പുഴയോരത്തെ പ്രണയയാമങ്ങൾ – 6 1അടിപൊളി  

പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി അവർ മാളിലേക്ക് കയറി.

ആദ്യം അവർ പോയത് പുരുഷന്മാരുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു വലിയ ബ്രാൻഡഡ് ഷോപ്പിലേക്കാണ്. ദുബായിലെ ഓഫീസിലേക്ക് ആവശ്യത്തിനുള്ള കുറച്ചു ഫോർമൽ വസ്ത്രങ്ങൾ എടുക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം.

ഷബീറും നൗഫലും വിവിധ നിറങ്ങളിലുള്ള സ്യൂട്ടുകളും ഷർട്ടുകളും നോക്കാൻ തുടങ്ങി. ഉണ്ണിയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ടായിരുന്നു.

നസീമയും ഹിബയും അനിതയും അവർക്ക് ചേരുന്ന ടൈകളും കഫ്ലിങ്കുകളും തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. “ഷബീറിന് ഈ ഡാർക്ക് ബ്ലൂ സ്യൂട്ട് നന്നായി ഇണങ്ങും,” നസീമ ഒരു സ്യൂട്ട് എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു.

“അതെ, അത് നല്ല രസമുണ്ട്. നൗഫലിന് ഈ ചാരനിറത്തിലുള്ളതാകും കൂടുതൽ മാച്ച് ആവുക,” ഹിബ മറ്റൊരു സ്യൂട്ട് ചൂണ്ടിക്കാണിച്ചു.

ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്ത് അവർ വസ്ത്രങ്ങളുടെ ഷോപ്പിംഗ് പൂർത്തിയാക്കി. അഞ്ചാറ് കവറുകളിലായി സാധനങ്ങളെല്ലാം ഉണ്ണിയുടെ കൈകളിലായിരുന്നു.

“എന്നെ ഒരുമാതിരി ചുമട്ടുകാരനെപ്പോലെ ആക്കിയല്ലോടാ,” ഉണ്ണി തമാശയായി പരാതിപ്പെട്ടു.

“ഇന്ന് നീ ഇതൊക്കെ ചുമക്ക്, നാളെ മുതൽ ഇവരേം കൂടെ ചുമക്കണ്ടേ..” നൗഫൽ ചിരിച്ചുകൊണ്ട് മറുപടി നൽകി.

അടുത്തതായി അവർ ലേഡീസ് സെക്ഷനിലേക്കാണ് പോയത്. അവിടെയെത്തിയപ്പോൾ നസീമയ്ക്കും ഹിബയ്ക്കും അനിതക്കും പുതിയൊരു ഊർജ്ജം ലഭിച്ചതുപോലെ തോന്നി. അവർ സാരികളും ചുരിദാറുകളും നോക്കി നടക്കാൻ തുടങ്ങി.

പുരുഷന്മാർ മൂവരും അവിടെയുള്ള ഒരു സോഫയിൽ ഇരുന്നു.

“പെണ്ണുങ്ങളുടെ ഷോപ്പിംഗ് കഴിഞ്ഞാൽ പിന്നെ നമുക്ക് നേരെ വല്ല റെസ്റ്റോറന്റിലും പോയി ഭക്ഷണം കഴിക്കാം. എനിക്ക് നല്ല വിശപ്പുണ്ട്,” ഉണ്ണി തന്റെ വയറ്റിൽ തടവിക്കൊണ്ട് പറഞ്ഞു.

“അതെ, അതുകഴിഞ്ഞ് വീട്ടിലെത്തിയിട്ട് വേണം നമുക്ക് ആ പരിപാടി തുടങ്ങാൻ,” നൗഫൽ വീണ്ടും തന്റെ പഴയ പ്ലാൻ ഓർമ്മിപ്പിച്ചു.

“അതിനെന്താ, നാളെ യാത്രയല്ലേ, ഇന്ന് നമുക്ക് അടിച്ചുപൊളിക്കാം,” ഷബീറും സമ്മതിച്ചു.

