തേജാത്മികം – 15 20

 

ദേഷ്യത്തോടെ ചാടിത്തുള്ളി ചെന്ന് കാറിന്റെ ഡോർ തുറക്കുമ്പോൾ കാണുന്നത് സ്റ്റീരിയോ ചെക്ക് ചെയ്യുന്ന തേജസിനെ ആണ്.

 

“… എന്താ ദേവു…” തേജസും ആ സ്ത്രിയും ദേവുവിനെ അത്ഭുതത്തോടെ നോക്കി.

 

“… ആ അത്… ഏട്ടനെ കിച്ചു വിളിക്കുന്നു…” പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.

 

“… അവൻ എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ…” അതും പറഞ്ഞ് തേജസ്‌ കാറിൽ നിന്നും ഇറങ്ങുമ്പോൾ ഷോപ്പിന്റെ വാതിൽക്കൽ തന്നെ കിച്ചു നിൽപ്പുണ്ടായിരുന്നു.

 

“… എന്തിനാടാ എന്നെ വിളിച്ചേ…” തേജസേട്ടൻ അവിടെ നിന്ന് കിച്ചുവിനോട് വിളിച്ചു ചോദിച്ചു.

 

“… ഞാൻ വിളിച്ചില്ലല്ലോ ആശാനേ…” കിച്ചു കൈ മലർത്തിയതും ഞാൻ പെട്ടു.

 

“…നിനക്ക് എന്താ ദേവു പ്രശ്നം…” ക്ഷമകേട്ടിട്ട് ആണെന്ന് തോന്നുന്നു ഏട്ടൻ അങ്ങനെ ചോദിച്ചപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായി.

 

“… ഏട്ടൻ എന്തിനാ ഡോറും അടച്ചിരുന്ന് പണി ചെയ്യുന്നേ…” ഞാൻ നേരെ അങ്ങ് ചോദിച്ചു.

 

“… എന്റെ പൊന്ന് ദേവു നീ ഇങ്ങനെ സംശയരോഗി അവല്ലേ പ്ലീസ്. ഞാൻ എന്റെ പണി ചെയ്തോട്ടെ…” അതും പറഞ്ഞ് തേജസ്‌ തിരികെ കാറിന്റെ ഉള്ളിലേക്ക് കയറിയതും ഡ്രൈവർ സൈഡിലെ ഡോറിൽ നിന്ന് അവർ എന്നെ നോക്കി അടക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

“… എന്തായി ചേച്ചി…” അപമാനം സഹിക്കാതെ ഷോപ്പിലേക്ക് കയറുമ്പോഴാണ് കിച്ചുവിന്റെ പുന്നാരം.

 

“… നിനക്ക് അകത്ത് പണിയൊന്നും ഇല്ലെടാ 😡…” എന്റെ മൂഡ് ശെരിയല്ല എന്ന് കണ്ടതും കിച്ചു പതിയെ സ്ഥലം കാലിയാക്കി.

 

“… അച്ഛാ അമ്മ വലിയ കലിപ്പിൽ ആണല്ലോ. എന്ത് പറ്റി…” രാത്രി തേജസ്‌ ഫോണിൽ കുത്തികൊണ്ട് ഇരുന്നപ്പോഴാണ് പരാതിയുമായി കല്ലു എത്തുന്നത്.

 

“… ആണോ എന്നൽ നമുക്ക് അതൊന്ന് നോക്കണോലോ…” കല്ലുവിന്റെ മൂക്കിൽ പിടിച്ച് ആട്ടികൊണ്ട് ഞാൻ പറഞ്ഞു. ശേഷം അവൾക്ക് ഒപ്പം ദേവുവിന്റെ അടുത്തേക്ക് പോയി.

 

“…ദേവു കഴിക്കാൻ ആയില്ലേടി…” ഞാൻ ചുമ്മ ദേവുവിനോട് ചോദിച്ചു.

