താഴ്‌വാരം – 3 Likeഅടിപൊളി  

കുറേ നേരമായി മുത്തശ്ശിയെ ഉള്ളിലേക്കു കൊണ്ടുപോയിട്ട്.

പെട്ടന്നു അഞ്ജു ചേച്ചി പുറത്തേക്കു വന്നു പറഞ്ഞു.

“മുത്തശ്ശിക്ക് ഇപ്പോൾ കുഴപ്പമില്ല, ഐ.സി.യുവിലേക്കു മാറ്റി.”

വിഷാദവും ആധിയും നിറഞ്ഞ ഞങ്ങളുടെ മനസ്സിലേക്ക്

ഒരു ആശ്വാസ വാക്കു പോലെ അതു കിടന്നു വന്നു.

അത്രയും പറഞ്ഞ് ചേച്ചി വീണ്ടും ഉള്ളിലേക്കു കയറി പോയി.

വീണ്ടും സമയം കടന്നു പോയി, എല്ലാവരുടെയും മനസ്സിൽ ഈശ്വരനോടുള്ള പ്രാർത്ഥന.

“ഒന്നും പറ്റരുതേ.”

ആ ദിവസം എങ്ങനെയൊക്കെയോ കടന്നു പോയി.

അടുത്ത ദിവസം ഞാൻ മുത്തശ്ശിയെ കാണാനായി അനുവാദം തേടി.

ആദ്യം അവർ അതു നിഷേധിച്ചെങ്കിലും അവസാനം എന്റെ അപേക്ഷയോടു അവർക്കു സമ്മതം മൂളേണ്ടി വന്നു.

ഞാൻ ഐ.സി.യുവിന്റെ ഉള്ളിലേക്കു കയറി.

ശരീരത്തിലൂടെ മുഴുവൻ ട്യൂബുകൾ ഇട്ടുകൊണ്ട് മുത്തശ്ശി ആ ബെഡ്ഡിൽ കിടക്കുകയായിരുന്നു.

ബോധമില്ല.

ഞാൻ മുത്തശ്ശിയുടെ അടുത്തേക്കു നീങ്ങി അടുത്തുള്ള ഒരു കസേരയിൽ ഇരുന്നു.

മുത്തശ്ശിയുടെ കൈകളിൽ പിടിച്ചു തലോടി.

“മുത്തശ്ശീ……..”

മനസ്സിലാകെ ഒരു ഭാരം, സങ്കടം കൊണ്ടു വാക്കുകൾ ഉച്ചരിക്കാൻ സാധിക്കുന്നില്ല.

“മുത്തശ്ശി ഓർക്കുന്നോ ഒരിക്കൽ ഞാൻ ചോദിച്ചതു, ആരോടെങ്കിലും തോന്നാൻ പാടില്ലാത്ത ഒരു ഇഷ്ടം തോന്നിയാൽ എന്തു ചെയ്യുമെന്ന്.

അതു മീരച്ചേച്ചിയെ പറ്റിയായിരുന്നു…………….

അവൾ എന്നോടു പറഞ്ഞു, അവൾക്ക് എന്നോട് ഇഷ്ടമാണെന്ന്.”

ഞാൻ ഒന്നു നിർത്തി, കണ്ണുനീർ അടക്കാൻ ശ്രമിച്ചു.

“എനിക്കറിയില്ല, എനിക്ക് അവളോടു ഇഷ്ടമാണോ അതോ വേറെന്തെങ്കിലും തരത്തിലുള്ള താൽപ്പര്യമാണോ എന്ന്.

മുത്തശ്ശി പറ, ഞാൻ എന്തു ചെയ്യണം? പറ മുത്തശ്ശി.”

സഹിക്കാൻ പറ്റിയില്ല, മീരയോടുള്ള സ്നേഹവും മുത്തശ്ശി കിടക്കുന്നതിലുള്ള വിഷമവും എന്റെ മനസ്സിനെ അസ്വസ്ഥനാക്കി, ഞാൻ പൊട്ടിക്കരയാൻ തുടങ്ങി.

പെട്ടന്നു എന്റെ കയ്യിൽ ഒരു അനക്കം തോന്നി.

