ്ടോ..? ”

 

” അങ്ങനെയുള്ള ശീലം ഒന്നുമില്ല. പക്ഷേ ഇപ്പോൾ ഈ ഈ വേദന മറന്ന് ഒന്ന് ഉറങ്ങാൻ വേണ്ടി മാത്രം. പിന്നെ ഈ പാന്റ് ഒന്നും വലിച്ചു കേറ്റാൻ വയ്യ. ഇതുതന്നെ എങ്ങനെ അഴിച്ചു കളയും എന്ന് ആലോചനയിലാണ് ഞാൻ. രണ്ടുമൂന്ന് ട്രൗസർ കിട്ടിയാൽ കൊള്ളാമായിരുന്നു. അതാകുമ്പോൾ വലിയ ബുദ്ധിമുട്ടില്ല. ”

 

അത് കേട്ടപ്പോൾ ശ്യാമയ്ക്ക് നാണം തോന്നി.

 

” ഞാൻ നോക്കാം. കിട്ടിയാൽ വാങ്ങി വരാം. ”

 

” ശ്യാമയുടെ കയ്യിൽ ഒരു ഫോൺ കാണുമോ എനിക്ക് എന്റെ സിം ഇട്ട് നോക്കാൻ. ചെറിയ ഫോൺ ആയാലും മതി. സ്കൂളിൽ ഒന്ന് വിളിക്കാൻ,. ഒരുമാസം കഴിഞ്ഞേ വരുള്ളൂ എന്ന് പറയാൻ.. ”

 

” അയ്യോ ഇല്ല. ചെറിയ ഫോണ് മതിയെങ്കിൽ പുതിയത് ഞാൻ വാങ്ങാം”

 

“എന്നാൽ ആ പേഴ്സിൽ കുറച്ചു പണമുണ്ട് ഒരു ഒരു മൂവായിരമോ മറ്റോ കാണും. ഞാൻ തരാം. ”

 

അതും പറഞ്ഞ് സുധി ചായ ഗ്ലാസ് ശ്യാമയുടെ കയ്യിൽ കൊടുത്തു. പിന്നെ പേഴ്സിൽ നിന്ന് പൈസ എടുത്തു കൊടുത്തു.

 

“നാലായിരം ഉണ്ട്. ഇത് ശ്യാമയുടെ കൈയിൽ ഇരിക്കെട്ടെ. അത്രയും കടം കുറയുമല്ലോ..”

 

ശ്യാമ വാങ്ങി പുറത്തേക്കു നടക്കുമ്പോൾ പറഞ്ഞു

 

” മദ്യം ഒഴിച്ച് ബാക്കിയെല്ലാം നോക്കാം. നല്ല വേദനയുണ്ടെങ്കിൽ കഴിക്കാനുള്ള മരുന്ന് കാണും ഞാൻ എടുത്തു തരാം. ഞാൻ വെള്ളം എടുത്തിട്ട് വരട്ടെ.”

 

കുറച്ചുകഴിഞ്ഞ് ഒരു ഫ്ലാസ്കിൽ വെള്ളവുമായി ശ്യാമ തിരിച്ചുവന്നു.

 

സുധിയുടെ ഗുളികകൾ നോക്കി അതിൽ നിന്ന് ഒരു ഗുളിക എടുത്തു കൊടുത്തു. സുധി ആ ഗുളിക വാങ്ങി കഴിച്ചു.

 

” ഇപ്പോൾ ഇത് കഴിച്ചാൽ മതി. വേദന കുറഞ്ഞോളും. എന്നിട്ട് കിടന്നു കുറച്ചു സമയം ഉറങ്ങിക്കോ.. അപ്പോഴേക്കും ഞാൻ വരാം.”

 

” ഞാൻ കാരണം ശ്യാമയക്ക് നല്ല ബുദ്ധിമുട്ടായി അല്ലേ?”

 

” അത് സാരമില്ല. ഇതൊക്കെ ഒരു മാനുഷിക പരിഗണന അല്ലേ.. അത്ര കരുതിയാൽ മതി.”

 

 

 

അതും പറഞ്ഞു. ശ്യാമ പുറത്തേക്ക് പോയി. കുറേ സമയം കഴിഞ്ഞു ശ്യാമ വീണ്ടും വന്നു. വരുമ്പോൾ സുധിക്ക് നടക്കാൻ ഒരു വാക്കിങ് സ്റ്റിക്ക് , സുധിയുടെ ഹെൽമെറ്റ്‌, ഒരു ചെറിയ ഫോൺ, വിളിച്ചു സംസാരിക്കാൻ മാത്രം പറ്റുന്നത്. എല്ലാം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *