“…bro കാര്യം എന്താന്ന് വെച്ചാൽ. എനിക്ക് അവളുടെ ഡാൻസും സ്‌ട്രെക്ചറും നല്ലപോലെ പിടിച്ചു. നേരിട്ട് അവളോട് കാര്യവും പറഞ്ഞു. പക്ഷെ അവൾ എന്നെ തല്ലാൻ കൈ ഓങ്ങി അതാ അവളുടെ കൈക്ക് കേറി പിടിച്ചത്. ബ്രോക്ക് അറിയാവുന്ന പെണ്ണ് ആണെങ്കിൽ എനിക്ക് ഒന്ന് സെറ്റ് ആക്കി താ ഒരു മണിക്കൂറത്തെ പരിപാടിയെ ഉള്ളു. കാശ് എത്രവേണോ കൊടുക്കാം. ബ്രോക്കും ഒരു പങ്ക് തരാം പോരെ…” അവന്റെ വാക്കുകൾ കേട്ട് എനിക്ക് ദേഷ്യം കേറി ഇടിക്കാനായി കൈ മുറുക്കിയതും അവൻ ഒരു രണ്ട് അടി പിന്നിലേക്ക് തെറിച്ചു വീണു. എന്താ സംഭവം എന്ന് നോക്കുമ്പോൾ കൂടെ നിന്ന അജു അവനെ ചവിട്ടി എറിഞ്ഞതാ.
“…എന്നാ മൈര് കേട്ടോണ്ട് നിക്കാടാ. അവൻ നമ്മുടെ കോളേജിലെ കൊച്ചിനെ അല്ലേടാ അവരാതിക്കുന്നെ കേറി ഇടിക്കട 😡…” മുന്നിലേക്ക് കേറി തിരിഞ്ഞ് ഞങ്ങളെ നോക്കി അജു ചൂടായി.
അജു പറഞ്ഞു തീർന്നതും വീണു കിടന്നവൻ അലറിക്കൊണ്ട് ചാടി എഴുനേറ്റ് അജുവിനെ ഇടിക്കാനായി കൈ ആഞ്ഞു. അജുവിനെ സൈഡിലേക്ക് നീക്കി നിർത്തി ഞാൻ അവനെ ഒന്നുകൂടി ചവിട്ടി എറിഞ്ഞു. അപ്പോഴേക്കും ഓരോരുത്തർ ഓരോരുത്തരായി ഇടിക്കാൻ തുടങ്ങി. എനിക്ക് വേണ്ടത് ആ ചുവന്ന ഷർട്ട് ഇട്ട പരനാറിയെ ആയിരുന്നു. നിലത്ത് വീണുകിടന്ന അവന്റെ നെഞ്ചിലേക്ക് ഇരുന്ന് മുഖത്ത് എന്റെ എല്ലാ ശക്തിയും എടുത്ത് ഇടിച്ചു. അഞ്ചാറു ഇടി കൊടുത്തപ്പോഴേക്കും അവന്റെ രണ്ട് കൂട്ടുകാർ പിന്നിൽ നിന്നും വന്ന് എന്റെ രണ്ട് കൈയിലും ലോക്ക് ഇട്ട് അവന്റെ ദേഹത്ത് നിന്നും എഴുനേൽപ്പിച്ചു. എന്നെ ലോക്ക് ചെയ്ത ധൈര്യത്തിൽ നിലത്ത് നിന്ന് എഴുനേറ്റ് ഇടിക്കാനായി കൈ ഓങ്ങി വന്ന റെഡ് ഷർട്ട് കാരനെ ലോക്ക് ചെയ്തവരെ താങ്ങി ചാടി ചവിട്ടി. അപ്പോഴേക്കും അജു വന്ന് എന്റെ ഒരു കൈയിൽ ലോക്ക് ഇട്ടവനെ ഇടിച്ചു അവനെ കൊണ്ട് കൊണ്ട് പോയി. വലത്തേ കൈ ഫ്രീ ആയതും ഇടത്തെ കൈയിൽ പിടിച്ചവനെ സൈഡിലേക്ക് നിർത്തി അടി വയർ നോക്കി ഒന്ന് കൊടുത്തു