ലവ് ബൈറ്റ് – 8 31

ലവ് ബൈറ്റ് 8

Love Bite Part 8 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1770656021664

 

 

അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള… ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!…..

 

“എടാ സുമനാ… ഈ ബുക്ക് നീ എനിക്കൊന്ന് തരുമോ? എനിക്ക് ഇതൊന്ന് ഡീറ്റെയിൽ ആയിട്ട് വായിക്കാനായിരുന്നു.”

 

ഞാൻ വളരെ പ്രതീക്ഷയോടെ ചോദിച്ചു.

 

അതുകേട്ടതും അവൻ വല്ലാതെ പരുങ്ങി.

 

“അയ്യോ അഭി, ഇതിപ്പോ തരാൻ പറ്റില്ലെടാ. ഞാനിത് വേറൊരാളുടെ കയ്യിൽ നിന്നും ഒരുപാട് റിക്വസ്റ്റ് ചെയ്ത് വാങ്ങിയതാ. നാളെ രാവിലെ തന്നെ തിരിച്ചു കൊടുക്കണം.”

 

“എന്നാൽ ഞാനിതൊന്ന് ഇപ്പോ പെട്ടെന്ന് നോക്കിക്കോട്ടെ?” എന്റെ ആകാംക്ഷ അടക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവന്റെ കാര്യമായതുകൊണ്ട് ഇതിൽ എന്താണെന്ന് എനിക്ക് അറിഞ്ഞേ മതിയാകൂ.

 

“അതിനെന്താ, നോക്കിക്കോ…”

 

എന്ന് പറഞ്ഞ് അവൻ ആ വലിയ ബുക്ക് എന്റെ കയ്യിലേക്ക് തന്നു.

 

എന്റെ കൈകളിലേക്ക് അത് വീണതും ഞാൻ ശരിക്കും ഞെട്ടി. മൈര്… മുടിഞ്ഞ കനമാണല്ലോ ഇതിന്! ഒരു അഞ്ചുകിലോയുടെ കല്ല് കയ്യിൽ പിടിക്കുന്ന പോലൊരു ഫീൽ.

 

ഞാൻ വളരെ ആകാംക്ഷയോടെ ആ പുസ്തകത്തിന്റെ നടുക്ക് വെച്ചൊന്ന് തുറന്നു നോക്കി. അതിൽ എഴുതിയിരിക്കുന്നത് എങ്ങനെയെങ്കിലും വായിച്ച് അവളുടെ വീക്ക്നെസ്സ് കണ്ടുപിടിക്കണം എന്നതായിരുന്നു എന്റെ പ്ലാൻ.

 

പക്ഷേ പുസ്തകം തുറന്ന ഞാൻ അക്ഷരാർത്ഥത്തിൽ കോമയിലായി!

 

ഉഫ്… എന്തൊരു ഇംഗ്ലീഷ് ആണിത്! ഇതിലെ ഓരോ വരിയും വായിച്ചാൽ ശശി തരൂർ പോലും ചിലപ്പോ ഡിക്ഷണറി തപ്പും.

 

ഈ ബുക്കിനേക്കാൾ വലിയ കട്ടിയുണ്ടല്ലോ ഭഗവാനേ ഇതിലെ ഓരോ അക്ഷരങ്ങൾക്കും!

 

ബിടെക്കുകാരനായ എനിക്കാണെങ്കിൽ പണ്ടേ ഇംഗ്ലീഷിന്റെ കാര്യത്തിൽ ഇത്തിരി വിവരദോഷമുള്ളതാ… ഇതിപ്പോ വായിച്ച് അർത്ഥം കണ്ടുപിടിച്ചു വരുമ്പോഴേക്കും ചിലപ്പോ എന്റെ പൊണ്ടാട്ടി എന്റെ അവസാനത്തെ തുള്ളി ചോരയും കുടിച്ചു തീർത്തിട്ടുണ്ടാകും!

 

ഒരു അഞ്ച് സെക്കൻഡ് ഞാൻ ആ ബുക്കിലേക്ക് തന്നെ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു. പിന്നെ വളരെ ഡീസന്റായി ആ ബുക്ക് മടക്കി സുമന നാരായണന് തന്നെ തിരിച്ചു കൊടുത്തു.

 

“അല്ലെങ്കിൽ… ഇത് നീ തന്നെ വെച്ചോടാ!”

 

ഞാൻ ഒരുവിധം ചമ്മൽ മറച്ചുവെച്ച് പറഞ്ഞു.

 

ഇതുകണ്ട് എന്റെ തൊട്ടടുത്ത് ചായ കുടിച്ചുകൊണ്ടിരുന്ന കിരൺ എന്നെ നോക്കി കളിയാക്കി വലിയൊരു ചിരി ചിരിച്ചു. എനിക്ക് അർത്ഥം മനസിലാവാത്തതുക്കൊണ്ട് തിരിച്ചു കൊടുത്തതാണെന്ന് ആ തെണ്ടിക്ക് കൃത്യമായി മനസ്സിലായി!

 

എന്റെ മുഖത്തെ ആ ഭാവവ്യത്യാസം കണ്ടപ്പോൾ സുമനനും സംഭവം പിടികിട്ടി. ഈ അറിവ് കൂടിപ്പോയ മൈരന്മാർ മറ്റുള്ളവരെ നോക്കി ചിരിക്കുന്ന പോലൊരു പ്രത്യേകതരം പുച്ഛം കലർന്ന ചിരിയുണ്ടല്ലോ… അതുപോലെ അവൻ എന്നെ നോക്കിയും ഒന്ന് ചിരിച്ചു….

 

“അത് സാരമില്ല അഭി…”

 

അവൻ പുസ്തകം പതുക്കെ ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു.

 

“ഇംഗ്ലീഷ് ആണെങ്കിലും ഇത് വായിച്ചു മനസ്സിലാക്കാൻ കുറച്ച് കഷ്ടപ്പാടുണ്ട്. ഇതിലെ പല വാക്കുകളും പഴയകാലത്തെ യൂറോപ്യൻ ശൈലിയിലുള്ളതാ. ഞാൻ തന്നെ രണ്ടു മൂന്ന് വട്ടം വായിച്ചിട്ടാ ഇതിലെ പല കാര്യങ്ങളും മനസ്സിലാക്കിയത്. നിനക്ക് ഇതിനെപ്പറ്റി എന്തെങ്കിലും അറിയണമെങ്കിൽ ചോദിച്ചോ… എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു തരാം.”

 

അതുകേട്ടതും എന്റെ പാതി പോയ ജീവൻ തിരിച്ചു കിട്ടിയത് പോലെയായി! ഞാനിനി ഇവനെ വിടില്ല!

 

ഞാൻ വളരെ നോർമൽ ആയി, യാതൊരു അസ്വാഭാവികതയും പുറത്തുകാണിക്കാതെ ചോദിച്ചു. “ഈ vampires-നെ പറ്റി… അതായത് ഈ രക്തരക്ഷസ്സുകളെപ്പറ്റിയൊക്കെ നിന്റെ അഭിപ്രായം എന്താണ്? ഈ ബുക്കിലൊക്കെ അങ്ങനെ പറയുന്നുണ്ടോ?”

Updated: May 22, 2026 — 1:05 pm

1 Comment

Add a Comment
  1. Waiting for the next parts bro. Onnu fast aaku

Leave a Reply

Your email address will not be published. Required fields are marked *