തേജാത്മികം 4
Thejathmikam Part 4 | Author : Nishinoya
[ Previous Part ] [ www.kambi.pw ]
സമയം പോകുന്ന പോക്കേ അടുത്ത അധ്യയന വർഷം ആരംഭിച്ചു ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആയി തനു സെക്കന്റ് ഇയറും. ദേവു ആണേൽ നമ്മുടെ കോളേജിൽ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തു. ജീവിതം വളരെ സന്തോഷത്തോടെ മുന്നേറുകയാ.
“… ദേവു…” തനുവിനോടൊപ്പം ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് ദേവു അവിടേക്ക് വന്നത്. അവളെ കണ്ടതും കൈ കാണിച്ചു.
“… ആഹ് ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ…” കണ്ടപാടെ പെണ്ണ് ഞങ്ങടെ അരികിലേക്ക് ഓടി വന്നു.
“… എന്നാലും ചേട്ടൻ ഒരു സംഭവം തന്നെ. ചേട്ടന്റെ അനിയത്തി ആണെന്ന് പറഞ്ഞെ പിന്നെ എല്ലാർക്കും എന്നോട് എന്താ മതിപ്പ്…”
“…അതല്ലേ ഞാൻ ആദ്യമേ നിന്നോട് പറഞ്ഞത്…”
“… ഞാൻ കരുതി അന്ന് ചുമ്മാ പറഞ്ഞത് ആണെന്ന്. അല്ല ഇത് ആരാ ഏട്ടാ…” എന്റെ കൂടെ ഇരിക്കുന്ന തനുവിനെ സംശയത്തോടെ നോക്കി ദേവു ചോദിച്ചു.
“… ഇത്…” ഞാൻ പറയാൻ തുടങ്ങിയതും ദേവു അതിന്റെ ഇടക്ക് കയറി.
“…wait… Wait… ഞാൻ പറയാം. തനു ചേച്ചി അല്ലെ. സെക്കന്റ് ഇയർ zoology പിന്നെ തേജസ് ഏട്ടന്റെ🫣…” അവസാനം എത്തിയപ്പോ ഇവളിൽ ഇതുവരെ കാണാത്ത നാണം ഒക്കെ.
“… അല്ല എന്നെ കുറിച്ച് എങ്ങനെ അറിയാം…” അത്ഭുതതോടെ തനു ചോദിച്ചു.
“… അതൊക്കെ എനിക്ക് അറിയാം. ചേച്ചിയെ കുറിച്ച് ഞാൻ ഇത്രയും പറഞ്ഞില്ലേ അപ്പൊ ഞാൻ ആരാണെന്ന് അറിയോ…” ദേവു ചോദിച്ചതും തനു എന്നെ നോക്കി പുരികം പൊക്കി ആരാണെന്ന് ആഗ്യം കാണിച്ചു.
“… നിങ്ങൾ എന്താ മുഖത്തോട് മുഖം നോക്കി കഥകളി കാണിക്കുന്നേ…” ദേവു എന്നെയും തനുവിനെയും മാറി മാറി നോക്കി
“…അത് എനിക്ക് ആളെ മനസിലായില്ല…” തനു സത്യാവസ്ഥ പറഞ്ഞു.
“…അപ്പൊ ഏട്ടൻ എന്നെ കുറിച്ച് ഒന്നും ചേച്ചിയോട് പറഞ്ഞില്ലേ. കഷ്ട്ടം ഉണ്ട് കേട്ടോ…” ദേവു ചിണുങ്ങി.
“… ദേവു നീ വരുന്നില്ലേ…” അപ്പോഴേക്കും ദേവുവിന്റെ കൂട്ടുകാരികൾ അവളെ വിളിച്ചു.
“… ആഹ് വരുവാ. അപ്പൊ ശെരി ഞാൻ പോവാ. ചേച്ചി ഞാൻ ആരാണെന്ന് ചേട്ടനോട് ചോദിച്ച മതി കേട്ടോ. അപ്പൊ കാണാം…” ദേവു നമ്മളോട് ബൈ പറഞ്ഞ് അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി.
“… ചേട്ട ഇത് ഞാൻ എടുക്കുവാണെ. പൈസ ചേട്ടൻ കൊടുത്തോ. അപ്പൊ വീണ്ടും ബൈ…” പോയവൾ അതേപോലെ തിരിച്ചുവന്ന് എന്റെ പ്ലേറ്റിൽ നിന്നും പപ്സും എടുത്തോണ്ട് ഒറ്റ പോക്ക്.
“… ഇവളുടെ കാര്യം…” അറിയാതെ ഞാൻ ചിരിച്ചുപോയി.
“… ആരാ ചേട്ട അത്…” തനു ആകാംഷയോടെ ചോദിച്ചു.
“… ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ദേവനെ കുറിച്ച് പറഞ്ഞിട്ടില്ലേ. അവന്റെ പെങ്ങൾ ആണ് ദേവു…”
“…ആഹ്. ആളു കൊള്ളാട്ടോ…” തനു അഭിപ്രായപെട്ടു.
“… അവൾ എപ്പോഴും ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കും. വായാടി…” അപ്പോഴേക്കും ബെൽ അടിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
“…നിന്റെ സൗണ്ട് എന്താ വല്ലാതിരിക്കുന്നെ…” ഒരു ദിവസം കോളേജിൽ തനു എന്റെ അടുക്കൽ വന്നപ്പോ അവൾക്ക് എന്തോ വയ്യായിക തോന്നി ഞാൻ ചോദിച്ചു.
“…ഓ ഇത് ഇടക്ക് വരാറുള്ളതാ പനി പോലെ വന്നിട്ട് ഒരുപാട് ക്ഷീണം ഒക്കെ തോന്നും…” അവശതയോടെ തനു പറഞ്ഞു.
“… എന്നാ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം…”
“… ഹോസ്പിറ്റലിൽ ഒന്നും പോണ്ട. ഒരു ഡോളോ കഴിച്ച് റസ്റ്റ് ചെയ്താൽ മാറിക്കോളും…”
“…എന്നാ വാ ഞാൻ ടാബ്ലറ്റ് വാങ്ങി തരാം എന്നിട്ട് നിന്നെ വീട്ടിൽ കൊണ്ടാക്കാം…” അതിനു അവൾ ചെറുതായി മൂളി.