അപ്പോഴേ വയറ്റിൽ കൈവച്ച് അവൻ കുനിഞ്ഞു. കുനിഞ്ഞു നിന്നവന്റെ മുഖത്ത് നോക്കി മുട്ട് കാൽ മടക്കി ഒരിടി. അവൻ പിന്നിലേക്ക് വീണു. പെട്ടെന്ന് എനിക്ക് പിന്നിൽ നിന്നും ശക്തിയായി ഒരു അടികിട്ടി. തിരിഞ്ഞു നോക്കിയപ്പോ കൈയിൽ ഒടിഞ്ഞ കസേരയുമായി നിക്കുന്ന റെഡ് ഷർട്ട്‌കാരൻ. അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും ആൾക്കാർ കൂടിയിരുന്നു. അവൻ ആ കസേരയുടെ ബാക്കി ഭാഗവുമായി ഒരു സൈഡിൽ നിന്നും വീശിയപ്പോ അതിന്റെ അടിയിലൂടെ കുനിഞ്ഞ് മാറി വാരിയെല്ലിന്റെ സൈഡിലായി നല്ലൊരു പഞ്ച് കൊടുത്തു. വേദനയിൽ അവൻ ഒന്ന് അലറി തിരിഞ്ഞു വീണ്ടും ഇപ്പുറത്തെ സൈഡിൽ നിന്നും അതെ നീക്കം നേരത്തെ ചെയ്തപോലെ അവന്റെ ഇപ്പോരത്തെ വാരിയെല്ലിനും ശക്തിയിൽ ഒരു പഞ്ച്. അവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ വന്ന് എന്നെ ചവിട്ടി മാറ്റി. ഞാൻ നേരെ ചെന്ന് വീണത് ആരെയോ ഇടിച്ച് ഇഞ്ചപരുവം ആക്കുന്ന അജുവിന്റെ കാലിൽ. അജു ആണെങ്കിൽ എന്നെക്കണ്ടതും പുച്ഛത്തോടെ എന്തുവാടെ എന്നൊരു ആക്ഷൻ 😒.
“…പിന്നിൽ നിന്നും വന്ന് ഇടിച്ചാൽ എന്ത് ചെയ്യാനാടാ കോപ്പേ…” അപ്പോഴേക്കും അജു എന്റെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ചു.
റെഡ് ഷർട്ട് ഇട്ട പയ്യനും കൂടെ ഉള്ളവനും അലറിക്കൊണ്ട് ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നു. അജുവും ഞാനും മുഖത്തോട് മുഖം നോക്കി ഒന്ന് പുഞ്ചിരിച്ച് അവരുടെ വരവിനായി കത്തുനിന്നു. റെഡ് ഷർട്ട് ഇട്ടവൻ ഓടി വന്ന് തല്ലാനായി വലത്തേ കൈ ഓങ്ങിയതും ഇടത്തെ കൈകൊണ്ട് ഞാൻ ആ കൈപിടിച്ച് വച്ച് . എന്നിട്ട് എന്റെ വലത്തേ കൈ കൊണ്ട് അവന്റെ ചെവിക്കല്ല് നോക്കി നിർത്താതെ അടിച്ചോണ്ട് ഇരുന്നു.
“…ഈ കൈ കൊണ്ട് അല്ലെ നി ദേവൂനെ തൊട്ടത്…” അതു ചോദിച്ചുകൊണ്ട് അവന്റെ വലത്തേ കൈ ഞാൻ എന്റെ രണ്ട് കൈ ഉപയോഗിച്ച് കറക്കി ഒടിച്ചു. അവൻ വേദനയിൽ അലറി വിളിച്ചു.
