തറവാട്ടിലെ നിധി – 20 2അടിപൊളി  

കേറി തുടങ്ങി…

“നിന്നെയും അവളെപ്പോലെ ഒരു ദുരാത്മാവാക്കി മാറ്റുക, എന്നിട്ട് നീയും അവളുടെ കൂടെ ചേർന്ന് ഈ ഗ്രാമം തന്നെ ഇല്ലാതാക്കുക അതാണ് അവളുടെ ആഗ്രഹം പക്ഷെ…”

“എന്താണ് പക്ഷേ… ഞാനിപ്പോൾ എന്താണ് ചെയ്യുക, അടുത്ത ആഴ്ച്ച അവളെ കാണണോ… എന്നെ അവൾ അപ്പൊ കൊല്ലുമോ….”

“പേടിക്കാതെ ഇരിക്ക് കുട്ടീ…. കാർത്തിക പൂർണ്ണിമക്കെ നിൻ്റെ ആത്മാവിനെ അവൾ ശരീരത്തിൽ നിന്ന് വേർപെടുത്തു…. അതുവരെ നമുക്ക് സമയം ഉണ്ട്, അതായത് 50 ദിവസം…”

“അപ്പൊ ഞാൻ ഇനി…അവൾ…”

“ഇനി അവളുമായി വേഴ്ചയിൽ ഏർപ്പെട്ടാൽ പോലും പേടിക്കാൻ ഇല്ല…. പരമാവധി അവളുടെ വിശ്വാസം നേടുന്നത് നല്ലതാ….”

“ഓ… അച്ഛൻ്റെ വിവരം വല്ലതും…”

“ഓ… താൻ അപ്പൊൾ വീട്ടിൽ പോയില്ല അല്ലേ.. അച്ഛൻ തിരിച്ചെത്തിയിട്ടുണ്ട്…. വീട്ടിലേക്ക് ചെല്ലുക….”

“ഏ… അച്ഛൻ വന്നോ…. എങ്കിൽ ഞാൻ പോട്ടെ… നമുക്ക് അടുത്ത വ്യാഴാഴ്ച കാണാം…”

“ശെരി അങ്ങനെ ആകട്ടെ… ആ പിന്നെ മറക്കണ്ട…. ഇതേപ്പറ്റി ഒന്നും തറവാട്ടിൽ വച്ച് അച്ഛനോട് സംസാരിക്കണ്ട… ഒന്നുകിൽ ഇവിടെ അമ്പലത്തിൽ അല്ലെങ്കിൽ ഗ്രാമത്തിന് പുറത്ത് വച്ചു സംസാരിച്ചാൽ മതി…”

ഞാൻ വണ്ടി എടുക്കുമ്പോൾ ദത്തൻതിരുമേനി വീണ്ടും ഓർമിപ്പിച്ചു…

*************************************************

തറവാട്ടിലേക്ക് വണ്ടി കയറുമ്പോൾ പൂമുഖത്ത് തന്നെ അച്ഛനും അച്ഛമ്മയും ഉണ്ടായിരുന്നു, ഒപ്പം മറ്റുള്ളവരും… അച്ഛൻ അടിമുടി കഷായ വേഷത്തിൽ ആയിരുന്നു, താടിയും മീശയും വളർന്ന് കിടപ്പ് ഉണ്ടായിരുന്നു… ഉഷമ്മ കുറച്ച് മാറി നിന്ന് നിറകണ്ണുകളോടെ അച്ഛനെ നോക്കുന്നുണ്ടായിരുന്നു…..

“എന്നാലും എൻ്റെ മുരളി… നീ എന്നെ കുറെ തീ തീറ്റിച്ചു മോനെ….”

“അമ്മേ…ഒരു യാത്ര അനിവാര്യം ആയിരുന്നു… അതാ…”

“ഏതായാലും

എൻ്റെ കുട്ടി വന്നല്ലോ അത് മതി, നിന്നെ ഒരു നോക്ക് കാണാതെ കണ്ണടക്കേണ്ടി വരും എന്ന് ഞാൻ കരുതി….”

