തേജാത്മികം – 4 19

 

 

 

“… അങ്കിൾ ഞാൻ…”

 

 

 

“… ഹ്മ്മ്‌ ഒന്നും പറയണ്ട. ഇനി ഇതുപോലെ എന്തെങ്കിലും പരിപാടിക്ക് എന്റെ മോളെ വിളിച്ചെന്നു അറിഞ്ഞാൽ ഞാൻ സംസാരിക്കുന്ന വിധം ഇങ്ങനെ ആയിരിക്കില്ല…” സിഗേരറ്റ് പുക ഊതിവിട്ട് പുള്ളി പറഞ്ഞു.

 

 

 

“…മോനെ കേറി ഇരിക്കട ഞാൻ കുടിക്കാൻ വെള്ളം എടുക്കാം…” ദേവൂനെ കൊണ്ട് പൂമുഖ വാതിൽ എത്തിയതും ദേവൂന്റെ അമ്മ എന്നോട് വിളിച്ചു പറഞ്ഞു.

 

 

 

“…ഓ അവൻ കേറുന്നില്ലടി. എന്തോ തിരക്ക് ഉണ്ടെന്ന് അല്ലേടാ…” സിഗററ്റ് താഴെയിട്ട് കാൽ കൊണ്ട് ചവിട്ടി കെടുത്തി എന്നെ നോക്കി ചിരിച്ചു. പിന്നെ അവിടെ നിൽക്കാതെ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പോന്നു.

 

 

 

“… ആാാഹ് അമ്മേ പയ്യെ ചൂട് പിടിക്ക്…”

 

 

 

“… ടാ ചെറുക്കാ മിണ്ടാതെ കിടന്നോണം ഇല്ലെങ്കിൽ ഈ ചൂട് വെള്ളം നിന്റെ തലയിൽ കൂടി ഒഴിക്കും ഞാൻ…” നല്ലപോലെ തല്ലുകൊണ്ടതല്ലേ അതുകൊണ്ട് അമ്മ വെള്ളം ചൂടാക്കി കിഴി പിടിക്കുന്നതിന്റെ പുകിലാ നിങ്ങൾ കേൾക്കുന്നത്.

 

 

 

“… സമരം അത് ഇത് എന്നൊക്കെ പറഞ്ഞ് പോലീസിന്റെ കൈയിൽ നിന്നും തല്ലും വാങ്ങി വന്നേക്ക😡…” അമ്മ ദേഷ്യത്തിൽ എന്റെ മുതുകിൽ ചൂട് പിടിച്ചോണ്ട് ഇരുന്നു.

 

 

 

“…അമ്മേ ഒരു രാഷ്ട്രിയകാരന്റെ ജീവിതത്തിൽ ഇതുപോലുള്ള നിമിഷങ്ങൾ ഒക്കെ ഉണ്ടാവും…” ഞാൻ ഇച്ചിരി കാവ്യാത്മകമായി പറയാൻ ശ്രെമിച്ചു.

 

 

 

“… ഒരു വലിയ രാഷ്ട്രീയക്കാരൻ വന്നേക്കുന്നു. മിണ്ടാതെ കിടന്നില്ലെങ്കിൽ ഈ തുണി നിന്റെ വായിൽ ഞാൻ കുത്തിക്കേറ്റും…” പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. തള്ള ചിലപ്പോ പറഞ്ഞത് ചെയ്യും.

 

 

 

“… Helo തനു ഇപ്പോ എങ്ങനെ ഉണ്ട്…” അമ്മയുടെ പക്കൽ നിന്നും ചൂട് പിടിക്കുമ്പോഴാ തനുവിന്റെ കാൾ വന്നത്.ഫോൺ സ്പീക്കർ ഇട്ട് തനു പറയുന്നതിന് കാതോർത്തു.

 

 

 

“… കുഴപ്പം ഇല്ല ഏട്ടാ. കുറവുണ്ട്. അല്ല ഇന്ന് സമരത്തിന് ഇടക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നെന്ന് കേട്ടല്ലോ…”

 

 

 

“…ഓ സമരം അല്ലെ പോലീസ് ചുമ്മാ ഇരിക്കോ ചെറിയൊരു ലാത്തി ചാർജ്…”

 

 

 

“… എന്നിട്ട് ഏട്ടന് വല്ലതും പറ്റിയോ…”

 

 

 

“… എനിക്ക് എന്ത് പറ്റാൻ 😏. പോലീസല്ല പട്ടാളം വന്നാലും ഫാൻ്റം ടാങ്ക് പോലെ നിക്കും നിന്റെ തേജസ്‌ ഏട്ടനൻ…” പെണ്ണിന്റെ മുമ്പിൽ താഴാൻ പറ്റില്ലല്ലോ അതുകൊണ്ട് നല്ല കനത്തിൽ തന്നെ മാസ്സ് അടിച്ചു.

 

 

 

“… നീ ആ ഫോൺ ഇങ്ങ് എടുത്തേ…” എന്റെ കൈയിൽ നിന്നും അമ്മ ബലമായി ഫോൺ പിടിച്ച് വാങ്ങി.

 

 

 

“… എന്റെ പൊന്നുമോളെ ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കല്ലേ. പോലീസിന്റെ അടിയും കൊണ്ട് ദേഹം മുഴുവൻ നീരായി വന്ന് കിടക്ക. കുറച്ച് കഴിയുമ്പോൾ ഇതിനെ എടുത്ത് പുഴുങ്ങാൻ ഇടണം…” ഫോണിന്റെ മറുതലയ്ക്കൽ നിന്നും ഒരു പൊട്ടിച്ചിരി കേൾക്കാം.

 

 

 

“… അമ്മേ…” ദൈനീയമായി ഞാൻ അമ്മേയെ വിളിച്ചു.

 

 

 

“…എന്താടാ അടങ്ങി അവിടെ കിടന്നോളണം കേട്ടല്ലോ. അല്ല മോൾ ഈ സമരത്തിന് ഒന്നും പോയില്ലേ…”

 

 

 

“… ഇല്ല അമ്മേ എനിക്ക് സുഖം ഇല്ലായിരുന്നു ചെറിയൊരു പനി പോലെ. അതുകൊണ്ട് കോളേജിൽ പോയില്ല…”

 

 

 

“… അയ്യോ മോൾക്ക് വയ്യാത്തത് ഈ കുരുത്തം കെട്ടവൻ എന്നോട് പറിഞ്ഞില്ല. ഇപ്പൊ എങ്ങനെയുണ്ട്…” കൂട്ടത്തിൽ മുതുകിനൊരു അടിയും കിട്ടി. ശേഷം തനുവിന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് അമ്മ കാൾ കട്ട്‌ ആക്കി.

 

 

 

“… നീ എന്താടി രാവിലെ തന്നെ ക്ലാസ്സിൽ കേറാതെ പാർക്കിങ്ങിൽ ചുറ്റി കറങ്ങുന്നെ…” തനുവിന് സുഖമില്ലാത്തത് കൊണ്ട് ഇന്ന് അവളെയും കൂട്ടി കോളേജിൽ വന്നപ്പോ ദാ പാർക്കിങ്ങിൽ ദേവു നിക്കുന്നു.

 

 

 

“… ഞാൻ ഏട്ടനെയും കാത്ത് നിന്നതാ…”

Leave a Reply

Your email address will not be published. Required fields are marked *