“ നിരുപയുടെ കൈയ്യീന്ന് മേടിച്ചെടുക്കണം കുറഞ്ഞത് ഒരു ലക്ഷമെങ്കിലും. “ ഷിജു പറഞ്ഞു.
“ അവള് തരുവോ..? “
“ അവൾക്ക് വേറെ വഴിയില്ലല്ലോ.. “ ഷിജു പറഞ്ഞു.
“ എങ്കി ഇപ്പൊ തന്നെ അവളെ വിളിക്ക്..“
ഷിജു ഉടനെ നിരുപമയെ വിളിച്ച് കാര്യം പറഞ്ഞു.
“ എന്റേൽ ഇല്ല അത്രയും പൈസ. എനി ബാങ്കിൽ ചെന്ന് പൈസ എടുക്കാനും പറ്റത്തില്ല. ഇപ്പൊ തന്നെ ഞാൻ ഒരുപാട് തന്നതാ നിങ്ങൾക്കെല്ലാം. അതിന്റെ കണക്ക് പോലും ഹസ്ബൻഡ് ചോദിക്കുമ്പോ എന്ത് പറയുമെന്ന് ഓർത്തിരിക്കുമ്പോഴാ വീണ്ടും പൈസക്ക് ചോദിക്കുന്നെ.. “ നിരുപമ നല്ല എതിർപ്പ് പ്രകടിപ്പിച്ചു.
“ നിന്നോട് പൈസക്ക് ചോദിച്ചാ അത് തന്നോളൂക. കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട. പൈസ തരാതെ നിനക്ക് മുന്നോട്ട് പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? “
“ ഈ കാര്യത്തിൽ എന്നെ ഭീഷണിപ്പെടുത്തിയിട്ട് ഒരു കാര്യോം ഇല്ല. എന്റെ അവസ്ഥയാണ് ഞാൻ പറഞ്ഞത്.. “
“ ഞാൻ നാളെ രാത്രി അവിടെ വരും. പൈസ തന്നില്ലെങ്കിൽ കളി മാറും.. “ ദേഷ്യത്തോടെ സ്ഥിരം ഭീഷണി മുഴക്കി ഷിജു ഫോൺ കട്ട് ചെയ്തു.
“ അവള് പൈസ തരുവോ..? “ രാഹുൽ സംശയത്തോടെ ചോദിച്ചു.
“ എന്നെ എതിർത്താൽ തകരുന്നത് സ്വന്തം കുടുംബമാണെന്ന് അവർക്കറിയാം. അതുകൊണ്ട് എതിർപ്പ് സംസാരത്തിൽ മാത്രമേ ഉണ്ടാവു.. “ ഷിജു ആത്മവിശ്വാസത്തോടെ പറഞ്ഞു.
നേരം ഇരുട്ടിയപ്പോൾ അവരെല്ലാം പിരിഞ്ഞു.
പുലർച്ചെ 4 മണി ആയപ്പോഴാണ് ഷിജുവിന്റെ ഫോണിൽ ഒരു കോൾ വന്നത്. അത് അറ്റന്റ് ചെയ്ത് പറഞ്ഞത് കേട്ട് അവൻ ഞെട്ടി. ഉടനെ രാജഗിരി ഹോസ്പിറ്റലിലേക്ക് ചെന്നു.
അത്യാഹിത വാർഡിന് മുൻപിൽ വിഷമിച്ചു നിൽക്കുന്ന രാഹുലിനെയും, വിഷ്ണുവിനെയും, ജോണിയുടെയും, സിനാന്റെയും കുടുംബക്കരെയും കണ്ടു. അവിടെ കുറച്ച് പോലിസ് ഉദ്യോഗസ്ഥരും നിൽക്കുന്നുണ്ട്.
ഷിജു വേഗം അടുത്ത് ചെന്ന് കാര്യം തിരക്കി. വിഷ്ണു കൈയ്യിലുള്ള ഫോൺ എടുത്ത് ഷിജുവിന് നേരെ നീട്ടി. അതിൽ കണ്ട cctv ഫുട്ടേജിൽ : ബൈക്കിൽ സ്പീഡിൽ പോകുന്ന ജോണിയും, സിനാനും. ജോണിയാണ് ബൈക്ക് ഓടിക്കുന്നത്. രണ്ട് പേരും ഹെൽമെറ്റ് ഇട്ടിട്ടുണ്ട്. പെട്ടന്ന് ഒരു വടി ചെന്ന് അവരുടെ ദേഹത്തു കൊണ്ടു.
നിയന്ത്രണം വിട്ട വാഹനം ചെന്ന് ഓടയിലേക്ക് മറിഞ്ഞു. സിനാനും, ജോണിയും പരിക്കുകളോടെ എഴുനേറ്റു വന്നു. പെട്ടന്ന് മങ്കി ക്യാപ്പും, ഹാൻഡ് ഗ്ലൗസും ധരിച്ച രണ്ട് പേര് ഇരു വശത്തുനിന്നുമായി വന്നു. അരയിൽ നിന്ന് പില്ലറ്റ് ഗൺ എടുത്ത് നെറ്റിയിലും ദേഹത്തുമൊക്കെയായി തുരു തുരാ നിറയൊഴിച്ചു. വേദനയോടെ ഇരുവരും നിലത്തു വീണ് പിടയാൻ തുടങ്ങി. അടുത്ത് ചെന്ന മുഖം മൂടി ധാരികൾ ഫോണും, പേഴ്സും, മാലയും, വാച്ചുമൊക്കെ തട്ടിയെടുത്ത് അവിടെ നിന്നും അപ്രത്യക്ഷരായി.
“ കുറുവാ സംഘമാണെന്നാ പോലീസിന്റെ നിഗമനം. 2024ൽ മുവാറ്റുപുഴയിലും ഇതുപോലെ ഒരു സംഭവം ഉണ്ടായെന്നാ പറയണേ.. “ വിഷ്ണു വിവരിച്ചു.
ഈ നേരം ഡോക്ടർ പുറത്തേക്ക് വന്ന് എന്തൊക്കെയോ പറഞ്ഞു. അത് കെട്ട് കുടുംബക്കാരുടെയും, രാഹുലിന്റെയും മുഖം മാറുന്നത് ഷിജുവും, വിഷ്ണുവും ദൂരെ നിന്ന് കണ്ടു. രാഹുൽ പയ്യെ തളർന്ന മനസ്സോടെ ഷിജുവിന്റെ അടുത്തേക്ക് വന്നു.
“ ഡോക്ടർ എന്താ പറഞ്ഞെ..? “ ഷിജു ആകാംഷയോടെ ചോദിച്ചു.
“ രണ്ട് പേരുടെയും തലച്ചോറിനകത്തു pellet തുളച്ചു കയറിയിട്ടുണ്ട്. Emergency surgery വേണമെന്നാ ഡോക്ടർ പറയുന്നേ.. After surgery പോലും ജീവൻ രക്ഷിക്കാൻ ആവുമോന്ന് അറിയില്ല. എനിയഥവാ രക്ഷപ്പെട്ടാൽ തന്നെ memory loss or brean death ആവാനാ സാധ്യത. “ രാഹുൽ സങ്കടത്തോടെ പറഞ്ഞു.
അത് കേട്ട് തീരുമുന്പേ ഷിജുവിന്റെ ശരീരം തളരാൻ തുടങ്ങി. ബാലൻസ് നഷ്ടപ്പെടുന്നത് മനസ്സിലാക്കി അടുത്തുള്ള കസേരയിൽ ചെന്നിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തന്റെ അടുപ്പക്കാർ ഓരോന്നായി ഇല്ലാതാവുകയാണ്.
“ നിരുപമയോടും, മാളവികയോടും നമ്മള് ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് ദൈവം തന്ന ശിക്ഷയാ ഇതൊക്കെ.. “ വിഷ്ണു കരഞ്ഞുകൊണ്ട് പറയാൻ തുടങ്ങി.

Continue cheyyanam stop cheyyaruthu