“… അടുത്ത തവണ കല്ലുമോൾ വരുമ്പോൾ അമ്മമ്മ പുതിയ കഥ പറഞ്ഞു തരാവേ…” അതിന് മാമിയെ കെട്ടിപ്പിച്ച് കവിളിൽ ഉമ്മ കൊടുത്തായിരുന്നു കല്ലുവിന്റെ മറുപടി. അവിടെന്ന് നേരെ ഞങ്ങൾ അടുത്തുള്ള തുണികടയിലേക്ക് പോയി.
“… നൈറ്റ് ഡ്രെസ്സ് കളക്ഷൻ എവിടെയാ…” ദേവുവിന് കുറച്ച് ടോപ്പും സാരിയും കല്ലുവിന് കുപ്പായവും എടുത്ത ശേഷം ഞാൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
“… അപ്പുറത്ത് ആണ് സാർ…” ഞങ്ങളെ അടുത്തുള്ള സെക്ഷനിലേക്ക് കൂട്ടികൊണ്ട് പോയി.
“… നൈറ്റ് ഡ്രെസ്സ് എന്തിനാ വാങ്ങുന്നെ. ആവിശ്യത്തിന് അധികം വീട്ടിൽ ഉണ്ടല്ലോ…” സെയിൽസ് ഗേളിന് പിന്നാലെ നടക്കവേ എന്റെ കൈയിൽ പിച്ചികൊണ്ട് ദേവു ചോദിച്ചു.
“… എന്റെ ഭാര്യക്ക് എന്ത് വേണം എത്രയെണ്ണം വേണം എന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ…” അത് കേട്ടതും ദേവു ഒന്ന് അടങ്ങി.
അവിടെ ചെന്ന് ഗൗണും, സ്ലീവ് ലെസ്സും, നെറ്റും, എക്സ്പോസ്ഡ് അങ്ങനെ പല തരത്തിലുള്ള എനിക്ക് ഇഷ്ട്ടപെട്ട വസ്ത്രങ്ങൾ ഞാൻ വാങ്ങി കൂട്ടി.
“… ദേ ഏട്ടാ ഇതൊന്നും ഞാൻ ഇടൂല കേട്ടോ…” എന്റെ സെലെക്ഷൻ കണ്ട് കിളി പാറിയ ദേവു എന്നോട് അടക്കം പറഞ്ഞു.
“… നീ ഇടും മോളെ അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം…” എന്റെ നിർബത്തിന് വഴങ്ങി ദേവു അതെല്ലാം വാങ്ങി.
അവിടെന്ന് പർച്ചെയ്‌സ് കഴിഞ്ഞ് ഞങ്ങൾ നേരെ ബീച്ച്ലേക്ക് പോയി. കടൽ കണ്ടതും കല്ലു ഫുൾ ഓൺ. ഞാനും ദേവൂവും അവൾക്ക് ഒപ്പം ഏറെ നേരം കടലിൽ കളിച്ചു. ശേഷം കരയിലെ ഒരു വശത്ത് ആയി ഞങ്ങൾ ഇരുന്നു. കല്ലു കുറച്ചു മാറി ഇരുന്ന് മണലിൽ കളിക്കായിരുന്നു.
“… നീ ഇത് എന്താടി നോക്കുന്നെ…” കഴുത്തിലാകെ വിരലോട്ടിച്ചു പരതുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
“… ഏട്ടാ നോക്കിക്കേ കഴുത്തിൽ അത്രക്കും പാടുകൾ ഉണ്ടോ. പെട്ടെന്ന് നോക്കിയാൽ കാണാൻ പറ്റോ…” ദേവുവിന്റെ സംശയം കേട്ട് എനിക്ക് ചിരി വന്നു.
“… പോ അവിടെന്ന്. വേണ്ടാത്ത ഓരോന്ന് ചെയ്ത് വെച്ചിട്ട് ഇരുന്ന് ചിരിക്കുന്നത് കണ്ടില്ലേ. കല്ലുവിന്റെയും മാമിയിയുടെയും ചോദ്യത്തിന് മുന്നിൽ ഞാൻ നിന്ന് ഉരുകി. പിന്നെ ആ സെയിൽസ് ഗേൾസിന്റെ അടക്കം പറച്ചിലും ചിരിയും കണ്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു…” മുഖവും വീർപ്പിച്ച് ദേവു പരാതി പറഞ്ഞു.
“… ഹാ നീ എന്തിനാടി നാണിക്കുന്നെ. ഞാൻ ഇല്ലേ …” അതും പറഞ്ഞ് ദേവുവിനെ എന്നോട് ചേർത്ത് ഇരുത്തി അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു.
“… ഏട്ടൻ ഇങ്ങനെ കളിയാക്കുമ്പോഴാ എനിക്ക് വിഷമം വരുന്നേ…” എന്റെ കൈയിലൂടെ കൈ കോർത്ത് എന്റെ തോളിൽ ചാരി കിടന്ന് ദേവു പരിഭവം പറഞ്ഞു.
“… എനിക്ക് കളിയാക്കാനും സ്നേഹിക്കാനും നീയും മോളും അല്ലെ ഉള്ളു…” അതിന് ശേഷം ദേവു ഒന്നും മിണ്ടിയില്ല.
“… ദേവു ഇപ്പൊ നീ ഹാപ്പി അല്ലെ…” കടലിലേക്ക് നോക്കി ഞാൻ ചോദിച്ചു.
“… ഒരുപാട്. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ മടങ്ങ് സന്തോഷം എനിക്ക് ഇപ്പൊ കിട്ടുന്നുണ്ട് അറിയോ…” ദേവുവിന്റെ ആ വാക്കുകൾ മതിയായിരുന്നു എന്റെ മനസ് നിറയാൻ.
സൂര്യൻ കടലിലേക്ക് താഴ്ന്ന് ഇറങ്ങുന്നവരെ ഞങ്ങൾ ആ കടൽ തീരത്ത് ഇരുന്നു. രാത്രി ഹോട്ടലിൽ നിന്നും ഫുഡും കഴിച്ചാണ് തിരികെ വീട്ടിലേക്ക് പോയത്.
ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നീതുചേച്ചി ഭർത്താവിന്റെ അടുത്തേക്ക് പോയേൽ പിന്നെ ഷോപ്പിലെ കാര്യങ്ങൾ പൂർണമായും ദേവൂവാണ് നോക്കുന്നത്. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പൊ എല്ലാം നല്ലപോലെ കൊണ്ട് പോവുന്നുണ്ട്.
“… ഗുഡ് മോർണിംഗ് മേടം എന്താ വേണ്ടത്…” രാവിലെ ഷോപ്പിലേക്ക് വന്ന കസ്‌റ്റമറിനോട് ദേവു ചോദിച്ചു.
“… Who are you…?” എന്നെ അടിമുടി നോക്കിക്കൊണ്ട് ആ സ്ത്രീ ചോദിച്ചു.
“… ഞാൻ ഇവിടത്തെ സ്റ്റാഫ് ആണ്…” അവരുടെ ചോദ്യം ഇഷ്ട്ടപെട്ടില്ലെങ്കിലും ഞാൻ ഉത്തരം പറഞ്ഞു.
“… ഓ പുതിയ ആൾ ആണല്ലേ. നോക്കു കുട്ടി ഞാൻ വന്നത് തേജുവിനെ കാണാൻ ആണ്…” വലിയ ആറ്റിട്യൂട് ഇതാണ് പെണ്ണിന്റെ സംസാരം.