“അച്ഛാ……”

“ശ്രീഹരി… മോനെ ഞാൻ ബുദ്ധിമുട്ടിച്ചല്ലേ…”

“ഏയ്…അച്ഛൻ വന്ന് ഈ താടിയും മുടിയും ഒക്കെ വെട്ടി ഒന്ന് കുളിച്ചേ…..”

“കുളി… അത് വേണം പക്ഷേ ദീക്ഷ കളയാൻ പറ്റില്ല… വീട് ആണെങ്കിലും ഇനിയും ഒരു 90 ദിവസത്തേക്ക് കൂടെ സന്യാസം, ബ്രഹ്മചര്യം ഒക്കെ തുടരണം…. എന്തിനാണ് എന്നൊന്നും ആരും ചോദിക്കണ്ട…പറഞ്ഞാ ഉദ്ദേശിച്ച കാര്യങ്ങൾ ഫലം ഉണ്ടാകില്ല….”

“മീരമോളെ എൻ്റെ ഭാണ്ഡകെട്ട് എടുത്ത് അമ്മയുടെ മുറിയിലേക്ക് വയ്ക്കൂ…. ഞാൻ എൻ്റെ അമ്മയുടെ മുറിയിൽ നിലത്ത് കിടന്നോളം ഈ പറഞ്ഞ 90 ദിവസം…”

“അല്ല അപ്പോ ഞാൻ…” ? മീര എന്തോ ചോദിക്കാൻ വന്നു…

“അവൻ പറഞ്ഞത് കേട്ടില്ലേ…. നീ തിരിച്ചു ഉഷയുടെ മുറിയിലേക്ക് തന്നെ മാറിക്കോ…”

“ശരി അച്ഛമ്മേ….”

‘കോപ്പ് കിളവി നശിപ്പിച്ചു…’

“ശ്രീഹരി മോനെ നമുക്ക് കുളക്കടവിലേക്ക് നടക്കാം….”

*********************************************

അച്ഛൻ ആരോടും കാര്യമായി സംസാരിച്ചില്ല…. എന്നോട് പോലും…. രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കുമ്പോൾ ഞാൻ അന്നത്തെ ദിവസം ആലോചിച്ചു… യാമിക്ക് കൊടുത്ത വാക്കും ദത്തൻ തിരുമേനി പറഞ്ഞ കാര്യങ്ങളും അച്ഛൻ്റെ തിരിച്ചു വരവും… വല്ലാത്ത ഒരു ദിവസം തന്നെ…. ഒപ്പം ഇനി എങ്ങനെ ഉഷമ്മ എന്ന രതിശിൽപം നുണയും എന്ന് ആകുലതയും… വൈകീട്ട് മറിയ തന്ന സുഖം മാത്രമായി കിടന്ന് ഇറങ്ങേണ്ടി വരും എന്ന് തോന്നുന്നു… നാളെ ഉച്ചക്ക് അവളെ കാണാം എന്ന് പറഞ്ഞിട്ടുണ്ട് അത് വരെ എങ്ങനേലും പിടിച്ച് നിൽക്കണം….

ഞാൻ ഇങ്ങനെ ഓരോന്ന്

ആലോചിക്കുമ്പോ, മുറിയിൽ ഒരു തട്ട് കേട്ടു…. മുറി തുറന്നപ്പോൾ അച്ഛൻ ആയിരുന്നു….

“എന്ത് പറ്റി അച്ഛൻ എന്താ ഈ നേരത്ത്….”

“ഒന്നുമില്ല…അമ്മ പറഞ്ഞു ബിസിനസിൽ നീ എന്തൊക്കെയോ മാറ്റങ്ങൾ വരുത്താൻ പോകുന്നുണ്ട് എന്ന്…. അളിയന്മാരുടെ മുഖത്ത് വലിയ തെളിച്ചവും ഇല്ല….”

“ഓ… അതാണോ അച്ഛൻ കയറി ഇരിക്ക്… നമുക്ക് സംസാരിക്കാം….”

ഞാൻ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ അവനുമായി സംസാരിച്ചു… അച്ഛൻ എല്ലാം കേട്ടു….

Leave a Reply

Your email address will not be published. Required fields are marked *