തേജാത്മികം – 15 20

 

“… തേജു എന്നൊരാൾ ഇവിടെ ഇല്ലല്ലോ…” ഞാൻ പറഞ്ഞു.

 

“… I mean തേജസ്‌…” നാണത്താൽ അവർ മൊഴിഞ്ഞു.

 

“…എന്താ ചേച്ചി ഇവിടൊരു ബഹളം…” ഇവരുടെ ഇടയിലേക്ക് കിച്ചു കയറി വന്ന് ദേവുവിനോട് ചോദിച്ചു.

 

“…ദേട… നിന്റെ ആശാനേ തേടി വന്നതാ. വിളിക്ക് നിന്റെ ആശാനേ…” പുച്ഛത്തോടെ ഞാൻ കിച്ചുവിനോട് പറഞ്ഞതും അവൻ തേജസിനെ വിളിക്കാൻ പോയി.

 

“…ആഹ് തേജു, ഞാൻ എത്രനേരമായി വന്നിട്ടെന്ന് അറിയോ? നീ എവിടായിരുന്നു…” തേജസിനെ കണ്ടതും ആടികുഴഞ്ഞ് അവൾ അവന്റെ അടുത്തേക്ക് പോയി.

 

“… ഞാൻ അപ്പുറത്ത് പണിയിൽ ആയിരുന്നു മാഡം. എന്താ മാഡം വന്നത്…” തേജസ്‌ കാര്യം തിരക്കി.

 

“… നിനക്ക് നല്ല അടി കിട്ടും കേട്ടോ. എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ മാഡം എന്ന് വിളിക്കരുതെന്ന്…” തേജസിനെ തല്ലാനായി കൈ ഓങ്ങി കൊണ്ട് അവർ പറഞ്ഞു.

 

“… സോറി മാഡം. ശീലിച്ചു പോയി…” പുഞ്ചിരിച്ചുകൊണ്ട് തേജസ്‌ പറഞ്ഞു.

 

“… അല്ല ഇതാരാ പുതിയ സ്റ്റാഫ്‌. ഇവൾക്ക് വലിയ ജാട ആണല്ലോ…” എന്നെ ചൂണ്ടികൊണ്ട് അവൾ തേജസിനോട് ചോദിച്ചു. എനിക്ക് ആണെങ്കിൽ ഏട്ടനോടുള്ള ഇവളുടെ സ്വാതന്ത്രം കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.

 

“… ഓ ഞാൻ പറയാൻ മറന്നു. ഇത് എന്റെ വൈഫ്‌ ആണ് മാഡം…”

 

“… ഓ മൈ ഗോഡ്..! തേജു നിന്റെ കല്യാണം കഴിഞ്ഞോ…” വിശ്വസിക്കാൻ ആകാതെ അവർ ചോദിച്ചു. അതിന് തേജസ്‌ ഒന്ന് പുഞ്ചിരിച്ചു.

 

“… അല്ല, മാഡം വന്ന കാര്യം പറഞ്ഞില്ല…” തേജസ്‌ നേരെ കാര്യത്തിലേക്ക് കടന്നു.

 

“…ഓ ഞാൻ അത് മറന്നു. എന്റെ വണ്ടി ഒന്ന് തട്ടി പെയിന്റ് കുറച്ചുപോയി. പിന്നെ സ്റ്റീരിയോ പഴയ പോലെ സൗണ്ട് ഇല്ലടാ…” അവർ തേജസിനെയും കൂട്ടി അവരുടെ വണ്ടിക്ക് അരികിലേക്ക് പോയി.

 

“… ടാ കിച്ചു ഇങ്ങു വന്നേ. ഏതാടാ ആ ഇളക്കകാരി…” തേജസേട്ടൻ അവർക്ക് ഒപ്പം പോയതും ഞാൻ കിച്ചുവിനോട് ചോദിച്ചു.

