“… വലിയ പരുപാടി ഒന്നും ഇല്ല. ഉച്ചക്ക് കേക്ക് കട്ട് ചെയ്ത് എല്ലാർക്കും ഊണ് കൊടുക്കും. ഒരുപാട് പേരൊന്നും ഇല്ല അവനും നമുക്കും അറിയാവുന്ന കുറച്ചു പേര്…” തേജസ് പറഞ്ഞു.
“…അയ്യോ നാളെ ഉച്ചക്കോ..? എനിക്ക് നാളെ ജോലിക്ക് പോണോലോ…”
“… നീ ലീവ് അക്ക്. നമ്മുടെ കിച്ചു അല്ലെ വിളിച്ചേ. അവൻ വിളിക്കുമ്പോൾ എങ്ങനെയാ പോകാതിരിക്കുന്നെ…”
“… ഈ മാസം തന്നെ ഒരുപാട് ലീവ് ആയി. ആ മാനേജർ ഇനി ലീവ് തരുമെന്ന് തോന്നുന്നില്ല…”
“… നീ എങ്ങനേലും ഇറങ്ങാൻ നോക്ക് അവൻ ഇത്രയും കാര്യമായി ക്ഷണിച്ചിട്ട് ചെന്നില്ലങ്കിൽ മോശം അല്ലെ…”
“… എന്നൽ ഒരു കാര്യം ചെയ്യാം ഉച്ചക്ക് ചോർകഴിക്കാൻ 1 മണിക്കൂർ ബ്രേക്ക് ഉണ്ട്. മാനേജറോട് ചോദിച്ചിട്ട് ആ സമയത്ത് ഇറങ്ങാം…”
“… എന്നാ അങ്ങനെ ചെയ്യാം. ഞാൻ ഉച്ചക്ക് നിന്നെ കൂട്ടാൻ വരാം…” തേജസ് ദേവുവിനോട് പറഞ്ഞു.
“… എന്റെൽ സ്കൂട്ടി ഉണ്ടല്ലോ ഞാൻ അങ്ങ് വന്നോളാം…”
“… വേണ്ട. നീ ഇപ്പോഴാ അത്യാവശ്യം നന്നായി വണ്ടി ഓടിക്കുന്നെ അതിന്റെ ഇടക്ക് സമയം ഇല്ലെന്ന് പറഞ്ഞ് സ്പീഡിൽ വണ്ടി ഓടിച്ചു ഒന്നും വരുത്തി വയ്ക്കണ്ട. ഞാൻ വന്ന് നിന്നെ കൂട്ടിക്കോളം…” ദേവു തേജസ് പറഞ്ഞതിന് സമ്മതം മൂളി.
പിറ്റേന്ന് ഉച്ചക്ക് ദേവു പറഞ്ഞ സമയത്ത് തന്നെ ഞാൻ അവൾ ജോലി ചെയ്യുന്ന ഷോപ്പിൽ എത്തി. എത്തുമ്പോൾ വിളിച്ചാൽ മതി അപ്പോൾ ഇറങ്ങി വരാം എന്നാണ് ദേവു പറഞ്ഞത്. അതിൻ പ്രകാരം പുറത്ത് എത്തി ഞാൻ അവളെ കാൾ ചെയ്യ്തു. റിങ് കേൾക്കുന്നുണ്ട് എന്നാൽ ആരും എടുക്കുന്നില്ല. ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്തിട്ടും കാൾ എടുക്കുന്നുമില്ല ദേവുവിനെ പുറത്തേക്ക് കാണാനും ഇല്ല. അവസാനം സഹികെട്ട് ഞാൻ ഷോപ്പിന് അകത്തേക്ക് കടന്നു. ചെല്ലുമ്പോൾ തന്നെ ദേവു ഇരിക്കുന്ന ബില്ല് സെക്ഷനിൽ ചെറിയൊരു ആൾകൂട്ടം. ഒപ്പം ഒരാളുടെ സൗണ്ട് ഉച്ചത്തിലും കേൾക്കുന്നുണ്ട്. കാര്യം എന്താന്ന് അറിയാൻ ആ തിരക്കിലേക്ക് നുഴഞ്ഞു കയറി.
“… സ്വർണം മോഷ്ടിക്കാൻ നോക്കിയതും പോരാ കൈയോടെ പിടിച്ചപ്പോ നുണ പറയുന്നോ… കള്ളി…” മാനേജർ ആരെയോ ഉച്ചത്തിൽ ശകാരിക്കുന്നതും കേട്ടാണ് ഞാൻ ആൾ കൂട്ടത്തിന് ഉള്ളിലേക്ക് കയറിയത്.
എന്താ സംഭവം എന്ന് നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുഖം താഴ്ത്തി നിൽക്കുന്ന ദേവുവിനെയാണ് കാണുന്നത്.
“… ദേവു…” ദേവുവിന്റെ ആ അവസ്ഥാ കണ്ട് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു.
“…ഏട്ടാ…” ആൾക്കൂട്ടത്തിന് ഇടയിൽ എന്നെ കണ്ടതും അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ ചുടുകണ്ണുനീർ എന്റെ നെഞ്ചിനെ പൊള്ളിച്ചു. ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി.
“… എന്താ…എന്താ ഇവിടെ പ്രശ്നം…” ഞാൻ അവിടെ കൂടി നിന്നവരോട് ചോദിച്ചു.
“…ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ…” മാനേജർ ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
“…ഞാൻ ഇവളുടെ ഭർത്താവ്…”
“…ഓ നിങ്ങൾ ആണോ ഇവളുടെ ഭർത്താവ് 😏. എടൊ പൈസ ഇല്ലെങ്കിൽ പണിയെടുത്ത് ഉണ്ടാക്കണം അല്ലാതെ മോഷ്ടിക്കയല്ല വേണ്ടത്…”
“… മോഷ്ടിച്ചെന്നോ ആര് ദേവുവോ…” കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ ദേവുവിനെ നോക്കി. ഒന്നും പറയാൻ കഴിയാതെ താൻ ഒന്നും ചെയ്തില്ല എന്ന രീതിയിൽ അവൾ തലയാട്ടി.
“…ആഹ് നിങ്ങളുടെ ഭാര്യ തന്നെ. ഈ കൊച്ചിന്റെ സ്വർണ കൊലുസ് മോഷ്ടിക്കാൻ നോക്കി…” മാനേജർ പറഞ്ഞു.
“… ഞാൻ… ഞാൻ… എടുത്തിട്ടില്ല ഏട്ടാ…” ദേവു എന്നെ നോക്കി കരഞ്ഞു പറഞ്ഞു. അത് കണ്ട് എന്റെ ചങ്ക് തകർന്നു.