 

“… കഴിക്കാറുമ്പോൾ പറയും. എപ്പോഴും ഇങ്ങനെ വന്ന് ചോദിക്കണം എന്നില്ല 😡…” കല്ലു പറഞ്ഞപോലെ ദേഷ്യത്തോടെ ആയിരുന്നു ദേവുവിന്റെ മറുപടി.

 

“… ഹാ… നീ എന്തിനാ അതിന് ചൂട് ആവുന്നേ…” ഒന്ന് മൂപ്പിക്കാൻ ഞാൻ ചോദിച്ചു.

 

“… ദേ നിങ്ങൾക്ക് രണ്ടിനും അവിടെ ഇരുന്ന് ചോർ ആയോ കാപ്പി ആയോ എന്നൊക്കെ വിളിച്ചു ചോദിച്ചാൽ മതി. അടുക്കളയിൽ കിടന്ന് കഷ്ട്ടപെടുന്നത് ഞാനാ. എന്നെ ശല്യപെടുത്താതെ രണ്ടും ഒന്ന് പോയി തരോ…” ദേഷ്യത്തോടെ ദേവു ഉറഞ്ഞു തുള്ളിയതും ഞാനും കല്ലുവുവും പതിയെ സ്ഥലം കാലിയാക്കി.

 

എന്നത്തേയും പോലെ ഞാനും കല്ലുവും നേരത്തെ കിടന്നു. കല്ലുവിന് കഥകൾ പറഞ്ഞു കൊടുത്ത് ഞാൻ ഉറക്കി. അപ്പോഴേക്കും പണികൾ എല്ലാം കഴിഞ്ഞ് ലൈറ്റുകൾ കെടുത്തി ദേവു എത്തി. അവളോട് ഒന്ന് സംസാരിക്കാം എന്ന് വിചാരിച്ചപ്പോ ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലു കാണിക്കാതെ എനിക്ക് എതിരെ കട്ടിലിൽ കിടന്നു. അത് എനിക്ക് പിടിച്ചില്ല. കുറച്ച് കഴിഞ്ഞ് കല്ലു നല്ല ഉറക്കം ആയി എന്ന് മനസ്സിലായതും അവളെ പതിയെ ചുവരിനോട് ചേർത്ത് കിടത്തി ഞാൻ നിരങ്ങി നിരങ്ങി ദേവുവിന്റെ അടുക്കൽ എത്തി. എനിക്ക് എതിരെ തിരിഞ്ഞു കിടന്ന ദേവുവിന്റെ വയറിലൂടെ കെട്ടിപ്പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.

 

“… വിട് എന്നെ…” എന്റെ കൈ തട്ടിമറ്റി അവൾ കിതറി മാറി നീങ്ങി കിടന്നു.

 

അങ്ങനെ വിടാൻ പറ്റില്ലല്ലോ. പിന്നെയും ഞാൻ അവളെ തൊടാനും തലോടാനും തുടങ്ങി അപ്പോഴെല്ലാം ദേഷ്യത്തോടെ എന്റെ കൈ അവൾ തട്ടി എറിഞ്ഞു. അവസാനം ഞാൻ ഇത് നിർത്താൻ ഉദ്ദേശം ഇല്ലെന്ന് മനസ്സിലാക്കി അവൾ എതിർക്കാൻ നിന്നില്ല.

 

“… എന്താ എന്റെ ദേവൂട്ടിയുടെ പ്രശ്നം…” ഇടുപ്പിലൂടെ കൈയിട്ട് പിൻ കഴുത്തിൽ ഉമ്മ വെച്ചുകൊണ്ട് ഞാൻ കാര്യം തിരക്കി. അപ്പോഴും അവിടെ അനക്കം ഒന്നും ഇല്ല.

 

“… ഇങ്ങോട്ട് തിരിയടി…” ബലം പ്രയോഗിച്ചു തന്നെ ദേവുവിനെ എനിക്ക് നേരെ തിരിച്ചു കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *