തേജാത്മികം – 15 20

 

“… പൊട്ടികരഞ്ഞുകൊണ്ട് താൻ പോയശേഷം തനു എന്റെ അടുക്കലേക്ക് വന്നത്. കാറിൽ ഇരുന്ന് തേങ്ങി കരഞ്ഞ തനുവിനെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴഞ്ഞു. അപ്പോഴും ഞാൻ അവളോട് ചോദിച്ചു സത്യങ്ങൾ എല്ലാം തന്നെ അറിയിച്ചൂടായിരുന്നോ എന്ന്. തനിക്ക് ഒരു നല്ല ഭാവിയുണ്ട് അത് അവളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കാൻ പാടില്ല എന്നായിരുന്നു അവളുടെ മറുപടി…” ഇതെല്ലാം കേട്ട് ഞാൻ തരിച്ചിരുന്നു പോയി. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

 

“… തേജസ്‌ എന്താ ഇത്. കഴിഞ്ഞതിനെ പറ്റി ചിന്തിച്ചിട്ട് എന്താ കാര്യം. ആളുകൾ ശ്രദ്ധിക്കുന്നു…” തനുവിനെ കസിൻ എന്നെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.

 

“…പ്ലീസ്‌ എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ…” കേട്ടത് ഒന്നും താങ്ങാൻ ആവാതെ ഞാൻ അപേക്ഷിച്ചു.

 

“… ഇവിടെന്ന് പോയെ പിന്നെ അവൾ ആകെ മാറി. ഞങ്ങളോടൊന്നും അധികം സംസാരം ഇല്ല ചോദിച്ചാൽ എന്തെങ്കിലും പറയും. ഇത് തനിക്ക് തരാൻ വേണ്ടി അവൾ എടുത്തതാ…” തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ipadil ഒരു വീഡിയോ പ്ലേ ചെയ്ത് എനിക്ക് നേരെ നീട്ടി.

 

“… Hi ഏട്ടാ. എനിക്ക് അറിയാം ഏട്ടന് എന്നെ വെറുപ്പ് ആണെന്ന്. എന്ത് ചെയ്യാനാ ദൈവത്തിന് നമ്മൾ ഒന്നിക്കുന്നത് ഇഷ്ട്ടം അല്ലെന്ന് തോന്നുന്നു അതല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചേ. അവൻ എല്ലാം ഏട്ടനോട് പറഞ്ഞു കാണും അല്ലെ…” വിഡീയോയിൽ തനുവിന്റെ രൂപം കണ്ട് ഞാൻ ഞെട്ടി. തല മൊട്ടയടിച്ച് ശരീരമാകെ ശോഷിച്ച് എല്ലുകൾ എടുത്ത് കാണിക്കും വിധത്തിൽ ഒരു അസ്ഥിപഞ്ചരം. ക്ഷീണിച്ച മുഖത്ത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ കാണാമായിരുന്നു. ഒരു നിമിഷം ഇത് എനിക്ക് അറിയാവുന്ന തനു ആണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.

 

“… എനിക്ക് ഈ ജീവിതം മടുത്തു ഏട്ടാ. എന്റെ ജീവൻ നിലനിർത്താൻ ഇവർ എന്തൊക്കെയോ ടാബ്‌ലെറ്റുകളും ഇൻജെക്ഷൻ ഒക്കെ തരുന്നുണ്ട് പക്ഷെ അത്കൊണ്ട് ഒന്നും കാര്യം ഇല്ലന്ന് ഇവർക്ക് അറിയില്ലല്ലോ. ഏട്ടൻ എന്നെ വിട്ടുപോയപ്പോഴേ മനസ്സുകൊണ്ട് ഞാൻ മരിച്ചു കഴിഞ്ഞു…” ഒന്നും പറയാൻ കഴിയാതെ ഞാൻ വിങ്ങി പൊട്ടി.

 

“…ഇപ്പോഴുള്ള എന്റെ ഏക സന്തോഷം എന്തെന്ന് അറിയോ. എനിക്ക് വേണ്ടിയെങ്കിലും എന്റെ അച്ഛനും അമ്മയും ഒന്നിച്ചു. എന്നാലും ഏട്ടന്റെ വിടവ് നികത്താൻ ഇവിടാർക്കും കഴിഞ്ഞിട്ടില്ല ഞാൻ ഇപ്പോഴും നമ്മളുടെ കോളേജ് കാലത്ത ജീവിക്കുന്നത്. എന്ത് രസം ആയിരുന്നു അന്നൊക്കെ. പിന്നെ ഏട്ടന് ഒരു കാര്യം കാണിച്ചു തരാട്ടോ…” അവൾ ചുറ്റുമോന്ന് പരതി അവൾ കിടക്കുന്ന ബെഡിന്റെ അരികിലെ ടേബിളിൽ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്തു. ആ ഫോട്ടോ കണ്ട് ഞാൻ ശെരിക്കും ഞെട്ടി.

 

“… ഇത് കണ്ടോ ഏട്ടൻ എന്റെ birthday തന്നതാ. ചില സമയം തല പൊട്ടിത്തെറിക്കുന്ന പോലെ വേദന എടുക്കും. ഇവിടത്തെ ഒരു മരുന്നിനും ആ വേദന ഇല്ലാതാക്കാനുള്ള ശക്തി ഇല്ല. ആ സമയം ഏട്ടൻ വരച്ച ഈ ചിത്രം നെഞ്ചോട് ചേർത്ത്പിടിക്കും.ആ സമയത്ത് ഏട്ടൻ എന്റൊപ്പം ഉള്ളപോലെ തോന്നും അതൊരു ആശ്വാസ. ഈ മുറിയിൽ തന്നെ അടഞ്ഞു കിടന്ന് മടുത്തു ഏട്ടാ. ഇവിടാകെ മരുന്നിന്റെ മണവും ഓരോരുത്തരുടെ സഹതാപത്തോടുള്ള നോട്ടവും എന്നെ വേട്ടയാടികൊണ്ടിരിക്കാ. ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ എത്രയും വേഗം പോകാൻ പറ്റണെ എന്നതാ ഇപ്പോഴത്തെ എന്റെ പ്രാർത്ഥന. ഞാൻ എപ്പോഴും ആലോചിക്കും എനിക്ക് എന്തിനാ ഇങ്ങനെ ഒരു വിധി തന്നത് എന്ന് ഏട്ടനോടൊപ്പം ജീവിച്ചു കൊതി തീരും മുമ്പേ…സാരമില്ല ഈ ജന്മത്തിൽ അല്ലങ്കിൽ അടുത്ത ജന്മം എന്റെ സ്നേഹം മുഴുവൻ ഞാൻ ഏട്ടന് തരും…” തനുവിന്റെ ചിരിക്കുന്ന മുഖത്തോടെ വിഡീയോ അവസാനിച്ചു. വീഡിയോ കഴിഞ്ഞതും ഞാൻ സീറ്റിൽ തന്നെ തളർന്നിരുന്നു. മനസിലൂടെ പലവിധ ചിന്തകളും ഓർമകളും കടന്നുപോയി.

 

വീട് എത്തിയത് പോലും ഞാൻ അറിഞ്ഞില്ല. എന്നെ വീട്ടിൽ ആക്കി തനുവിന്റെ കസിൻ പോയി. വെളിവോ വെള്ളിയാഴ്ചയോ ഇല്ലാതെ എങ്ങനെയോ തപ്പി തടഞ്ഞു വീട് തുറന്ന് ഉള്ളിൽ കയറി ഡോർ ചാരി. അതുവരെ പിടിച്ച് വച്ചിരുന്ന ഉള്ളിലെ നീറ്റലും കരച്ചിലും പൊട്ടിതെറിപോലെ പുറത്തേക്ക് വന്നു. വീട്ടിലെ ഹാളിൽ മുട്ടുകുത്തിരുന്ന് ഞാൻ അലറി വിളിച്ചു. നിലത്തേക്ക് കമന്ന് വീണ് കൈമടക്കി തറയിൽ ആഞ്ഞ് ആഞ്ഞു അടിച്ച് ഞാൻ കരഞ്ഞു. എപ്പോഴോ കരഞ്ഞു തളർന്ന് ഉറങ്ങിയാ തേജസ്‌ കാളിങ്ബെൽ കേട്ടാണ് എഴുനേൽക്കുന്നത്. വാതിൽ തുറന്നതും ദേവുവിനെയും കല്ലുവിനെയും കണ്ടു. എന്നാൽ അവരോട് ഒന്നും മിണ്ടാതെ ഡെയിനിങ് ടേബിളിൽ പോയി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *