അയാൾ ആവറേജ് സ്പീഡിൽ മാത്രമാണ് പോകുന്നത്. യാതൊരു വിധ പ്രഷറും അയാളുടെ ബോഡി ലാംഗ്വേജിൽ ഉണ്ടായില്ല. ഷിജു വേഗം കൂട്ടി വിട്ട് അയാളുടെ ഏകദേശം അടുത്തെത്തി.
കൈയ്യിൽ കിട്ടിയാൽ അയാള്ടെ പരിപ്പിളക്കും. ഷിജു ദേഷ്യം കൂട്ടി. പെട്ടന്നാണ് സ്വന്തം കാലിൽ ഭലം നഷ്ടപ്പെടുന്നത് പോലെ ഷിജുവിന് തോന്നിയത്. ഗിയറ് മാറ്റാൻ നന്നേ പാട് പെട്ടു. കണ്ണിലൊക്കെ ഇരുട്ട് കയറി തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. സ്വബോധത്തിലേക്ക് വരാൻ അവൻ ഒരുപാട് ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. കണ്ണിൽ കാഴ്ച്ച നഷ്ട്ടപ്പെട്ടു തുടങ്ങി. ഹൈവേയിലൂടെ വണ്ടി വളഞ്ഞും പുളഞ്ഞും പോകാൻ തുടങ്ങി. പിന്നിലിരിക്കുന്ന ജിനു പേടിച്ചു വല്ലാതായി. “ ഷിജു പതുക്കെ പോ.. പേടിയാവുന്നു.. “ ജിനു പേടിയോടെ പറഞ്ഞു.
അപ്പഴേക്കും ഷിജുവിന്റെ കൈയ്യിൽ നിന്ന് നിയന്ത്രണം നഷ്ട്ടമായിരുന്നു.
ബൈക്ക് നേരെ ഡിവൈഡറിൽ കൊണ്ട് ചെന്ന് ഇടിച്ച് എതിർ ദിശയിലേക്ക് മറിഞ്ഞു. എതിരെ വന്ന KSRTC ബസ്സിൽ ഇടിച്ച് ഇരുവരും റോഡിലേക്ക് മറിഞ്ഞു. ഷിജുവിന് നല്ലപോലെ പരിക്ക് പറ്റി. ചോര വാർന്നൊലിച്ചു. ജിനുവിന്റെ അവസ്ഥയും സമാനമാണ്. ഇരുവരും റോഡിൽ കിടന്ന് പിടഞ്ഞു. ആളുകളൊക്കെ കൂടി തുടങ്ങി.
ഷിജുവിന്റെ കണ്ണ് മെല്ലെ അടഞ്ഞു തുടങ്ങി. കണ്ണിലെ വെളിച്ചം പയ്യെ നഷ്ട്ടപ്പെട്ടു വന്നു. നിരുപമയോടും, മാളവികയോടും ഇതുവരെ ചെയ്തു കൂട്ടിയ ക്രൂരതകളൊക്കെ മിന്നി മറഞ്ഞു. ഉഗ്ര രൂപീയായ രുദ്ര കാളിയെ പോലെ ജ്വലിക്കുന്ന കണ്ണുകളുമായി നിരുപമ അവനെ തന്നെ നോക്കി. നെഞ്ച് കത്തി ഭസ്മമാവുന്ന തീക്ഷണത ആ കണ്ണുകളിൽ ജ്വലിച്ചു. അതിന്റെ താപത്തിൽ ഞ്യാടി, ഞരമ്പുകൾ വലിഞ്ഞു മുറുകി. പതിയെ അവന്റെ ശ്വാസം നിലച്ചു.
