CCTV ചെക്ക് ചെയ്യുമ്പോൾ ദേവു പറഞ്ഞതായിരുന്നു ശെരി. ബില്ല് പേ ചെയ്ത് പോകാൻ തിരിയുമ്പോൾ കൊച്ചിന്റെ കാലിൽ നിന്നും പാദസ്വാരം അഴിഞ്ഞു താഴേക്ക് വീഴുന്നു. കുറച്ചു സമയം കഴിഞ്ഞ് ദേവു കൈയിലെ വാച്ചിൽ സമയം നോക്കി കേബിനു പുറത്തേക്ക് ഇറങ്ങുമ്പോൾ താഴെ എന്തോ കിടക്കുന്നത് കാണുന്നു. ദേവു കുനിഞ്ഞു അത് എടുത്ത് തിരിച്ചും മറിച്ചും നോക്കി. ചുറ്റും കണ്ണോടിച്ച് ആരെയും കാണാത്തത് കൊണ്ട് അത് കേബിനു മുകളിൽ വയ്ക്കാൻ തിരിയുമ്പോഴാണ് കുഞ്ഞിന്റെ അമ്മ ദേവുവിന്റെ അടുത്തേക്ക് വരുന്നത്. ആ visual നിന്നും വ്യക്തമായി മനസ്സിലാവും ദേവു അത് മോഷ്ടിക്കാൻ ശ്രമിക്കുന്നത് അല്ല എന്നത്. ഇതെല്ലാം കണ്ട് മാനേജ്‍രുടെ മുഖം താഴ്ന്നു.
“…എന്താടോ ഇത്. ഒരു കാര്യത്തെ പറ്റി പൂർണമായി തിരക്കാതെയാണോ ഒരാളെ കുറ്റപെടുത്തുന്നത്. കഷ്ട്ടം…” ഓണർ മാനേജറേ കുറ്റപ്പെടുത്തി.
“… നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഞാൻ മാപ്പ് ചോദിക്കുന്നു…” എന്നെയും ദേവുവിനെയും നോക്കി ഓണർ പറഞ്ഞു.
“… ഏയ്യ്…സാർഎന്തിനാ മാപ്പ് പറയുന്നത്. തെറ്റ് ചെയ്തത് വേറെ ചിലർ അല്ലെ…” മാനേജറേ തുറിച്ചു നോക്കി ഞാൻ പറഞ്ഞു.
“…എന്താടോ നോക്കി നിൽക്കുന്നെ.സോറി പറയടോ…” ഓണർ മാനേജറോട് പറഞ്ഞു.
“…ഇവിടെ വെച്ച് വേണ്ട സാർ. പിന്നെ എനിക്ക് ഒരു ഹെൽപ് കൂടി ചെയ്യാവോ…” ഞാൻ ചോദിച്ചതിന് ഓണർ സമ്മതം മൂളി.
“… ഈ വിശുൽസ് ബില്ലിങ് സെക്ഷനിലേ എല്ല tv ഡിസ്പ്ലേയിലും കാണിക്കാവോ…” ഓണർ അതിന് സമ്മതം മൂളി. ശേഷം മാനേജറേയും ദേവുവിനെയും കൊണ്ട് ബില്ലിങ് സെക്ഷനിലേക്ക് നീങ്ങി.
“…ഒരു തെറ്റിദ്ധാരണ മൂലം എന്റെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഞാൻ ക്ഷമ ചോദിക്കുന്നു…” അവിടെ കൂടി നിന്ന എല്ലാരേയും സാക്ഷിയാക്കി മാനേജർ ദേവുവിനോട് മാപ്പ് പറഞ്ഞു. അപ്പോഴും ആ വിശുൽസ് അവിടത്തെ സ്‌ക്രീനിൽ എല്ലാം റിപീറ്റ് ചെയ്ത് ഓടുന്നുണ്ടായിരിന്നു.
“… ഠേ…” മാപ്പ് പറഞ്ഞതും മാനേജരുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവിടെ കൂടി നിന്ന എല്ലാരും ഒന്ന് ഞെട്ടി.
“… ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോടാ നായെ. നീ കാരണം അവളുടെ കണ്ണ് നിറഞ്ഞതിന്😡…” അവന്റെ ഷർട്ടിന് കുത്തിപിടിച്ചു ഞാൻ പറഞ്ഞു.
“…ഏട്ടാ…” ഞെട്ടൽ ഒന്ന് മാറിയതും ദേവു എന്നെ വിളിച്ചു.
“…ഇതൊരു ഷോപ്പ് ആയതോണ്ട് ഞാൻ ഇതിൽ ഒതുക്കുവാ. വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ നീ എന്റെ ഗാരേജിലേക്ക് വന്നാൽ മതി കേട്ടോടാ. പിന്നെ ഇന്നത്തോടെ ഇവൾ ഇവിടത്തെ പണി നിർത്തുവാ. ഈ മാസം ഇവൾ ഇവിടെ പണിയെടുത്ത പൈസ ഒരു അണ കുറയാതെ ഇപ്പൊ കിട്ടണം…” മാനേജറേ പിന്നിലോട്ട് തള്ളി ഞാൻ അവന്റെ ഷർട്ടിൽ നിന്നും കൈയെടുത്തു.
“… അതെ നിങ്ങളുടെ കൊച്ചിന്റെ സ്വർണം കിട്ടിയിട്ട് വേണ്ട ഞങ്ങൾക്ക് ജീവിക്കാൻ.ഇനിയെങ്കിലും കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്…” കൊച്ചുമായി നിന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.
അപ്പോഴേക്കും മാനേജർ ദേവുവിന് കൊടുക്കാനുള്ള ശമ്പളവുമായി വന്നു. അതും വാങ്ങി ദേവുവിനെയും കൊണ്ട് അവിടെന്ന് പടിയിറങ്ങി.
തുടരും…
**__________**_____________** ___________**
കാണാതായപ്പോൾ കുറച്ചുപേർ എങ്കിലും എന്നെ തേടി എത്തിയതിൽ ഒരുപാട് സന്തോഷം. ഒപ്പം കൃത്യസമയത്ത് ഈ പാർട്ട് നിങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തത്തിൽ ക്ഷമ ചോദിക്കുന്നു.
എല്ലാ തവണ പോലെയും weekend ഈ പാർട്ട് നിങ്ങളിലേക്ക് എത്തിക്കാൻ കണക്കുകൂട്ടി തന്നെയാണ് എഴുതി തുടങ്ങിയത്. എഴുത്ത് പകുതിയോട് അടുക്കുന്ന വേളയിൽ ഫോൺ താഴെ വീണ് ഡിസ്പ്ലേ ഖതം. ഒർജിനൽ ഡിസ്പ്ലേ മാറാൻ അത്യാവശ്യം ഫണ്ട് ആവശ്യമായി വന്നു പക്ഷെ ആ സമയത്ത് അത്രയും പൈസ കൈയിൽ എടുക്കാൻ ഇല്ലായിരുന്നു. പൈസയും ഒപ്പിച്ചു വന്നപ്പോ കുനിന്മേൽ കുരു എന്ന് പറഞ്ഞപോലെ സർവീസ് സെന്ററിൽ സാധനം ഔട്ട് ഓഫ് സ്റ്റോക്ക്. പിന്നെ അത് വരാൻ ഒന്നരാഴ്ചയോളം എടുത്തു. ഡ്യൂപ്ലിക്കേറ്റ് ഡിസ്പ്ലേ മാറാം എന്ന് വിചാരിച്ചാൽ എന്റെ ഒരു ഫ്രണ്ടിന് ഇതുപോലെ ഡ്യൂപ്ലിക്കേറ്റ് മാറി പണി കിട്ടിയിട്ടുണ്ട്. പ്രോപ്പർ ടച്ച് വർക്ക് ആവുന്നില്ല ഡിസ്പ്ലേ ഓവർ ഹീറ്റ് ആവുകയും ചെയ്യുന്നു. ആ ഒരു അനുഭവം കൊണ്ട് അങ്ങനെ ഒരു സഹസത്തിന് മുതിർന്നില്ല.
