“…എനിക്ക് തന്നോട് ഒന്ന് സംസാരിക്കണം…” തേജസിന്റെ ഭാവമാറ്റം കണ്ടതും പുള്ളി നേരെ കാര്യത്തിലേക്ക് കടന്നു.
“… എനിക്ക് നിങ്ങൾ പറയുന്നത് കേൾക്കാനോ നിങ്ങളോട് സംസാരിക്കാനോ താല്പര്യം ഇല്ല. ഇവിടെ കിടന്ന് കറങ്ങാതെ വേഗം സ്ഥലം കാലിയാക്കാൻ നോക്ക് 😡…” ദേഷ്യത്തോടെ തേജസ് തിരിച്ചു നടക്കാൻ തുടങ്ങി.
“…പ്ലീസ് ദയവു ചെയ്ത് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കു…” പുള്ളി എന്ത് പറഞ്ഞിട്ടും തേജസ് അത് മൈൻഡ് ചെയ്യാതെ നടപ്പ് തുടർന്നു. അവസാനം പുള്ളി ആ വാർത്ത പറഞ്ഞു.
“…തനു മരിച്ചു…” ഇടിമിന്നൽ പോലെയാണ് തേജസിലേക്ക് ആ വാക്കുകൾ വന്ന് പതിച്ചത്. കാലുകൾ നിഛലമായി ഒരടി മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞില്ല. കണ്ണിലാകെ ഇരുട്ട് കയറുന്നപോലെ, ദേഹം മുഴുവൻ വിയർക്കുന്നപോലൊരു തോന്നൽ. തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല തല ചുറ്റുന്നപോലെ അവന് തോന്നി.
“…എന്താ പറഞ്ഞെ…” കേട്ടത് വിശ്വസിക്കാനാകാതെ തിരിഞ്ഞ് പുള്ളിയോട് തേജസ് ചോദിച്ചു.
“…പ്ലീസ്… നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇരുന്നാലോ…” ഇത്തവണ പുള്ളിയുടെ യാചന തള്ളികളയാതെ പ്രതിമയെപ്പോലെ തേജസ് ആളുടെ പിന്നാലെ നടന്നു.
“… തേജസിന് ഈ കഫെ ഓർമ ഉണ്ടോ. ഇവിടെ വെച്ച് ആയിരുന്നു നിങ്ങൾ അവസാനമായി കാണുന്നത്…” പുള്ളി പറയുമ്പോഴാണ് ഞാനും അത് ശ്രെദ്ധിക്കുന്നത്. ഇവിടെ വെച്ചാണ് ഞങ്ങൾ പിരിഞ്ഞത്.
“… തനുവിന് എന്താ പറ്റിയത്…” ടെൻഷനോടെ ഞാൻ ചോദിച്ചു.
“…കോളേജിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ വെച്ച് അവൾ ബ്ലഡ് വോമിറ്റ് ചെയ്തു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒരുപാട് വൈകിയിരുന്നു. ബ്രെയിൻ ട്യൂമർ ലാസ്റ്റ് സ്റ്റേജ്…” അത് കേട്ട എന്റെ ശരീരം ആകെ തളരുന്ന പോലെ തോന്നി.
“… അവളുടെ ചികിത്സയുടെ ഭാഗം ആയിട്ടാണ് ഞാൻ അന്ന് നാട്ടിലേക്ക് വന്നത്. രണ്ട് വർഷം അടുപ്പിച്ച് ഇവിടുള്ള ഡോക്ടഴ്സിനെ കാണിച്ചെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു…”
“… അവസാനം ഞാനും അവളുടെ പേരെന്റ്സും ചേർന്ന് അവളെ വിദേശത്തുള്ള ഹോസ്പിറ്റലിൽ കാണിക്കാം എന്നൊരു ധാരണയിൽ എത്തി. പക്ഷെ അവൾക്ക് അതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഡോക്ടർസ് കൈയൊഴിഞ്ഞ സ്ഥിതിക്ക് എവിടെ പോയിട്ടും കാര്യം ഇല്ല എന്നതായിരുന്നു അവളുടെ വാദം. അവസാനം ഞങ്ങളുടെ നിർബദ്ധതിന് വഴങ്ങി അവൾ വരാൻ സമ്മതിച്ചു…”
“… ഇതൊന്നും എന്താ എന്നോട് പറയാതിരുന്നേ…” ക്ഷമ നശിച്ച ഞാൻ ചോദിച്ചു.
“… അത് തന്നെയായിരുന്നു അവളുടെ പ്രധാന പ്രശ്നവും. തന്നെ ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. അവൾക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്ന് അറിഞ്ഞാൽ താൻ അവളെ വിട്ടു പോവില്ല എന്ന് അവൾക്ക് അറിയാം. ഒരുപക്ഷെ അവൾ മരിക്കുകയാണെങ്കിൽ താൻ എന്ത് ചെയ്യും എന്നവൾ ഒരുപാട് ആലോചിച്ചു…”
“… അതിന് വേണ്ടിയാണോ തനു തേപ്പകാരി പട്ടം സ്വയം അണിഞ്ഞത്…” അത് ചോദിക്കുമ്പോഴും എന്റെ തൊണ്ട ഇടറി.
“… അന്ന് നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത് എല്ലാം തനുവിന്റെ ഫോൺ കാൾ വഴി ഞാൻ പുറത്ത് കാറിൽ ഇരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അവൾ എന്തൊക്കെ പറഞ്ഞിട്ടും താൻ അവളെ വിട്ടു പിരിയാൻ തയ്യാർ ആയില്ല. തന്റെ ചുറ്റുപാടും കുടുംബത്തെയും എല്ലാം ആക്ഷേപിച്ചിട്ടും താൻ കുലുങ്ങിയികല്ല. സത്യത്തിൽ ഞാൻ ശെരിക്കും അതിശയിച്ചുപോയി കാരണം അവളെ താൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്…”
“… എന്ത് പറഞ്ഞിട്ടും തേജസിനു ഒരു മാറ്റവും കാണുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് അവൾ അവസാന അടവ് ഇറക്കിയത്. ഞാനും ആയിട്ടുള്ള വിവാഹം. അതിൽ താൻ വീണു. പിന്നീടുള്ള തേജസിന്റെ പ്രതികരണം ഫോണിലൂടെ കേട്ട എനിക്ക് തന്നെ അറപ്പ് തോന്നുന്ന വിധത്തിൽ ആയിരുന്നു. അപ്പോ തനുവിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ…” അന്ന് ഞാൻ ദേഷ്യത്തിലും വിഷമത്തിലും പറഞ്ഞ വാക്കുകൾ എന്റെ മനസിലൂടെ കടന്നുപോയി.
