“… വേണ്ട.നടക്കുമ്പോൾ എന്നെയൊന്നു താങ്ങിയാൽ മതി…” അത് പറയുമ്പോൾ ദേവുവിന്റെ കവിൾ എല്ലാം ചുമന്നു.
ദേവൂന്റെ കൈ എടുത്ത് സ്വന്തം തോളിലൂടെ ഇട്ട് അവളെ താങ്ങി നടത്തിച്ച് താറിന്റെ അടുത്ത് എത്തിച്ചു.
“… ദേവു ഇവിടെ നിൽക്ക് കേട്ടോ. വണ്ടിയുടെ ചാവിയും എടുത്ത് വീടും പൂട്ടി ഇപ്പൊ വരാട്ടോ…” പരവേഷത്തോടെ തന്നെ ജീപ്പിന് അരികെ ആക്കി വീടിന് ഉള്ളിലേക്ക് ഓടുന്ന തേജസിനെ അത്ഭുവത്തോടെ ദേവു നോക്കി കണ്ടു.
വണ്ടിയുടെ ചാവിയും പേഴ്സും ഫോണും ഒരുകൈയിലും മറുകൈകൊണ്ട് വെപ്രാളത്തോടെ വീടിന്റെ വാതിൽ പൂട്ടി ഓടി ദേവുവിന്റെ അടുത്തെത്തി. ജീപ്പിന്റെ ഫ്രണ്ട് ഡോർ തുറന്ന് ശ്രെദ്ധാപൂർവം ദേവുവിനെ കയറ്റി ഇരുത്തി. കല്ലുവിനെ പിന്നിലൂടെ വണ്ടിയുടെ ഉള്ളിലേക്ക് കയറ്റി തേജസ് വണ്ടിയുമായി നിരത്തിലൂടെ പാഞ്ഞു. തേജസിന്റെ ടെൻഷനും വെപ്രാളവും എല്ലാം തൊട്ടടുത്തിരുന്ന ദേവു നോക്കി ഇരുന്നു.
“…സിസ്റ്റർ… സിസ്റ്റർ… വീൽ ചെയർ…” ഹോസ്പിറ്റലിൽ വണ്ടി നിർത്തി അവിടെ ഉണ്ടായിരുന്ന ഒരു നഴ്സിനോട് വീൽചെയർ ആവിശ്യപെട്ടു.
തേജസിന്റെ പെരുമാറ്റം കണ്ട് പേടിച്ചുപോയ അവർ പെട്ടെന്ന് തന്നെ വീൽ ചെയർ കൊണ്ട് വന്നു. ശേഷം ദേവുവിനെ അതിലേക്ക് ഇരുത്തി വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി. ഇതിന്റെ ഇടയിലും കല്ലുവിനെ ചേർത്ത് നിർത്താൻ അവൻ മറന്നില്ല.
“…ഡോക്ടർ സ്കൂട്ടി പഠിക്കുന്നതിന്റെ ഇടക്ക് വീണതാ. പിന്നെ നടക്കാൻ പറ്റുന്നില്ല കാലിൽ ചെറിയ നീരും ഉണ്ട്…” ദേവു പറയുന്നതിന് മുന്നേ വെപ്രാളത്തോടെ തേജസ് പറഞ്ഞു.
“… പുറമെ നോക്കിയിട്ട് ഒന്നും കാണുന്നില്ല. എന്തായാലും x-ray ഒന്ന് എടുത്തേക്ക്…” ദേവുവിന്റെ കാൽ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു.
“… ശെരി ഡോക്ടർ എങ്കിൽ അങ്ങനെ ചെയ്യാം…” ഡോക്ടറോട് പറഞ്ഞ ശേഷം വീൽ ചെയറും തള്ളി നഴ്സിന്റെ പിന്നാലെ ചെന്നു.
അവിടെ തന്നെ x-ray എടുക്കാനുള്ള സെറ്റപ്പ് ഉള്ളത് നന്നായി. X-ray എടുക്കാനായി ദേവുവിനെ മിഷനിലെക്ക് ശ്രെദ്ധാപൂർവം തേജസ് എടുത്ത് ഇരുത്തി.
“…ഇനി താൻ ഒന്ന് പുറത്തേക്ക് നിന്നെ…” പുറത്തേക്ക് പോവാതെ അവിടെ തന്നെ നിന്ന തേജസിനോട് നഴ്സ് പറഞ്ഞു.
“… അല്ല സിസ്റ്ററെ ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം…” തേജസ് തുറന്ന് ചോദിച്ചു.
“… താത്കാലം ഒരു ആവശ്യവും ഇല്ല. സാർ ഒന്ന് പുറത്തേക്ക് നിന്നാട്ടെ…” നേഴ്സ് ചെറുതായി കളിയാക്കികൊണ്ട് പറഞ്ഞു.
അത് കേട്ടത് ദേവുവിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. തേജസ് പുറത്ത് ഉണ്ടവും എന്ന് ദേവുവിനോട് ആംഗ്യം കാണിച്ച് തേജസ് പുറത്തേക്ക് ഇറങ്ങി.
“… ഹോ… എന്നാലും ഇങ്ങനെയും ഉണ്ടാവോ കെട്ടിയോന്മാര്…” X-ray എടുക്കുന്നതിന്റെ കൂട്ടത്തിൽ സിസ്റ്റർ പിറുപിറുത്തു.
“… എന്നാ കേറിങ്. എനിക്കും ഉണ്ട് ഒരെണ്ണം വല്ലതും പറ്റിയാൽ തിരിഞ്ഞു പോലും നോക്കത്തില്ല…” സിസ്റ്റർ പിറുപിറുക്കുന്നത് എല്ലാം ദേവു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..
“…ടോ… കഴിഞ്ഞു. ഒന്ന് ഇങ്ങു വന്നേ…” X-ray എടുത്ത് കഴിഞ്ഞതും പുറത്തുനിന്ന തേജസിനെ വിളിച്ചു സിസ്റ്റർ പോയി വിളിച്ചു.
“…എന്തായി സിസ്റ്റർ. കുഴപ്പം വല്ലതും ഉണ്ടോ…” തേജസ് കാര്യം അറിയാൻ തിരക്ക് കൂട്ടി.
“… കുറച്ചു സമയം എടുക്കും. താൻ പേഷ്യന്റിനെ വീൽ ചെയ്യറിൽ ഇരുത്തൻ സഹായിച്ചേ…” സിസ്റ്റർ തേജസിനോട് പറഞ്ഞു.
ഇത്തവണ സിസ്റ്ററുടെ സഹായം ഇല്ലാതെ തേജസ് തനിയെ ദേവുവിനെ രണ്ട് കൈകളിലും കോരി എടുത്ത് വീൽ ചെയറിയിൽ ഇരുത്തി. ഈ സമയം ദേവു ശ്രെദ്ധിച്ചത് സിസ്റ്ററേ ആണ്. ആ മുഖത്ത് അസൂയ നിഴലിക്കുന്നത് പോലെ അവൾക്ക് തോന്നി. ശേഷം റിസൾട്ടും വാങ്ങി നേരെ ഡോക്ടറുടെ അടുത്തേക്ക്.
