എന്ന് കരുതിയോ…”
“എന്താ ഉഷമ്മേ ഇപ്പൊ ഉണ്ടായേ…”
“നിനക്ക് ഒന്നും അറിയില്ലേ… നിൻ്റെ ചുണ്ടിനെന്ത് പറ്റി…”
“അതോ അത് വണ്ടി ഓടിക്കുമ്പോൾ ഒരു ചെടിയുടെ ചില്ല വന്ന് കൊണ്ടതാ…. ഞാൻ പറഞ്ഞതല്ലേ…”
“നിനക്ക് ചില്ല, ഇവൾക്ക് ചിലന്തി…” ഉഷമ്മ പെട്ടെന്ന് മീരയുടെ കഴുത്തിലെ ദാവണി അല്പം മാറ്റി.. ഞാൻ ചുംബിച്ചു ചുവപ്പിച്ച പാട് അവിടെ ഉണ്ടായിരുന്നു
“ഈ ആഴ്ച്ച ഇത് മൂന്നാമത്തെ തവണ ആണ് ഇവൾക്ക് ചിലന്തി കാരണം അലർജി ഉണ്ടാകുന്നത്…”
“ആ…അത്…” ഞാൻ സംസാരിക്കാൻ വാ തുറന്നതും ഉഷമ്മ എൻ്റെ അടുത്തേക്ക് വന്നു, കഴുത്തിലേക്ക് നോക്കി മീരയുടെ പല്ല് പതിഞ്ഞ ഇടത്ത് തൊട്ടു…
“ഇത് എന്താടാ വണ്ടാണോ കടിച്ചത്…”
ഞാൻ തല താഴ്ത്തി…
“അമ്മായി അല്ലെ പറഞ്ഞേ… അമ്മായീടെ മോനെ കെട്ടിക്കോളാൻ…. എന്നിട്ടിപ്പൊ ഞങ്ങൾക്കയോ കുറ്റം….” മീര പതുക്കെ പറഞ്ഞു…
“ഓ…തമ്പുരാട്ടി വാ തുറന്നോ… ഞാൻ അത് പറഞ്ഞപ്പോൾ ഒക്കെ എന്നോട് ചാടി കടിച്ചിട്ട് ഇപ്പൊ എൻ്റെ മോൻ്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു വച്ചേക്കുന്നു….”
“എങ്കിൽ കണക്കായി പോയി… പൊന്ന് മോൻ എൻ്റെ കഴുത്തിൽ പാട് വരുത്താൻ ഇനി സ്ഥലം ബാക്കിയില്ല… പിന്നെ ചുണ്ട് കടിച്ചു പൊട്ടിച്ചത്…എന്നോട് മറ്റേ ഹർഷയെയും വായ്നോക്കി ഹരികൃഷ്ണനെയും ഒക്കെ പറ്റി പറഞ്ഞതിന് ഉള്ള ശിക്ഷയാ…”
“പെണ്ണിൻ്റെ അഹമ്മതി കണ്ടോ…ഇപ്പോഴേ ഇങ്ങനെ ഇനി കെട്ടി കൂടെ കഴിഞ്ഞാൽ…. ബാക്കിയുള്ളവരുടെ ഉയിരെടുക്കുമല്ലോ…എൻ്റെ ദേവി…”
“എൻ്റെ പൊന്നമ്മയി പേടിക്കണ്ട… അമ്മായിയെ മീര ഒന്നും ചെയ്യില്ലാട്ടോ….”
ഉഷമ്മയും മീരയും പൊട്ടിച്ചിരിച്ചു… ഞാനും അവരുടെ ചിരിയിൽ പങ്ക് ചേർന്നു…
മീര ഉഷമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു…
ശേഷം എന്നെ വന്ന് കെട്ടിപ്പിടിച്ചു… ഉഷമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…..
