അവൾ എഴുന്നേറ്റു.
വസ്ത്രം ശരിയാക്കി.
എന്നെ നോക്കി.
“ഇപ്പൊ പോകാം സാറേ…
കൂടുതൽ ഇവിടെ നിക്കണ്ട…”
ഞാൻ തലയാട്ടി.
“ശരി… നാളെ രാത്രി വരാം…”
മറിയ ഒരു ചെറിയ പുഞ്ചിരി കാണിച്ചു.
“പോയി വരട്ടെ…”
ഞാൻ ബുള്ളറ്റിൻ്റെ അടുത്തേക്ക് നടന്നു.
സ്റ്റാർട്ട് ചെയ്തു.
തിരിഞ്ഞ് നോക്കി.
മറിയ വഴിയിലൂടെ
വീട്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.
ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
*************************************************
വായിൽ മറിയയുടെ രുചിയും ശരീരമാകെ
അവളുടെ വിയർപ്പ് മണവുമായി ഞാൻ യാമിയുടെ പുൽത്തകിടി ലക്ഷ്യമായി ബുള്ളറ്റ് ഓടിച്ചു… എന്നെ കാത്ത് യാമി അവിടെ ഒരു ചെറിയ പാറയുടെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു..
https://imgh.in/host/cszw1m
പക്ഷെ ഞാൻ വണ്ടി ഒക്കെ നിർത്തി അവളുടെ അടുത്തെത്തിയപ്പോൾ അവളുടെ മുഖത്ത് പെട്ടെന്ന് ഒരു അനിഷ്ടം മിന്നിമറഞ്ഞു…പക്ഷേ അവൾ എല്ലായപ്പോഴത്തെ പോലെയും എന്നെ നോക്കി ചിരിച്ചു…
“എന്താ ശ്രീ… ഒരു ക്ഷീണം…”
“എനിക്ക് എന്ത് ക്ഷീണം, യാമിക്ക് തോന്നുന്നതാ…”ഞാനൽപം ഗൗരവത്തിൽ പറഞ്ഞു.
“ആണോ… എങ്കിൽ ശരി….ശ്രീക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ….”
“ആ ഉണ്ട്… പക്ഷെ യാമി അതിനൊന്നും ഉത്തരം തരില്ലല്ലോ… പിന്നെ ഞാൻ എന്തിനാ ചോദിക്കുന്നത്…”
കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷം അവൾ സംസാരിച്ചു തുടങ്ങി…
“ശരി…. ശ്രീയുടെ ചോദ്യങ്ങൾക്ക് എല്ലാം ഞാൻ ഉത്തരം തരാം… പക്ഷേ പിന്നെ നമുക്ക് തമ്മിൽ മാസത്തിലെ വെളുത്ത വാവിൻ്റെ അന്ന് രാത്രി മാത്രമേ കാണാൻ പറ്റു…. അതുപോലെ ശ്രീ എനിക്ക് ഒരു വാക്ക് കൂടെ തരണം… എല്ലാം കേട്ട് കഴിഞ്ഞാൽ ഇനി വരുന്ന കാർത്തിക പൗർണ്ണമിക്ക് ശ്രീ എൻ്റെ കൂടെ വരുമെന്ന്…”
“എങ്ങോട്ട്… എന്നാണ് കാർത്തിക പൗർണ്ണമി….”
“ഞാൻ വിളിക്കുന്നത് എങ്ങോട്ടാണോ അങ്ങോട്ട്… എന്താ ശ്രീക്ക് എന്നെ ഇഷ്ടം അല്ലേ… എൻ്റെ കൂടെ വരില്ലേ… നമ്മൾ തമ്മിലിനി കാണാൻ പോകുന്ന മൂന്നാമത്തെ വെളുത്ത വാവ് ആണ് കാർത്തിക പൗർണ്ണമി…”
“അത്..എന്നാ…”
“ഇന്നേക്ക് 20 മത്തെ ദിവസം വെളുത്ത വാവാണ്, അത് കഴിഞ്ഞ് 30 നാൾ കഴിഞ്ഞാൽ രണ്ടാമത്തെ വെളുത്ത് വാവ് അതായത് അന്നാണ് കാർത്തിക പൗർണ്ണമി….”
