സിൽക്ക് സാരി – 10 13

“ ഞങ്ങൾ അങ്ങനെ ഉള്ളതൊന്നും ഉപയോഗിക്കുന്ന കൂട്ടത്തിലല്ല sir.. “ ഷിജു പരുങ്ങിക്കൊണ്ട് മറുപടി നൽകി.

“ നീ കള്ളമൊന്നും പറയണ്ട.. ഇപ്പഴത്തെ ജെൻസി പിള്ളേരുടെ സ്വഭാവ ഗുണങ്ങളൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാ ഞങ്ങൾ, അതുകൊണ്ട് നീ ആ.. വക നല്ല പുള്ള ചമയണതൊക്കെ വിട്ട് സത്യം പറ. “ എസ് ഐ പറഞ്ഞു.

“ എനിക്ക് അറിയില്ല സാർ. ഇന്നലെ വഴിയിൽ വച്ച് പരിചയപ്പെട്ട ഒരാൾടെ കൈയ്യീന്ന് ഇച്ചിരി ചാരായം കുടിച്ചെന്ന് പറഞ്ഞു.. അവിടെ വച്ച് തന്നാ അവർടെ മൊബൈലും, പേഴ്സും കാണാതായത്. ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല സാർ. “

“ നീ പറഞ്ഞതൊക്കെ വച്ച് ഞങ്ങളെന്തായായും അന്വേഷിക്കും, ഇതിൽ നിനക്ക് വല്ല പങ്കും ഉണ്ടെന്ന് അറിഞ്ഞാ മോനെ.. പിന്നെ കൈയ്യിൽ നിക്കത്തില്ല.. “ കൃത്യമായി മുന്നറിയിപ്പ് നൽകിയ ശേഷം എസ് ഐയും ഉദ്യോഗസ്ഥരും അവിടെ നിന്ന് പോയി.

ഷിജു തളർന്നവിടെ ഇരുന്നു പോയി. ഒരുപാട് നേരം അവൻ ഒരേ ഇരിപ്പ് തുടർന്നു. ചുറ്റും നടക്കുന്നതൊന്നും അവന്റെ കണ്ണിൽ പതിഞ്ഞില്ല.

വൈകുന്നേരം ആയപ്പോൾ ജിനു അവിടേക്ക് വന്നു. സങ്കടത്തോടെ വിതൂരതയിലേക്ക് നോക്കി ഇരിക്കുന്ന ഷിജുവിനെ അവൻ തട്ടി വിളിച്ചു. ഷിജു ദയനീയമായി ജിനുവിനെ നോക്കി. ഷിജുവിനെ ഇത്ര തളർന്ന അവസ്ഥയിൽ ജിനു ഇതുവരെ കണ്ടിട്ടില്ലാരുന്നു.

“ സത്യം പറഞ്ഞാ ഇപ്പഴും എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നേ..? കൂട്ടത്തിലുള്ള എല്ലാവർക്കും അപകടം സംഭവിക്കുവാന്ന് വച്ചാൽ. ഇതിന്റെ പിന്നിൽ ആരേലും ഉണ്ടോ..? “ ജിനു തന്റെ സംശയം ചോദിച്ചു.

“ നിനക്ക് ആരേലും സംശയമുണ്ടോ..? “

“ ഉണ്ട്, ആ ഗോഹുലിനെ.. അവൻ വല്ല കൊട്ടേഷനും കൊടുത്തതാണെങ്കിലോ..? “

“ എന്റെ മനസ്സിലും ആ ചിന്ത വരാതിരുന്നില്ല.. “

“ അങ്ങനെ വല്ലോം ആണേൽ അവന്റെ അടുത്ത ഇര ഞാനും, നീയുമൊക്കെയാ.. “ ഷിജു അത് പറഞ്ഞപ്പോ ജിനു വല്ലാതെ പേടിച്ചു.

“ നമുക്ക് പോലീസിൽ പറയാം.. “ ജിനു പേടിച്ചു കൊണ്ട് പറഞ്ഞു.

“ അങ്ങനെ പറയേണ്ടി വന്നാൽ ആദ്യം അകത്ത് പോകുന്നത് ഞാനും, നീയുമൊക്കെ ആയിരിക്കും.. അത്രയ്ക്ക് ദ്രോഹമല്ലേ അവരോട് ഇത്രയും നാള് ചെയ്തത്.. “

“ അയ്യോ.. ഇത് എങ്ങനേലും stop ചെയ്യണം.. എനിക്ക് പേടിയാവുന്നു..“

“ ഈ ഹോസ്പിറ്റലിൽ ഇറങ്ങിയാൽ നേരെ പോണത് അങ്ങോട്ടായിരിക്കും.. വേണ്ടി വന്നാൽ എല്ലാറ്റിനേം പച്ചയ്ക്ക് കത്തിക്കും ഞാൻ.. “ ഷിജു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. ഇതൊക്കെ കണ്ട് ജിനുവിന് പേടി വരാൻ തുടങ്ങി.

“ അതൊന്നും വേണ്ട ഷിജു.. അവർക്ക് ഇതിൽ എന്തേലും പങ്ക് ഉണ്ടേൽ സംസാരിച്ച് തീർക്കാം. അവിടെ ഇത്രേം നാൾ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞാൽ എന്റെ ജീവിതവും നശിക്കും. പ്ലീസ് അതുകൊണ്ട് നമ്മക്ക് സംസാരിച്ചു തീർക്കാം. ഞാനും വരാം കൂടെ.. “ ജിനു ഉൾഭയത്തോടെ പറഞ്ഞു.

ഈ നേരം 30,35 വയസ്സുള്ള ഒരാൾ ഇവരുടെ അടുത്തേക്ക് വന്നു. അയാൾ ഷിജുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു “ ഞാൻ വിഷ്ണുവിന്റെ വകേലെ മാമനാ.. “ അയാൾ സ്വയം പരിചയപ്പെടുത്തി.

“ അവനന്റെ കാര്യത്തിൽ എന്തേലും ഡോക്ടർ പറഞ്ഞോ..? “ ഷിജു അൽപ്പം പ്രതീക്ഷയോടെ ചോദിച്ചു.

“ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സത്യത വളരെ കുറവാണെന്നാ പറയണേ.. എനി എല്ലാം ഈശ്വരന്റെ കൈയ്യിലാ. “ അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

ഇതു കൂടി കേട്ടതോടെ ഷിജു വീണ്ടും വിഷമത്തിലായി. അവന്റെ കണ്ണുകൾ നിറഞ്ഞു.

“ മോൻ വല്ലതും കഴിച്ചാരുന്നോ? “ അയാൾ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു.

“ ഇപ്പൊ ഒന്നും വേണ്ട.. “

“ നേരം ഒരുപാട് വൈകി. എനീം കഴിക്കാതിരുന്നാ എവിടെ ശെരിയാവും..? മക്കള് രണ്ടാളും വാ.. നമുക്ക് താഴെ ക്യാന്റീൻ പോയി കഴിക്കാം.. “ അയാൾ ഇരുവരെയും നിർബന്ധിച്ചു എഴുനേൽപ്പിച്ചു. ശേഷം കൈയ്യിലുള്ള മിനറൽ വാട്ടർ ഷിജുവിന് നേരെ നീട്ടി “ കണ്ണൊക്കെ ചുമന്നിരിക്കുവാ കുറച്ച് വെള്ളം കുടിക്ക്.. “ ഷിജു ബോട്ടിൽ വാങ്ങി കുറച്ചു കുടിച്ച് തിരികെ ഏൽപ്പിച്ചു.

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Continue cheyyanam stop cheyyaruthu

Leave a Reply

Your email address will not be published. Required fields are marked *