പെണ്ണുങ്ങളുടെ ഷോപ്പിംഗ് കഴിഞ്ഞപ്പോഴേക്കും സമയം എട്ടര കഴിഞ്ഞിരുന്നു. മാളിലെ ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പുറത്തുള്ള ഏതെങ്കിലും നല്ലൊരു റെസ്റ്റോറന്റിൽ പോയി സ്വസ്ഥമായി ഇരുന്ന് കഴിക്കാമെന്ന് അവർ തീരുമാനിച്ചു.

മാളിൽ നിന്ന് പുറത്തിറങ്ങി അവർ വീണ്ടും കാറിൽ കയറി.

നഗരപ്രാന്തത്തിലുള്ള ‘അറേബ്യൻ നൈറ്റ്സ്’ എന്ന പ്രശസ്തമായ റെസ്റ്റോറന്റിലേക്കാണ് അവർ പോയത്. വളരെ ശാന്തവും മനോഹരവുമായ അന്തരീക്ഷമായിരുന്നു അവിടെ. നേർത്ത വെളിച്ചവും അറേബ്യൻ സംഗീതവും ആ സ്ഥലത്തിന് പ്രത്യേകതയേകി.

അവർക്കെല്ലാവർക്കും കൂടി ഇരിക്കാൻ പാകത്തിലുള്ള ഒരു വലിയ ടേബിൾ തന്നെ അവർക്ക് ലഭിച്ചു.

മെനു കാർഡ് നോക്കി ഷബീർ ഭക്ഷണം ഓർഡർ ചെയ്തു. മന്തി, അൽഫാം, വിവിധതരം കബാബുകൾ, പിന്നെ എല്ലാവർക്കും കുടിക്കാൻ ഫ്രഷ്

ജ്യൂസുകളും.

ഭക്ഷണം വരുന്നതുവരെ അവരുടെ സംസാരം വീണ്ടും അവരുടെ ബന്ധങ്ങളിലേക്കും നാളത്തെ യാത്രയിലേക്കും തിരിഞ്ഞു.

“നാളെ മുതൽ നസീമയുടെയും ഹിബയുടെയും കാര്യങ്ങൾ ഒരു കുറവുമില്ലാതെ നോക്കണേ ഉണ്ണി…” നൗഫൽ അല്പം തമാശയായി പറഞ്ഞു.

“അവരുടെയൊക്കെ കാര്യങ്ങൾ നോക്കിക്കഴിഞ്ഞു എന്നെ നോക്കാൻ മറന്നു പോകുമോ ഉണ്ണിയേട്ടാ,” അനിത ഒരു ചെറിയ നീരസത്തോടെ പറഞ്ഞു. എന്റെ അനി.. നീയും കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വാ..

പിന്നെ നമുക്ക് തകർക്കാല്ലോ.. നസീമ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“അതൊന്നുംവേണ്ട, ഉണ്ണിയേട്ടനെ വൈകുന്നേരം വീട്ടിലേക്ക് വിട്ടേക്കണേ. വീട്ടിൽ ആരും അറിയണ്ട ഈ കാര്യങ്ങളൊക്കെ. അനിത എല്ലാവരോടുമായി പറഞ്ഞു. അവരുടെ മനസ്സിലും സമാനമായ ചിന്തകളായിരുന്നു.

ഭക്ഷണം വന്നതോടെ അന്തരീക്ഷം വീണ്ടും സജീവമായി. ചൂടുള്ള മന്തിയുടെയും അൽഫാമിന്റെയും രുചി ആസ്വദിച്ച് അവർ ഭക്ഷണം കഴിച്ചു. ഭക്ഷണത്തിനിടയിൽ പഴയ കോളേജ് കാലത്തെ ഓർമ്മകളും ആദ്യമായി ബിസിനസ്സ് തുടങ്ങിയപ്പോഴുള്ള കഷ്ടപ്പാടുകളുമൊക്കെ അവർ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *