തറവാട്ടിലെ നിധി – 20 2അടിപൊളി  

ഉള്ളതായി താരതമ്യം ചെയ്യാൻ പറ്റുന്നില്ല….

“മോനെ…ശ്രീ എന്തിനാ നീ പുറത്ത് കിടന്നത്, ബെൽ അടിക്കാമായിരുന്നല്ലോ….” ഉഷമ്മയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി…ഞാൻ എഴുന്നേറ്റ് മുണ്ട് ഉടുത്തു… ഉഷമ്മയും പിന്നാലെ മീരയും ഉമ്മറത്തേക്ക് വന്നു…

“ഓ… 2 മണി ഒക്കെ ആയി വന്നപ്പോൾ, എന്തിനാ ബുദ്ധിമുട്ടുന്നത് എന്ന് കരുതി…”

“എൻ്റെ കുട്ടാ… ഞാനും ഈ പെണ്ണും ഇന്നലെ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടില്ല… നിൻ്റെ അച്ഛനോട് പറഞ്ഞപ്പോൾ, അവനൊരു ആൺകുട്ടി അല്ലേ വന്നോളും എന്ന്…”

“ഓഹ്… സോറി ഉഷമ്മേ…”

“അതൊന്നും സാരല്യ… മോൻ അകത്ത് പോയി കിടക്കുന്നോ അതോ കാപ്പി എടുക്കട്ടെ…”

“വേണ്ട ഞാൻ ഒന്നൂടെ പോയി കിടക്കട്ടെ… വല്ലാത്ത ക്ഷീണം…മീര ആണോ നേരത്തെ ഇവിടെ വന്നത്… ആരുടെയോ കാലടികൾ കേട്ടു….” ഞാൻ മീരയെ നോക്കി ചോദിച്ചു…

“ആ…അത്…..ഞാനാ…ഞാൻ നോക്കുമ്പോൾ ശ്രീ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ…” മീര ഒന്ന് ഞെട്ടി പക്ഷേ ഇങ്ങനെ പറഞ്ഞു ഒപ്പിച്ചു..

“ഓഹ്…ആണല്ലേ…നീ എന്താ ഇന്നലെ ഉറങ്ങാഞ്ഞത്…”

“അത്….ഞാൻ….ഞാൻ നല്ല സുഖായി ഉറങ്ങി… അമ്മായി ചുമ്മാ പറഞ്ഞതാ…”

“ഉം അതേ അതെ…ഞാൻ ഒന്ന് ഉറങ്ങി വരുമ്പോൾ എന്നെ വിളിച്ചു ഓരോന്ന് ചോദിച്ചത് ആരാ അപ്പൊ…”

“അത്…എനിക്ക്…നല്ല ഉറക്കം വന്നില്ല, പിന്നെ അമ്മായി ശ്രീയെ കാത്തിരിക്കുവല്ലേ… അതാ…”

“അതെയതെ….” ഉഷമ്മ ചിരിച്ചു..

“ഞാൻ അടുക്കളയിലേക്ക് പോട്ടെ… അടുപ്പത്ത് എന്തോ ഉണ്ട്….” മീര പെട്ടെന്ന് അകത്തേക്ക് ഓടി….. അവിടെ മുഖത്ത് ഒരു നാണം മിന്നിമറഞ്ഞിരുന്നോ… !!!!

“എടാ ഇന്നലെ പെണ്ണ് എന്നെ ഉറങ്ങിയിട്ടില്ല…”

“ഓ… ഒന്ന് പോയെ ഉഷമ്മേ…. ഓരോരോ തോന്നലാ…ആട്ടെ നമ്മൾ എപ്പോളാ ഇനി ഒന്ന് കാണുന്നത്…”

“ഇപ്പൊ കണ്ടില്ലേ, നമ്മൾ എപ്പോളും കാണുന്നില്ലേ….” ഉഷമ്മ കുസൃതിയോടെ പറഞ്ഞു…

“ആ…കാണൽ അല്ല…”

“എൻ്റെ മാസമുറ ഒന്ന് മാറട്ടെ ചെക്കാ… നിൻ്റെ അച്ഛൻ്റെയും മീരയുടെയും ഒക്കെ കണ്ണ് വെട്ടിച്ച് വേണ്ടേ നമുക്ക് നോക്കാം….”

