“ സംഭവം സീനായിട്ടുണ്ട്. എനി ഇവിടെ നിൽക്കുന്നത് റിസ്‌ക്കാണ്.. എത്രയും പെട്ടന്ന് പോണം. പോലീസും ഫെയർഫോസുമൊക്കെ ഇപ്പൊ ഇവിടെത്തും.. “ ഷിജു എല്ലാവരോടുമായി പറഞ്ഞു.
“ എന്നാലും എന്താ അവിടെ സംഭവിച്ചത്..? ഇപ്പൊ അങ്ങേര് ഫോൺ ചെയ്ത് വച്ചല്ലേ ഉള്ളു.. “ വിഷ്ണു ആശ്ചര്യത്തോടെ ചോദിച്ചു.
“ സംസാരിച്ചു നിൽക്കാൻ നേരമില്ല എത്രയും പെട്ടന്ന് ഇവിടുന്ന് പോകാൻ നോക്കാം.. ആള് കൂടി തുടങ്ങി.. “ ഷിജു ധൃതി കൂട്ടി. നിരുപമയോട് കൂടുതലൊന്നും പറയാൻ നിൽക്കാതെ അവരെല്ലാം അവിടെ നിന്ന് പോയി.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഗോഹുലിന് ആകാംഷയായി. അവൻ ഉടനെ പുറത്തിറങ്ങി കടയുടെ അടുത്തേക്ക് ചെന്നു. കട ഏതാണ്ട് പൂർണ്ണമായി കത്തിയ അവസ്ഥയിലാണ്. അടുത്തേക്ക് പോകാൻ പറ്റാത്ത വിധത്തിൽ ചൂടും. ഞൊടിയിടയിൽ ആംബുലൻസ് എത്തി, പൊള്ളാലെറ്റ് പിടയുന്ന രാഘവനേയും, വാസുവിനെയും വണ്ടിയിലേക്ക് കയറ്റി. പിന്നാലെ ഫെയർ ഫോഴ്സും എത്തി. ഗോഹുലിനെ നാട്ടുകാർ അടുത്തേക്ക് കടത്തി വിട്ടില്ല. ദൂരെ നിന്ന് ഇതൊക്കെ കണ്ടപ്പോ തന്നെ അവന്റെ മനസ്സിൽ നല്ല സന്തോഷമുണ്ട്. രാഘവേട്ടന്റെ കട കത്തി അമരുന്നത് കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി.
പിറ്റേന്ന് രാവിലെ.
“ ഷിജു എന്തായി രാഘവേട്ടന്റെ സ്ഥിതി..? സീരിയസാണെന്നാ ന്യൂസിൽ കണ്ടത്.. “ മനു പറഞ്ഞു.
“ ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു. സംഭവം സീരിയസ്സാ.. വാസൂന്റെ ശരീരം ഏതാണ്ട് 90% കത്തിയ അവസ്ഥയിലാ.. രാഘവേട്ടന്റെ സ്ഥിതിയും മോശമൊന്നുമല്ല. അരക്ക് താഴെയും, മുഖത്തുമൊക്കെ നല്ലപോലെ പൊള്ളലേറ്റിട്ടുണ്ട്. Survive ചെയ്യാനുള്ള Chance വളരെ കുറവാണെന്നാ അറിഞ്ഞത്.. “ ഷിജു വിവരിച്ചു.
“ എന്നാലും എന്താണ് ശെരിക്കും സംഭവിച്ചത്..? “
“ അങ്ങേര് അടുക്കളയിലെ അറയിൽ ചാരായമൊക്കെ സൂക്ഷിച് വച്ചിട്ടുണ്ടായിരുന്നു. Cylinder ന് തീ പിടിച്ചപ്പോ എല്ലാം കൂടെ ചേർന്നങ്ങ് കത്തി. “
“ ശെടാ.. അങ്ങനൊക്കെ സംഭവിക്കുവോ..? “
“ അല്ലാതെ ഇങ്ങനെ സംഭവിക്കില്ലല്ലോ..“ ഷിജു മറുപടി നൽകി.
