സിൽക്ക് സാരി – 10 13

പിന്നെ ഇതിന്റെയൊക്കെ മാസ്റ്ററായ ഷിജുവിന്റെയും, കൂടെ വന്ന ജിനുവിന്റെയും കുടിവെള്ളത്തിൽ ന്യൂറോസിൽ കലർത്തി കൊടുത്തത് വരെ.

“ No CCTV, No witness, Plan & Place എല്ലാം Correct ആയിരിന്നു. ഇതിന്റെ വാലും പിടിച്ച് ഒരു സേതുരാമ്മയ്യരും വരില്ല. എനി അഥവാ ആരേലും വന്നാൽ തന്നെ അയൽക്കാർക്ക് കൊടുത്ത അതേ മറുപടി ആവർത്തിച്ചാൽ മതി. “ ശതീഷ് പറഞ്ഞു.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഒരു ഞെട്ടലും പിന്നീടൊരു ആശ്വാസവും നിരുപമയുടെയും മാളുവിന്റെയും മുഖത്തു തെളിഞ്ഞു.

സനൂപ് മാളവികയുടെ അടുത്തേക്ക് ചെന്നു. പതിയെ അവളുടെ കൈ പിടിച്ചു “ എനിക്ക് ഇപ്പഴും ഇഷ്ട്ടമാണ്. നിന്റെ തീരുമാനം എന്താണെന്ന് അറിയണം. ഒരുത്തനെയും പേടിച്ചു നീ എങ്ങോട്ടും പോകണ്ട. നിങ്ങളെ തകർക്കാൻ ശേഷിയുള്ളതെല്ലാം നശിപ്പിച്ചു കഴിഞ്ഞു. നാളെ ദേവി ക്ഷേത്രത്തിൽ ഞാൻ കാത്തിരിക്കും. എന്നോട് പഴയ ഇഷ്ട്ടം ഉണ്ടെങ്കിൽ നീ അവിടെ വരണം. ഞാൻ കാത്തിരിക്കും. “ അതും പറഞ്ഞ് സനു പോകാനൊരുങ്ങി.

“ ഒരു ചെറിയ കാര്യം കൂടെ ബാക്കിയുണ്ട്. അത് കൂടെ തീർത്തിട്ട് പോകാം.. “ സതീഷ് പറഞ്ഞു.

എന്താണ് കാര്യമെന്ന് മനസ്സിലാവാതെ ഗോഹുലും, നിരുപമയും, മാളുവും പരസ്പരം നോക്കി. സനു ഉടനെ ചെന്ന് ഗോഹുലിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. “ ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാവും.. “ അടികൊണ്ട് ഗോഹുലിന്റെ മുഖം ചുവന്നു. കീ ഒരു മൂളിച്ച ചെവിയിലൂടെ തുളച്ചു.

ശേഷം അധികം അവിടെ നിൽക്കാതെ സനു ചേട്ടന്റെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങി.

***

ഒരു വലിയ കൊടുംകാറ്റിനു ശേഷമുള്ള ശാന്തതയാണ് നിരുപമയുടെ മനസ്സിൽ ഇപ്പൊ തെളിയുന്നത്. ഭർത്താവിനെ വേണമെന്ന് വച്ചിട്ടല്ലെങ്കിലും ചതിക്കേണ്ടി വന്നു. അതിന് പ്രായശ്ചിത്തം ചെയ്യണം. ഒരുപാട്, ഒരുപാട് സ്നേഹം കൊടുക്കണം. ഇതുവരെ ലഭിക്കാത്ത അത്ര സുഖം നൽകണം. മരണം പുണരും വരെ പൊന്നു പോലെ നോക്കണം. ഇങ്ങനെ ഓരോ കാര്യങ്ങൾ അവൾ തീരുമാനിച്ചു.

ഈ നേരം മാളവിക മുറിയിലേക്ക് കടന്നു വന്നു. ഭംഗിയുള്ള സെറ്റ് സാരിയാണ് അവളുടെ വേഷം. കണ്ണൊക്കെ എഴുതി, ചുണ്ടൊക്കെ മിനുക്കി വളരെ ഭംഗിയുണ്ട് കാണാൻ.

“ ഞാൻ ക്ഷേത്രത്തിൽ പോയിട്ട് വരാം അമ്മേ. അവനോട് സോറി പറയണം, താങ്ക്സും.. “

“ മോള് പോയിട്ട് വാ.. മനസ്സ് തുറന്ന് സംസാരിക്ക്. നമ്മടെ ജീവിതത്തിലെ ഇരുണ്ട കാലം അവസാനിച്ചു. നിങ്ങടെ സന്തോഷം അതാണ് അമ്മയ്ക്ക് എനി വേണ്ടത്.. “ നിരുപമ മാളവികയുടെ നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു. മാളവിക തിരിച്ചും അമ്മയെ കെട്ടിപിടിച്ച് ഉമ്മ നൽകി.

അമ്മയോട് യാത്ര പറഞ്ഞ ശേഷം മാളവിക ക്ഷേത്രത്തിലേക്ക് ചെന്നു.

അൽപ്പം കഴിഞ്ഞ് ഗോഹുൽ നിരുപമയുടെ അടുത്തേക്ക് ചെന്നു. തല താഴ്ത്തിയാണ് അവന്റെ നിൽപ്പ്.

“ മ്മ്.. എന്താ കാര്യം..? “ നിരുപമ ചോദിച്ചു.

“ എന്നോട് ക്ഷമിക്ക് അമ്മേ.. എനിക്ക് എനിയും ഇങ്ങനെ ഒറ്റപ്പെട്ട് ജീവിക്കാൻ വയ്യ. ചെയ്ത തെറ്റിന് എങ്ങനെ പ്രായശ്ചിത്തം ചെയ്യണമെന്ന് അറിയില്ല. എനിക്ക് അമ്മയെയും, അനിയത്തിയെയും പഴയ പോലെ വേണം. നഷ്ട്ടപ്പെട്ട സ്നേഹം തിരിച്ചു വേണം.. പ്ലീസ് 🥺…” ഗോഹുൽ നിറ കണ്ണുകളോടെ പറഞ്ഞു.

നിരുപമ പയ്യെ അവന്റെ അടുത്തേക്ക് ചെന്നു. “ നിന്നെ എനി പഴയ പോലെ കാണാൻ സാധിക്കുമോ എന്നെനിക്ക് അറിയില്ല. പക്ഷെ ഞാൻ ശ്രമിക്കാം. എക്സാമിന് എനി അധിക നാളൊന്നും ഇല്ല. നീ ഫൈനൽ ഇയറാ. നല്ലോണം പഠിച്ചു പാസ്സ് ആവാൻ നോക്ക്. എന്നിട്ട് ദൂരെ എങ്ങോട്ടേലും പൊക്കോ.. കാലം മായ്ക്കാത്ത മുറിവുകളൊന്നും ഇല്ലല്ലോ. ശെരിയാവുമായിരിക്കും എല്ലാം.. “

അടുത്ത നിമിഷം തന്നെ ഗോഹുൽ നിരുപമയുടെ കാൽക്കൽ വീണ് കരഞ്ഞു. നിരുപമ പയ്യെ അവനെ എഴുനേൽപ്പിച്ചു.

“ അമ്മ പറഞ്ഞത് കേട്ടില്ലേ.. മോൻ പോയി പഠിക്ക്.. എല്ലാം ശരിയാവും.. “ നിരുപമയുടെ വാക്കുകൾ അവന് അല്പം പ്രതീക്ഷ നൽകി. കണ്ണ് തുടച്ചുകൊണ്ട് അവൻ നടന്നു നീങ്ങി.

നിരുപമയുടെ കണ്ണും നിറഞ്ഞിരുന്നു. അത് തുടച്ച് പൂജാ മുറിയിലേക്ക് ചെന്നു. ഇരു കൈയ്യും കൂപ്പി ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു.

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Continue cheyyanam stop cheyyaruthu

Leave a Reply

Your email address will not be published. Required fields are marked *