“…എനിക്ക് തോന്നി ഏട്ടൻ ഇവിടെ കാണും എന്ന്. അവിടെ കിച്ചു ആണെങ്കിൽ ആശാനെ കാണാൻ ഇല്ലെന്നുപറഞ്ഞ് കയറ് പൊട്ടിക്കുന്നുണ്ടായിരുന്നു. ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. ഫോണിന് എന്ത് പറ്റി…” കൈയിലെ ബാഗ് എല്ലാം റൂമിൽ കൊണ്ട് വയ്ക്കുമ്പോഴും ദേവു വാ തോരാതെ സംസാരിച്ചോണ്ട് ഇരുന്നു. എന്നാൽ തേജസ് ഒന്നും തന്നെ മിണ്ടുന്നില്ല എന്ന് കണ്ടതും അവൾ നേരെ അവന്റെ അടുക്കലേക്ക് പോയി.
“… എന്താ ഏട്ടാ ഒന്നും മിണ്ടാതിരിക്കുന്നെ. എന്ത് പറ്റി സുഖം ഇല്ലേ…” ഡെയിനിങ് ടേബിളിൽ തല കുനിച്ചിരുന്ന തേജസിന്റെ മുഖം ഉയർത്തികൊണ്ട് ദേവു തിരക്കി.
“… എന്താ എന്ത് പറ്റി ഏട്ടാ…” തേജസിന്റെ കലങ്ങിയ കണ്ണുകൾ കണ്ട് ആദിയോടെ ദേവു ചോദിച്ചു.
ആ ചോദ്യത്തിന് മുന്നിൽ പിടിച്ച് നിലക്കാൻ കഴിയാതെ ദേവുവിന്റെ ആരയിലൂടെ കൈയിട്ടവളെ കെട്ടിപിടിച്ച് തല വയറിൽ അമർത്തി തേജസ് പൊട്ടി കരഞ്ഞു. ദേവു ആകെ പേടിച്ചു പോയി. ദേവു തേജസിന്റെ തലയിൽ തലോടി അവനെ അശ്വസിപ്പിക്കാൻ ശ്രെമിച്ചുകൊണ്ട് കാര്യം തിരക്കി. തേജസ് അവന്റെ ഫോൺ തുറന്ന് തനുവിന്റെ വീഡിയോ അവളെ കാണിച്ചു. വീഡിയോയിൽ കേൾക്കുന്ന തനുവിന്റെ ശബ്ദം തേജസിനെ കൂടുതൽ വിഷമിപ്പിച്ചു. തനുവിന്റെ അവസ്ഥ കണ്ട് ദേവുവിന്റെയും കണ്ണുകൾ നിറഞ്ഞു.
“… എന്തിനാ അവൾ എന്നോട് ഇതെല്ലാം മറച്ചു പിടിച്ചേ. ചെറിയൊരു സൂചന എങ്കിലും കിട്ടിയെങ്കിൽ ജീവൻ കളഞ്ഞ് അവളുടെ കൂടെ ഞാൻ നിൽക്കിലായിരുന്നോ…” ദേവുവിനെ കെട്ടിപ്പിടിച്ച് കരയുന്ന വേളയിലും തേജസ് എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു. അച്ഛനും അമ്മയും എന്തിനാ കരയുന്നത് എന്ന് അറിയാതെ അവരെ നോക്കി കല്ലു പകച്ചു നിന്നു.
തുടരും…
**__________**_____________** ___________**
വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ പാർട്ട് ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതാ വൈകിയത്. പിന്നെ പണ്ടത്തെപ്പോലെ എഴുതാൻ ടൈം കിട്ടുന്നില്ല. കഴിഞ്ഞ പാർട്ട് സ്പീഡ് കൂടിപ്പോയി എന്ന് പറഞ്ഞായിരുന്നു. ഈ പാർട്ടും സ്പീഡ് കൂടി പോയോ എന്നൊരു സംശയം ഉണ്ട് . ദേവുവിന്റെ മാറ്റം നിങ്ങൾക്ക് ഫീൽ ചെയ്യുന്നെണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്ക ഒപ്പം വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്.
пї$нїпѳча