***
ശുഭവാർത്ത അറിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ നിരുപമയും, മാളവികയും അമ്പലത്തിൽ ചെന്നു. അവിടെ തൊഴുത്, വഴിപാടുകൾ നേർന്ന് ഇരുവരും വീട്ടിൽ തിരിച്ചെത്തി. വീട്ട് മുറ്റത് ന്യൂസ് പേപ്പർ വീണു കിടപ്പുണ്ട്. അതും എടുത്ത് വീടിന്റെ അകത്തേക്ക് ചെന്നു. ചരമ കോളം നോക്കി. ജിനുവിന്റെയും,ഷിജുവിന്റെയും മരണ വാർത്ത. അവളുടെ മുഖത്ത് ഇന്നുവരെ കാണാത്ത ഒരു തിളക്കം ദൃശ്യമായി.
“ അമ്മ കുറെ നേരമായല്ലോ ന്യൂസ് പേപ്പറും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. അവര് മരിച്ചു. നമ്മളെ വേദനിപ്പിച്ച ആരും ഇന്ന് ജീവനോടെ ഇല്ല. ഇത് സ്വപ്നം അല്ല അമ്മാ… “ മാളവിക നിരുപമയെ തട്ടിക്കൊണ്ടു പറഞ്ഞു.
“ ചരമ കോളത്തിൽ ഇവന്റെയൊക്കെ ചിത്രം കാണുമ്പോ വല്ലാത്ത മനസ്സുഖം. “ നിരുപമ തെളിഞ്ഞ മിഖത്തോടെ പറഞ്ഞു.
“ എന്നാലും ഇതൊക്കെ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. നമ്മടെ പ്രാർത്ഥന കേട്ട് ദൈവം കൊടുത്ത ശിക്ഷയാണോ? അതോ വേറെ എന്തെങ്കിലും ഉണ്ടോ ഇതിന്റെ പുറകിൽ.. “ മാളവിക തന്റെ സംശയം പറഞ്ഞു.
മുന്നിലൊരാൾ….
നിരുപമയും, മാളവികയും ഒരേ പോലെ ഞെട്ടി.
“ ആരാ നിങ്ങൾക്കെന്ത് വേണം..? “
നിരുപമ അൽപ്പം ഭയത്തോടെ ചോദിച്ചു.
അമ്മയുടെ പേടിച്ചുള്ള ശബ്ദം കേട്ട് ഗോഹുലും മുറിയിൽ നിന്ന് ഹാളിലേക്ക് വന്നു. അയാളുടെ വേഷവും, രൂപവും കണ്ട് മൂവരും ഒരേ പോലെ പരിഭ്രാന്തരായി.
“ നിങ്ങളിവിടുന്ന് പോണുണ്ടോ.. ഇല്ലേ ഞാൻ പോലീസിനെ വിളിക്കും.. “ മാളവിക പറഞ്ഞു.
പെട്ടന്ന് അയാളുടെ പിറകെ നിന്ന് സനു മുന്നിലേക്ക് കടന്നു വന്നു. എല്ലാവരും ഒരേ പോലെ നിശബ്ദരായി. മാളവികയ്ക്ക് പറയാൻ വാക്കുകളില്ലാതായി.
“ ആരും പേടിക്കണ്ട.. തല്ലാനോ, കൊല്ലാനോ ഒന്നും വന്നതല്ല.. ഞാൻ ഇവന്റെ ചേട്ടനാ.. സതീശൻ.. “ അയാൾ സ്വയം പരിചയപ്പെടുത്തി.
സനു മുന്നിലോട്ട് നടന്ന് വന്ന് മാളവികയുടെ കൈയ്യിൽ പതിയെ പിടിച്ചു ചോദിച്ചു “ എന്നെ ഇഷ്ട്ടമല്ലെന്ന് പറഞ്ഞത് ശെരിക്കും സത്യമാണോ..? “ മാളവികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“ സനു ഞാൻ…” മാളവികയുടെ വാക്കുകൾ ഇടറി.
“ ഞാൻ ചോദിച്ചതിനുള്ള മറുപടി താ.. “

Continue cheyyanam stop cheyyaruthu