ഇത് കെട്ട് ഷിജുവിന് ദേഷ്യം വന്നു. “ മിണ്ടാതിരിയെടാ.. വെറുതെ ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്. “
“ നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും…” വിഷ്ണു വിറച്ചുകൊണ്ട് പറയാൻ തുടങ്ങി.
ഇതൊക്കെ കണ്ട് പന്തിയല്ലാന്ന് മനസ്സിലായ ഷിജു ഉടനെ രാഹുലിനോട് പറഞ്ഞു “ ടാ.. എത്രയും പെട്ടന്ന് ഇവനെയും വിളിച്ചോണ്ട് ഇവിടുന്ന് പോ.. അവന്റെ സമനിലയാകെ തെറ്റിയിരിക്കുവാ.. “
“ അപ്പൊ നീ വരുന്നില്ലേ..? “ രാഹുൽ ചോദിച്ചു.
“ ഇല്ല.. ഞാൻ ഇവിടെ ഉണ്ടാവും. നിങ്ങള് പോയിട്ട് നേരം വെളുത്തിട്ട് വാ. നല്ലൊരു ഉറക്കം കിട്ടിയാലേ ഇവൻ okay ആവു.. “ ഷിജു വിറച്ചിരിക്കുന്ന വിഷ്ണുവിനെ ചൂണ്ടി പറഞ്ഞു.
“ ശെരി.. ഞങ്ങള് പോയിട്ട് വരാം. “ രാഹുൽ വിഷ്ണുവിനെയും താങ്ങി പിടിച്ച് ഹോസ്പിറ്റലിന്റെ വെളിയിലേക്ക് നടന്നു.
ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ ചിന്തിച്ച് ഷിജു മൊത്തത്തിൽ confused ആയിരിക്കുകയാണ്. തനിക്ക് ചുറ്റും നടക്കുന്നതിൽ ആസ്വഭാവികമായി പലതും ഉള്ളതായി അവന് തോന്നി.
സമയം രാവിലെ 9 മണിയായി. കസേരയിൽ ഇരുന്നുറങ്ങുന്ന ഷിജുവിനെ രാഹുൽ തട്ടി വിളിച്ചു.
“ നീ ഇത്ര നേരത്തെ വന്നോ..? “ കൊട്ടുവാ ഇട്ടുകൊണ്ട് ഷിജു ചോദിച്ചു.
“ നേരത്തെ വരേണ്ടി വന്നു “ രാഹുൽ പറഞ്ഞു.
അടുത്ത കസേരയിൽ ഇരിക്കുന്ന വിഷ്ണുവിനെ ഷിജു നോക്കി. ഇപ്പഴും എന്തൊക്കെയോ പിറു പിറുത്തുകൊണ്ടിരിക്കുകയാണ് അവൻ.
“ നിന്റെ കണ്ണൊക്കെ ചുവന്നിട്ടുണ്ടല്ലോ.. നല്ലോണം മോന്തിയിട്ടാ വന്നതല്ലേ..? “ ഷിജു ഗൗരവത്തോടെ ചോദിച്ചു.
“ അത് accidentally സംഭവിച്ചു പോയതാടാ.. “
“ കള്ള് കുടിക്കുന്നതാണോ accidentally സംഭവിച്ച കാര്യം..? ഇവിടുത്തെ situation നീ നോക്കിയോ? “ ഷിജു അൽപ്പം ദേഷ്യപ്പെട്ടു.
“ എടാ നീ വിചാരിക്കുന്ന പോലെയല്ല. പുലർച്ചെ ഞങ്ങൾ ഇവിടുന്ന് പോയില്ലേ.. അപ്പൊ ബീച് റോഡിൽ വച്ച് ഒരു ബൈക്കുമായിട്ട് ചെറുതായിട്ട് ഉരസ്സി. റോട്ടിൽ വീണെങ്കിലും ഞങ്ങക്കും, അയക്കും വല്യ പ്രശ്നൊന്നും പറ്റിയില്ല.
***.
…….“ എന്താ ബ്രോ.. നോക്കീം കണ്ടും ഓടിച്ചൂടെ.. “ രാഹുൽ അയാളോട് പറഞ്ഞു.
“ സോറി.. വണ്ടി ചെറുതായിട്ടൊന്ന് പാളി.” വെറ്റില ചവച്ചു തുപ്പിക്കൊണ്ട് ചെറിയൊരു ചിരിയോടെ അയാൾ പറഞ്ഞു.
“ ah.. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.. “
“ എന്താ നിന്റെ പേര്..? “
“ രാഹുൽ. നിങ്ങടെ പേരോ..? “
“ സതീശൻ.. സതീഷ് ന്ന് വിളിക്കും “
“ ah.. ശെരി ചേട്ടാ ഞങ്ങള് പൊക്കോട്ടെ.. “ രാഹുൽ പോകാനൊരുങ്ങി.
“ നിങ്ങൾക്ക് കാശ് വല്ലതും വേണോ..? “
“ വേണ്ട ചേട്ടാ.. “ രാഹുൽ മറുപടി നൽകി.
ഇതേ സമയം റിപീറ്റ് അടിച്ചു പറയുകയാണ് വിഷ്ണു “ നമ്മളും അനുഭവിക്കും, നമ്മളും അനുഭവിക്കും.. “
“ ഈ പുള്ളിക്കാരനിതെന്നാ പറ്റി..? “ സതീഷ് ചോദിച്ചു.
“ കൂട്ടുകാര് സീരിയസ്സായിട്ട് ഹോസ്പിറ്റലിൽ കിടക്കുവാ..അതിന്റെ ഷോക്കാ.. ഒന്ന് ഉറങ്ങിയാ ശെരിയാവും..“
“ നല്ല ഉറക്ക് കിട്ടാനുള്ള ഒരു സംഭവുണ്ട് എന്റെ കൈയ്യിൽ. “ സതീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ എന്നതാ..? ഉറക്ക് ഗുളിക വല്ലോം ആന്നോ..? “
“ അതിനേക്കാൾ ബെസ്റ്റാ.. “
“ എന്നാ അതൊന്ന് കാണട്ടെ.. “
സതീശൻ ഉടനെ ബൈക്കിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ കുപ്പി കൊണ്ട് വന്നു.
“ ഇതെന്നാ..? “
“ നല്ല മുട്ടനാടിനെ വാറ്റി ഉണ്ടാക്കിയ സ്വയംഭൻ ചാറാ. ഒരു കവിള് അകത്തു ചെന്നാ മതി on ആവാൻ.. “
“ എവിടുന്ന് ഒപ്പിച്ചു.. “
“ അതൊക്കെ secret ആണ്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലാ. ഈ കാര്യത്തിൽ പോലിസ് നല്ല സ്ട്രിക്റ്റ് ആണെന്ന് അറിയാലോ.. “
“ എങ്കി ഇച്ചിരി തന്നേക്ക്.. “
“ കുടിച്ചു ശീലമുണ്ടോ..? “
“ അതൊക്കെയുണ്ട്. ടാങ്കാ.. “
റോഡ് സൈഡിൽ നിന്ന് മാറി ഒഴിഞ്ഞ മരച്ചുവട്ടിൽ ചെന്നു.
“ എന്നാ ധൈര്യായിട്ട് പിടിപ്പിച്ചോ. ബോധം ഇല്ലാത്ത കൂട്ടുകാരനും കൊടുത്തേക്ക്, ഇത് കുടിച് ബോധം വരട്ടെ. “ അയാൾ കുപ്പി രാഹുലിന് നേരെ നീട്ടി.
അവനത് മേടിച് ഒറ്റ വലി. ഉള്ള് കത്തി പോയി.

Continue cheyyanam stop cheyyaruthu