“ എന്നാലും വല്ലാത്ത അവസ്ഥയായിപ്പോയി.. “ മനു മൂക്കത്ത് കൈ വച്ചു പറഞ്ഞു.
അൽപ്പം കഴിഞ്ഞ് സത്യൻ നിരുപമയെ വിളിച്ചു. പ്രതീക്ഷിക്കാതെയുള്ള കോൾ കണ്ട് നിരുപമ പരിഭ്രാന്തി പിടിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ വല്ലതും അറിഞ്ഞിട്ട് വിളിക്കുന്നതാണോ എന്നവൾ സംശയിച്ചു. എന്തായാലും നിരുപമ കോൾ അറ്റന്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
“ എന്താ ചേട്ടാ പതിവില്ലാതെ ഈ നേരത്തൊരു ഫോൺ കോൾ..? “ നിരുപമ സംശയത്തോടെ തിരക്കി.
“ അപ്പൊ നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ..? “ സത്യൻ ചോദിച്ചു.
“ എന്ത് കാര്യം..? “
“ രാഘവേട്ടനും, സഹായിയും മരിച്ചു. “
അത് കേട്ട് അവൾ ആദ്യമൊന്ന് ഞെട്ടി, പതിയെ മുഖത്ത് സന്തോഷം തെളിഞ്ഞു.
“ നാട്ടിലുള്ള നീ ഈ കാര്യം അറിഞ്ഞില്ല. ഗൾഫിലുള്ള ഞാൻ അറിഞ്ഞു.. “ സത്യൻ പറഞ്ഞു.
“ സീരിയസ്സാണെന്ന് ന്യൂസിൽ കണ്ടിരുന്നു. മരിച്ച വിവരമൊന്നും അറിഞ്ഞില്ല. “ നിരുപമ സന്തോഷം അടക്കികൊണ്ട് പറഞ്ഞു.
“ Ah ചാരായമൊക്കെ കടയിൽ സൂക്ഷിച്ചെന്നാ പറയണത്.. ഞങ്ങടെ ബന്ധത്തിൽ ഇത്ര മോശം ബാക്ക്ഗ്രൗണ്ടുള്ള ഒരാളും വേറെയില്ല. “
“ ഹമ് “
“ നീ കാണാൻ പോണില്ലേ..? “
“ ഇല്ല.. എനിക്ക് കാണണ്ട അയാളെയൊന്നും.. “
“ വെറുതെ ഒന്ന് പോയേക്ക്.. അല്ലേൽ അതിന്റെ പേരിൽ നമ്മടെ കുടുംബക്കാർ ഒച്ചയുണ്ടാക്കും.”
“ വേണ്ട ചേട്ടാ. ജീവിച്ചിരുന്നപ്പോ ഒരുപാട് ചെറ്റത്തരങ്ങളൊക്കെ കാണിച്ച് ജയിലിലൊക്കെ പോയിട്ടുള്ള ആളല്ലേ.. അതുകൊണ്ട് പോയി കാണേണ്ട കാര്യമൊന്നും ഇല്ല.. “ നിരുപമ തന്റെ നിലപാട് വ്യക്തമാക്കി.
നിരുപമ പറഞ്ഞതിലും കാര്യമുണ്ടെന്ന് സത്യന് തോന്നി. “ അങ്ങനെയാണെങ്കിൽ പോകണ്ട. ഞാൻ ചുമ്മാ പറഞ്ഞൂന്നേ ഉള്ളു.. “
“ അമ്മേ.. അറിഞ്ഞോ..? “ മാളവിക അടുത്തേക്ക് വന്ന് ചോദിച്ചു.
“ അറിഞ്ഞു. നമ്മളെ ദ്രോഹിച്ചതിന് ദൈവം കൊടുത്ത ശിക്ഷയാ ഇത്.. “ നിരുപമ മകളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

Continue cheyyanam stop cheyyaruthu