അതേ, മുത്തശ്ശിയുടെ കൈകൾ അനങ്ങി.

ഞാൻ എന്റെ കരച്ചിൽ നിർത്തി ശാന്തനായി.

പക്ഷേ പിന്നീടു അനക്കം ഒന്നും ഇല്ലായിരുന്നു.

നഴ്സ് എന്നോടു

പുറത്തേക്കു പോകാൻ ആവശ്യപ്പെട്ടു.

ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളി ഒഴുകി ഇറങ്ങി.

( കുറച്ചു ദിവസങ്ങൾക്കു മുമ്പ് )

മീര ബാംഗ്ലൂരേക്കു പോകുന്നതിന്റെ തലേ ദിവസം.

മുത്തശ്ശിയുടെ മുറിയിലേക്കു മീരച്ചേച്ചി പോയി, മുത്തശ്ശിയുടെ കാലുകൾക്കടുത്തു സ്ഥാനം പിടിച്ചു.

മുത്തശ്ശി മീരയുടെ തലയിൽ തലോടി ചോദിച്ചു.

“എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നേ?”

“മുത്തശ്ശി, ഞാൻ നാളെ ബാംഗ്ലൂർക്കു പോകുവാ.”

ഒരു വിഷമത്തോടെ മീരച്ചേച്ചി പറഞ്ഞു.

“അയ്യോ അതെന്താ ഇത്ര പെട്ടെന്നു പോകുന്നേ, ഇപ്പോ വന്നല്ലേ ഉള്ളൂ.”

മീരയുടെ കണ്ണുകൾ കലങ്ങാൻ തുടങ്ങി.

“മുത്തശ്ശി ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത്.”

“നീ പറ, ഞാൻ ദേഷ്യപ്പെടില്ല.”

ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.

“എനിക്ക് അജ്ജുവിനെ ഇഷ്ടമാണ്……………..”

ആ മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു.

മീരച്ചേച്ചിയുടെ മുഖത്ത് ശൂന്യത, ഭാവങ്ങൾ ഒന്നുമില്ല.

“ചെറുപ്പം മുതലെ ഉള്ളതാ ഈ തോന്നൽ, ഇത്രേം കാലം ഞാൻ ആരോടും പറഞ്ഞിട്ടില്ല.”

“അവനറിയാമോ ഇതു?”

മുത്തശ്ശി മീരയോടു ചോദിച്ചു.

“ഞാൻ പറഞ്ഞു മുത്തശ്ശി, അവൻ ഒന്നും മിണ്ടിയില്ല.”

“മോളെ………”

വാത്സല്യത്തോടെ മുത്തശ്ശി മീരയെ വിളിച്ചു.

“എനിക്കറിയാം തെറ്റാണെന്ന്, പക്ഷേ മനസ്സ് എന്റെ കയ്യിലല്ല മുത്തശ്ശി.”

“അതുകൊണ്ടാണോ നീ തിരിച്ചു പോകുന്നേ?”

“എന്തോ ഇപ്പോ അവനു മുഖം കൊടുക്കാൻ ഒരു ബുദ്ധിമുട്ട്.”

“ഞാൻ കുറച്ചു നാൾ ഒന്നു മാറി നിന്നാൽ മനസ്സെല്ലാം ഒന്നു ശരിയാകട്ടെ, വേഗം തിരിച്ചു വരാം.”

( ഹോസ്പിറ്റലിൽ )

മുത്തശ്ശിയെ കണ്ടിറങ്ങിയ വിഷമത്തിൽ അജു അവിടെ ഉള്ളൊരു കസേരയിൽ പോയി ഇരുന്നു.

മുത്തശ്ശിയുമായുള്ള പഴയ ഓർമ്മകൾ

അവന്റെ മനസ്സിലൂടെ ഓടി നടന്നു.

തെറ്റി ഇരിക്കുന്ന മനസ്സിനെ ശാന്തമാക്കാൻ ഫോൺ നോക്കാം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോൾ അമ്മയുടെ കുറേ മിസ്ഡ് കോൾ.

Leave a Reply

Your email address will not be published. Required fields are marked *