“ഉം… ഞാൻ പോയി ഒന്നുകൂടെ പോയി ഉറങ്ങട്ടെ…”

***********************************************

ഉറക്കം ഉണരാൻ ഉച്ച കഴിഞ്ഞു… മുഖം കഴുകി താഴേ അടുക്കളയിലേക്ക് ചെന്നപ്പോൾ ഉഷമ്മയും അച്ഛൻനും സംസാരിക്കുന്നുണ്ടായിരുന്നു… അച്ഛൻ അവിടെ ബെഞ്ചിൽ ഇരിക്കുന്നു ഉഷമ്മ മാറി നീക്കുന്നും ഉണ്ടായിരുന്നു… എന്നെ കണ്ടപ്പോൾ ഉഷമ്മ കണ്ണു തുടച്ചു… അവർ. ചെറുതായി കരഞ്ഞിരുന്നു എന്ന് തോന്നുന്നു…

“ആഹ്…ശ്രീ വന്നോ… മോൻ ഇരിക്ക്… അവന് കഴിക്കാൻ എടുക്കൂ…”

ഞങ്ങൾ അടുക്കളയ്ക്ക് പുറത്ത് വന്ന് ഊൺ മേശയിൽ ഇരുന്നു…

ഞാൻ അച്ഛൻ്റെ ഓപ്പോസിറ്റ് ആയി ഇരുന്നു…. അമ്മ എനിക്ക് ഭക്ഷണം വിളമ്പി ഞാൻ കഴിക്കാൻ തുടങ്ങി…

“ഭക്ഷണം കഴിഞ്ഞാൽ നമ്മൾ മൂന്ന് പേർക്കും കൂടെ പുറത്തേക്ക് ഒന്ന് പോണം… അമ്പലത്തിലേക്കോ അല്ലേൽ മില്ലിലേക്ക് പോകാം…”

“ഉം ശരി അച്ഛ…..” ഞാൻ കഴിച്ചു കഴിഞ്ഞ് ഞങ്ങൾ എൻ്റെ കാറും എടുത്ത് മില്ലിലേക്ക് തിരിച്ചു…

‘അച്ഛൻ എന്നോട് എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല എങ്കിലും യമുനയുടെ കാര്യം ആകും എന്ന് തീർച്ച, പക്ഷേ ഉഷമ്മയെ എന്തിനാ കൂട്ടിയത് ആവോ…’

മില്ലിന് ചുറ്റുമുള്ള തെങ്ങുംതോപ്പിൽ ഞാൻ വണ്ടി ഒതുക്കി…

“മോനെ… യമുനയുടെ കാര്യം നിൻ്റെ അമ്മയും അറിയണം എന്ന് എനിക്ക് തോന്നി…. ഞാൻ അവളോട് ചെറുതായി സൂചിപ്പിച്ചു…നീ ആണ് അവളുടെ ലക്ഷ്യം എന്ന്…” ഉഷമ്മ വീണ്ടും തേങ്ങാൻ തുടങ്ങി..

“പക്ഷേ വീട്ടിൽ

വച്ച് സംസാരിക്കരുത് എന്ന് പറഞ്ഞിട്ട്…”

“എനിക്ക് അവളുടെ സാമീപ്യം അറിയാം, അവൾ ഇല്ലായിരുന്നു അപ്പൊൾ പക്ഷേ… എപ്പോൾ വേണേൽ തിരിച്ച് വരാം…അരൂപി ആണ് അവൾ….”

“എന്താ ശ്രീ എന്നോട് ഒന്നും പറയാഞ്ഞത്…”

“ഞാൻ പറഞ്ഞില്ലേ ഉഷെ ആരോടും പറയരുത് എന്ന് അവനെ ചട്ടംകെട്ടിയിരുന്നു എന്ന്…”

“എന്തായാലും ഇനി 50 ദിവസങ്ങൾ ഉള്ളൂ, പക്ഷേ….”

“പക്ഷെ….*

“അച്ഛൻ പറയുന്നത് മോൻ ക്ഷമയോടെ കേൾക്കണം….”

Leave a Reply

Your email address will not be published. Required fields are marked *