സിൽക്ക് സാരി – 10 13

“ എങ്ങനുണ്ട്..? “

“ എന്റെ ആശാനെ.. ഇത്ര power പ്രതീക്ഷിച്ചില്ല…”

“ അതാണ് നമ്മടെ iteam. ഇതിനെ വെല്ലാൻ വേറൊന്നില്ല..”

“ ശെരിയാ.. “

രാഹുൽ കുപ്പിയും കൊണ്ട് വിഷ്ണുവിന് കൊടുത്തു. അവൻ അബോധാവസ്ഥയിൽ ഒറ്റവലിക്ക് പകുതിയും തീർത്തു.

“ മൊത്തം തീർക്കല്ലേ പിള്ളേരെ.. ഇതും കാത്ത് കിടക്കുന്ന കുറച്ച് സുഹൃത്തുക്കൾ വേറെയുണ്ട്.. സാനം കിട്ടിയില്ലേൽ എന്റെ കൊടല് കീറും അവന്മാര്.. “

“ സോറി ചേട്ടാ.. പകുതിയും തീർന്നു.. “

“ അഹ്.. എനി ഏതായാലും സാരില്ല.. ഞാൻ അവന്മാരോട് എന്തേലും പറഞ്ഞ് adjust ചെയ്തോളാം.. “

“ ഇപ്പഴേ vision blur ആയിതുടങ്ങി.. “ രാഹുൽ ക്ഷീണത്തോടെ മരച്ചുവട്ടിൽ ഇരുന്നു.

“ അത് പച്ചയ്ക്ക് അടിച്ചോണ്ടാ.. ഞാൻ കുടിക്കാൻ ഇച്ചേരേ വെള്ളം കിട്ടുവോന്നു നോക്കട്ടെ.. “ അതും പറഞ്ഞ് അയാൾ കവല ലക്ഷ്യം വച്ച് നടന്നു.

***

“ പിന്നെ ഞങ്ങക്ക് ഒന്നും ഓർമ്മയില്ല. രാവിലെ ഉറക്കം എണീറ്റത് ആ മരച്ചുവട്ടിലാ.. എന്തോ ഭാഗ്യത്തിന് പോലീസ് പൊക്കിയില്ല. പക്ഷെ ചെറിയൊരു പ്രശ്നം..“ രാഹുൽ പരുങ്ങി.

“ എന്താ പ്രശ്നം? “

“ രാവിലെ എണീറ്റപ്പോ എന്റെ ഫോണും, പേഴ്സും കാണാനില്ല.. “

“ അപ്പൊ നിങ്ങളെ കുടിപ്പിച്ചു കിടത്തി അയാൾ അതുകൊണ്ട് പോയി.. കുറച്ചേലും വിവരം വേണം. പാതി രാത്രി വല്ലവരും തന്ന വാറ്റും കുടിച്ച് അവന്റെ അമ്മേടെ…” ഹോസ്പിറ്റൽ ആയതു കൊണ്ട് ഷിജു സ്വയം നിയന്ത്രിച്ചു.

“ നീ അത് വിട്… ആ വിഷയമൊക്ക പിന്നെ നോക്കാം. ഇവടെ കാര്യം എന്തായി..? “

“ എന്താവാൻ..? രാത്രി പറഞ്ഞത് തന്നെ.. ഒരു പുരോഗത്തിയും ഇല്ല.. “ ഷിജു നിരാശയയോടെ പറഞ്ഞു.

ഈ നേരം ഡോക്ടർ പുറത്തു വന്നു ബന്ധുക്കളോട് എന്തോ പറഞ്ഞു. പെട്ടന്ന് ജോണിയുടെ കുടുംബക്കാരൊക്കെ നിലവിളിച്ചു കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ തന്നെ ഷിജുവിനും, രാഹുലിനും കാര്യം മനസ്സിലായി.

“ ജോണി പോയെടാ.. “ നിറ കണ്ണുകളോടെ ഷിജു തലതാഴ്ത്തി.

രാഹുലിന് അത് സഹിക്കാനായില്ല. ഷിജുവെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. തൊണ്ട പൊട്ടുന്ന രീതിയിൽ നിലവിളിച്ചു. ഷിജു അവനെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ രാഹുലിന്റെ മനസ്സിന്റെ സമതല തെറ്റി തുടങ്ങി. തല കറങ്ങി അവൻ നിലത്തു വീണു. ഷിജു ഉറക്കെ നേഴ്സ്നെ വിളിച്ചു. അടുത്തുള്ള ആളുകളും, നേഴ്സ്മാരും ഓടിയെത്തി രാഹുലിനെ താങ്ങി വീൽ ചെയറിൽ ഇരുത്തി കൊണ്ട് പോയി.

എല്ലാം കൊണ്ടും ഷിജു തകർന്നുപോയി. കൂട്ടുകാർക്ക് ധൈര്യം കൊടുക്കാൻ പോലും ആവാതെ തളർന്നു പോയി.

പയ്യെ വിഷ്ണുവിന്റെ അടുത്ത് ചെന്നിരുന്നു. അവനിപ്പൊഴും ചുറ്റുമുള്ളതൊന്നും അറിയാതെ എന്തൊക്കെയോ പിറുപിറുക്കുകയാണ്.

ഷിജു പോക്കറ്റിൽ നിന്ന് ടഫൽ എടുത്ത് മുഖവും, കണ്ണീരും തുടച്ചു. അപ്പഴാണ് വിഷ്ണുവിന്റെ പിറുപിറുപ്പ് കേൾക്കാത്തത് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഷിജു ഉടനെ തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ട് അവൻ ഞെട്ടിയെഴുന്നേറ്റു. വായിൽ നിന്ന് നുരയും, പതയും വന്ന് പിടയുകയാണവൻ.

ഷിജു വെപ്രാളത്തോടെ വിഷ്ണുവിനെ തട്ടി വിളിച്ചു. പെട്ടന്ന് മൂക്കിൽ നിന്നും ചോര വരാൻ തുടങ്ങി. അവൻ കൂടുതൽ പേടിച്ചു.

വിഷ്ണു കസേരയിൽ നിന്ന് തെറിച്ചു നിലത്തു വീണു പിടയുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഷിജു പകച്ചു നിന്നു. അടുത്തള്ളവരൊക്കെ ഓടിക്കൂടി വിഷ്ണുവിനെ പിടിച്ചെഴുനേൽപ്പിച്ചു, നേഴ്സും, സെക്യൂരിറ്റിയും ഓടി വന്നു സ്‌ട്രെക്ചറിൽ കിടത്തി അവനെ കൊണ്ടുപോയി.

“ എന്താ പറ്റിയെ..? എന്താ സംഭവം..? “ അവിടെ കൂടിയ ആളുകളൊക്കെ ഷിജുവിനോട് കാര്യം തിരക്കി.

“ അറിയില്ല…എനിക്ക് അറിയില്ല.. “ അവൻ കരഞ്ഞുകൊണ്ട് മറുപടി നൽകി.

തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഷിജു പകച്ചു നിന്നു. ഇപ്പൊ സംഭവിച്ചതൊക്കെ ആസ്വഭാവികമാണോ? ആരേലും പ്ലാൻ ചെയ്തതാണോ? അതോ ദൈവം തന്ന ശിക്ഷയോ..?

ഷിജുവിന്റെ സമതല തെറ്റി തുടങ്ങി.

അൽപ്പം കഴിഞ്ഞ് അവിടെ പോലിസ് എത്തി കാര്യം തിരക്കി. “ വ്യാജ മദ്യം കഴിച്ച് സീരിയസ് ആയി icu കിടക്കുന്ന രാഹുലിന്റെയും, വിഷ്ണുവിന്റെയും സുഹൃത്താണ് താനെന്ന് ഡോക്ടർ പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് തനിക്ക് വല്ല അറിവുമുണ്ടോ..? “

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Continue cheyyanam stop cheyyaruthu

Leave a Reply

Your email address will not be published. Required fields are marked *