“അതായത് ഇനി 50 ദിവസം
അല്ലെ…” ഞാൻ പേടിയോടെ ഉമിനീരിറക്കി…
“എന്താ ശ്രീക്ക് പേടി ആകുന്നുണ്ടോ ഞാൻ പറയുന്നത് കേട്ടിട്ട്….”
“ഏയ് എനിക്ക് പേടി ഒന്നും ഇല്ല…. ഞാൻ വാക്ക് തരാം….” ഞാൻ കൈനീട്ടി
പക്ഷെ യാമി എൻ്റെ അടുത്തേക്ക് വന്നില്ല….
“ഇന്ന് വേണ്ട…. ശ്രീ നന്നായി ആലോചിച്ച്, അടുത്ത വെള്ളിയാഴ്ച രാത്രി വാക്ക് തന്നാൽ മതി…ഇപ്പൊ ഞാൻ പോകുവാ….”
“ഞാൻ എവിടെക്കാ വരണ്ടത്…”
“ശ്രീ എങ്ങോട്ടും വരണ്ട… ശ്രീയുടെ തറവാടിന് പുറത്തെ പത്തായപുരയിലേക്ക് ഞാൻ വന്നോളാം…പിന്നേ ഒരു കാര്യം…. കുളിച്ച് ശുദ്ധി ആയി വേണം എൻ്റെ അടുത്ത് വരാൻ കേട്ടോ…”
“ശെരി…രാത്രി കുളിച്ചാൽ എനിക്ക് തണുക്കും… അപ്പൊ കഥ മാത്രം കേട്ടാൽ തണുപ്പ് മാറില്ല…”
“അതിന് എനിക്ക് പറയാൻ ഉള്ളത് കഥ മാത്രം ആണെന്ന് ശ്രീയോട് ആരാ പറഞ്ഞേ…. ഹ…ഹ…. ഹ…..” അവൾ പൊട്ടിച്ചിരിച്ചു… “ശരി എന്നാല് ശ്രീ പൊക്കോ…”
ഞാൻ എൻ്റെ ബുള്ളറ്റ് എടുത്ത് യാത്രയായി… യമുന പറഞ്ഞത് എല്ലാം കേട്ട് എൻ്റെ ഉള്ളം കിടുകിട വിറക്കുന്നുണ്ടായിരുന്നു…. ബ്രഹ്മദത്തൻ തിരുമേനിയെ കണ്ടേ തീരൂ… ഞാൻ അമ്പലത്തിലേക്ക് പാഞ്ഞു…
**********************************************
ആൽചുവട്ടിൽ എന്നെയും കാത്ത് തിരുമേനി നിൽപ്പുണ്ടായിരുന്നു…. ഞാൻ ഒറ്റ ശ്വാസത്തിൽ യമുന പറഞ്ഞത് എല്ലാം അദ്ദേഹത്തെ അറിയിച്ചു…
“അപ്പൊ നോം കരുതിയത് ശെരി ആയിരിക്കുന്നു… ഉം…”
“തിരുമേനി എന്താ പറഞ്ഞ് വരുന്നത്….”
“അവൾ നിന്നെ കൊണ്ട് പോകാം പറഞ്ഞത് സ്വർഗ്ഗത്തിലേക്ക് ആണ് എന്ന് കരുതുന്നുണ്ടോ… വീരശൂരപരാക്രമിയായ ഇറയിയുടെ രക്തം ആണ് നീ… രൂപം കൊണ്ടും നക്ഷത്രം കൊണ്ടും ഇറയിയുടെ പുനർജന്മം എന്ന് പറഞ്ഞാലും തെറ്റില്ല…”..
“അതിന്…..” എനിക്ക് കണ്ണിൽ ഇരുട്ട്