**************************************************
വീണ്ടും ദിവസങ്ങൾ കടന്ന് പോയി… യാമിയും വെളുത്തവാവും ഞാൻ മറന്നിരുന്നു എന്നാൽ വ്യാഴാഴ്ച അച്ഛൻ വൈകീട്ട് എന്നെ അമ്പലത്തിലേക്ക് കൊണ്ട് പോയി… ദത്തൻ തിരുമേനിയെ ഞങ്ങളെ കാത്ത് ഞങ്ങൾ അവിടെ നിന്നു, അല്പം കഴിഞ്ഞ് ബ്രഹ്മദത്തൻ തിരുമേനി വന്നു…
“മുരളി കാര്യങ്ങൾ വല്ലതും സംസാരിച്ചോ ഇവനോട്…”
“ഇല്ല….ഞാൻ എങ്ങനെയാ… തിരുമേനി തന്നെ പറഞ്ഞു കൊടുത്താൽ മതി…”
“ശ്രീഹരി… നാളെ യമുനയുമായി സംഗമിക്കണം…അവൾ എന്ത് പറഞ്ഞാലും അത് സമ്മതിക്കണം… അതേ പടി പ്രവർത്തിക്കുകയും വേണം… അവളിലെ പെണ്ണിനെ പരമാവധി പ്രീതിപ്പെടുത്തണം എന്ന് സാരം…”
“ഉവ്വ്… മനസ്സിലായി….”
“ആ പിന്നെ ഞങ്ങൾ അവളെ തളയ്ക്കാൻ ശ്രമിക്കുന്ന വിവരം അവൾക്ക് അറിയാം… ശ്രീഹരി അതിൻ്റെ ഭാഗം ആണെന്ന് അവൾക്ക് അറിയില്ല… അതുകൊണ്ട് അവൾ ഞങ്ങളെ കുറിച്ച് പറഞ്ഞാലും പേടിക്കരുത്….”
“അതെന്താ എൻ്റെകാര്യം മാത്രം അവൾക്ക് അറിയാത്തത്…നിങ്ങളെ എങ്ങനെ അറിഞ്ഞു..”
“അത് അവളുടെ ശ്രദ്ധൻ നിന്നിൽ നിന്ന് തിരിക്കാൻ ഞാൻ നമ്മൾ കാണുന്ന ദിവസം ഒരു പൂജ ചെയ്യുന്നുണ്ട്, ഇന്ന് അവൾ പൂർണ്ണമായും ആ പൂജനടക്കുന്ന പ്രദേശത്ത് അലഞ്ഞ് നടക്കും… പക്ഷെ അവളുടെ ശക്തി ഉപയോഗിച്ച് പൂജ ചെയ്യുന്നത് ഞാൻ ആണെന്ന് അവൾ കണ്ടെത്തി… എന്നെ സഹായിക്കുന്നത് മുരളി ആണെന്നും… ഞാൻ അവളുടെ ശക്തി ഉള്ളതിനു പുറത്ത് ആയത് കൊണ്ടും മുരളി നിൻ്റെ അച്ഛനായത് കൊണ്ടും അവൾ തത്കാലം ഞങ്ങളെ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രം… പിന്നെ ഞങ്ങൾ രണ്ട് പേരെ കൊണ്ട് കുറച്ച് സമയത്തേക്ക് അവളെ ഒന്ന്
ചുറ്റിക്കാൻ മാത്രമേ പറ്റൂ എന്നത് കൊണ്ട് ഞങ്ങളെ അവൾ ഭയക്കുന്നുമില്ല….. നിൻ്റെ ആത്മാവിനെ മോചിപ്പിക്കൽ ആണ് അവൾക്ക് ഇപ്പോള് പ്രധാനം, അത് കഴിഞ്ഞാൽ ഞങ്ങളെ ആകും ആദ്യം കൊന്ന് തിന്നുന്നത്…..”
“ഉം എനിക്ക് മനസ്സിലായി…”
“ആ നാളെ അവളുടെ ഒന്നോ രണ്ടോ മുടിനാരുകൾ എടുത്തു കൊണ്ട് വരണം അത് നിർബന്ധം ആണ്…അവളറിയാതെ അത് നേടണം….”
“ഉം ശെരി….”
************************************************