 

“…ഒ അത് ഇടക്ക് ഇടക്ക് വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ കൊണ്ട് വരുന്നതാ. സത്യത്തിൽ വണ്ടി കംപ്ലയിന്റ് ആയിട്ട് വരുന്നതൊന്നുമല്ല…” കിച്ചു നാണത്തോടെ പറഞ്ഞു.

 

“…പിന്നെന്തിനാ വരുന്നേ…” ഞാൻ കിച്ചുവിനെ സൂക്ഷിച്ചു നോക്കി.

 

“… ആശാനേ കാണാൻ വരുന്നതാ…” 🫣 നാണത്തോടെ കിച്ചു മൊഴിഞ്ഞു.

 

“…ഏട്ടനെ കാണാനോ 😲…” കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ എടുത്ത് ചോദിച്ചു.

 

“… അതെ ചേച്ചി. ഇതുപോലെ വണ്ടിക്ക് ഓരോ പണിയുണ്ടെന്ന് പറഞ്ഞു ഇങ്ങോട്ട് വരും. നമ്മൾ ആരും നോക്കിയാൽ അവർക്ക് പറ്റില്ല ആശാൻ തന്നെ നോക്കണം. പിന്നെ ആശാനോട് കൊഞ്ചി കുഴഞ്ഞു ഇവിടെ നിന്ന് പോവുമ്പോൾ ഒരു സമയം ആകും…” കിച്ചു എന്റെ അടുത്ത്‌ വന്ന് അടക്കം പറഞ്ഞു.

 

“…ഇവർക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ…” ദേഷ്യത്തോടെ ഞാൻ കിച്ചുവിനോട് ചോദിച്ചു.

 

“… ഒന്ന് കെട്ടി ഡിവോഴ്സ് ആയത. ഇപ്പൊ ആശാനെയാ നോട്ടം ഇട്ടേക്കുന്നെ…” കിച്ചു പറഞ്ഞതും എനിക്ക് ടെൻഷൻ ആയി.

 

“…നീ ഒന്ന് മാറിയെടാ…” കിച്ചുവിനെ തള്ളിമാറ്റി ഷോപ്പിന്റെ ഗ്ലാസ്സിലൂടെ തേജസ്‌ ഏട്ടനെയും അവളെയും ഞാൻ ഒളിഞ്ഞു നോക്കി.

 

“… കണ്ടോ കണ്ടോ. ആ പെണ്ണുമ്പുള്ള ആശാനോട് തൊട്ടുരുമ്മി കൊഞ്ചണത് കണ്ടോ. ഇങ്ങനെ പോവാണെങ്കിൽ ചേച്ചിയുടെ കാര്യം പോക്കാ…” എന്റെ പിന്നിലായി വന്ന് കിച്ചു അത് പറഞ്ഞതും ഞാൻ കൂടുതൽ ടെൻഷൻ അടിച്ച് നഖം കടിച്ചു.

 

“… ചേച്ചി നോക്കിക്കോ ഇപ്പൊ രണ്ടും കൂടി കാറിൽ കേറി ഡോർ ക്ലോസ് ചെയ്യും…” കിച്ചു അത് പറഞ്ഞതും ഞാൻ അവരെ തന്നെ നോക്കി നിന്നു. അവൻ പറഞ്ഞപോലെ രണ്ടും കാറിന്റെ ഫ്രണ്ടിൽ കയറി ഡോർ അടച്ചു.

 

“… തീർന്ന് ചേച്ചി തീർന്ന്. നമ്മുടെ ആശൻ കൈവിട്ട് പോയി. ചേച്ചി ഒന്നും പറയാതെ ഇങ്ങനെ നിക്കുന്നൊണ്ട ആശൻ ഇങ്ങനെയൊക്കെ ചെയ്യുന്നേ…” കിച്ചു എന്നെ എരിവ് കേറ്റികൊണ്ട് ഇരുന്നു.

 

“… രണ്ടിനെയും ഞാൻ ഇന്ന് കൊല്ലും നീ നോക്കിക്കോ😡…” ദേഷ്യത്തോടെ ഞാൻ അ കാറിന്റെ അടുത്തേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *