തേജാത്മികം – 4 19

 

 

 

“…പോന്നു മോളെ ദേവു ഓരോ സഹസത്തിന് മുതിർന്ന് കോളേജിന്റെ മാനം കളയണോ…” ദേവൂനെ കളിയാക്കാനായി ഞാൻ വിളിച്ചു ചോദിച്ചു.

 

 

 

“…നീ പോടാ…” പോണ പോക്കിൽ തിരിഞ്ഞു ചുണ്ടനക്കി പറഞ്ഞവൾ നടന്നകന്നു.

 

 

 

ഞാനും കൂട്ടരും ചെറിയ രീതിയിലുള്ള കൊട്ടും പാട്ടൊക്കെയായി ഒരു മൂലയിൽ കൂടുമ്പോഴാണ് ഭരതിനാട്യ വേഷത്തിൽ കരഞ്ഞുകൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ച് പോകുന്ന ദേവൂനെ കണ്ടത് പിന്നാലെ തനുവും ഉണ്ട്. കാര്യം അത്ര പന്തി അല്ല എന്ന് കണ്ടതും അജുവിനെയും കൂട്ടി അവർക്ക് പിന്നാലെ ഞാനും പോയി.

 

 

 

“… എന്താ എന്താ ദേവു നീ ഇങ്ങനെ കരയുന്നെ…” മേക്കപ്പ് പോലും അഴിക്കാതെ തനുവിന്റെ തോളിൽ കിടന്ന് കരയുന്ന ദേവൂനോട് ഞാൻ കാര്യം തിരക്കി.

 

 

 

“… തനു നീ എങ്കിലും കാര്യം പറയ്…” ദേവു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ എന്റെ ചോദ്യം തനുവിനോടായി.

 

നമുക്ക് കുറച്ച് പിന്നിലേക്ക് പോവാം…

 

 

ദേവുവിന്റെ ഭരതനാട്യം കഴിഞ്ഞ് സന്തോഷത്തോടെ തനുവിനോടും അഞ്ജലിയോടും സംസാരിച്ചു വരികയായിരുന്നു ദേവു. സ്റ്റേജിലെ കാണികൾക്ക് പിന്നിൽ എത്തിയതും അവിടെ ഉണ്ടായിരുന്ന കുറച്ചു പയ്യന്മാർ അവരുടെ വഴി തടഞ്ഞു.

 

 

 

“… നിക്ക് നിക്ക്. നിന്റെ ഡാൻസ് കൊള്ളായിരുന്നു കേട്ടോ. നല്ല മെയ് വഴക്കം ഉണ്ട്…”

 

 

 

“…താങ്ക്സ്…” തന്നെ ഒരാൾ അഭിനന്ദിച്ചതിൽ ദേവൂന് ഒരുപാട് സന്തോഷം തോന്നി.

 

 

 

“… തന്റെ ഡാൻസ് കണ്ട് എനിക്കും ഇവന്മാർക്കും കൊതി തീർന്നില്ല. എവിടെ വന്നാലാ ഒറ്റക്ക് ഈ ഷോ കാണാൻ പറ്റുന്നെ…” ഒരു വഷളൻ ചിരിയോടെയാണ് അവൻ ആ ചോദ്യം ചോദിച്ചത്. അത് കേട്ടതും ദേവുവിന്റെ ചിരി മങ്ങി.

 

 

 

“…വെറുതെ വേണ്ട പൈസ എത്ര വേണമെങ്കിലും തരാം…” ദേവുവിന് ഇതെല്ലാം കേട്ട് ദേഷ്യം കേറി വന്നു.

 

 

 

“… ഈ മേക്കപ്പും ഡ്രെസ്സും ഇല്ലാതെ ആണ് ഡാൻസ് എങ്കിൽ പൈസ കുറച്ചു കൂടുതൽ തരാം എന്തെ…” ദേവുവിനെ മൊത്തത്തിൽ ഒന്ന് നോക്കിക്കൊണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും ദേഷ്യം അടക്കാൻ കഴിയാതെ ദേവു തല്ലാനായി കൈ ഓങ്ങിയതും അവൻ അത് തടഞ്ഞു.

 

 

 

“… ഉഫ്ഫ്… ഇവളുടെ കൈക്ക് എന്നാ മണമാടാ. ഇപ്പൊ തന്നെ കടിച്ച് തിന്നാൻ തോന്ന…” തല്ലാൻ ഓങ്ങിയ ഉള്ളം കൈ മണത്ത്കൊണ്ട് ഒരു പ്രാന്തനെപ്പോലെ അവൻ പറഞ്ഞു.

 

 

 

അവന്റെ വാക്കുകൾ കേട്ട് അറപ്പോടെ ദേവു അവന്റ കൈയിൽ നിന്നും കൈ വിടുവിച്ചു കരഞ്ഞോണ്ട് ഡ്രസ്സിങ് റൂമിലേക്ക് പോയി.

 

 

 

“…ഏതവന അത്😡…” ഇതെല്ലാം കേട്ട് ദേഷ്യത്താൽ തേജസിന്റെ കണ്ണുകൾ ചുമന്നു.

 

 

 

“… ഒരു റെഡ് ഷർട്ട്‌ ഇട്ട പയ്യനാ.കണ്ടിട്ട് കള്ളോ കഞ്ചാവോ എങ്ങാണ്ട് അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..” തനു അത് പറഞ്ഞതും തേജസ്‌ തിരിഞ്ഞു സ്റ്റേജിലേക്ക് നടന്നു. പിന്നാലെ അജുവും. ഇവർ രണ്ടുപേരുടെയും പോക്ക് കണ്ടിട്ട് ശെരി അല്ല എന്ന് തോന്നിയപ്പോ പുറത്ത് ഇവരോട് കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ കൂടെ കൂടി.

 

 

 

“… ദാ അവന്മാർ ആണെന്ന് തോന്നുന്നു…” പാട്ടിനൊത്ത്‌ കാണികൾക്ക് ഇടയിൽ ഡാൻസ് കളിക്കുന്ന കുറച്ചുപേരെ ചൂണ്ടികാണിച്ച് അജു പറഞ്ഞു.

 

 

 

“…നീയാണോ ഭരതനാട്യം കഴിഞ്ഞു വന്ന പെൺകുട്ടിയുടെ കൈയിൽ കേറി പിടിച്ചത്…” കൂട്ടത്തിലെ ചുവന്ന ഡ്രസ്സ്‌ ഇട്ട പയ്യന്റെ തോളിൽ കൈവച്ച് എനിക്ക് നേരെ തിരിച്ചു ഞാൻ ചോദിച്ചു.

 

 

 

“… അത് ചോദിക്കാൻ നീ ആരാ…” തോളിൽ നിന്നും എന്റെ കൈ തട്ടിമറ്റി അവൻ ചോദിച്ചു.

 

 

 

“…ചോദിച്ചതിന് മറുപടി പറയ്…” ഞാൻ ഇച്ചിരി സമീപനം പാലിച്ചു ചോദിച്ചു.

 

 

 

“… അളിയാ ചിലപ്പോ അവൾ പറഞ്ഞയച്ചതാവും…” അവന്റെ കൂട്ടത്തിലെ ഒരുത്തൻ അവനോട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *