അപ്പോഴേക്കും മറ്റേ പയ്യനെ ഇടിച്ചു മട്ടമാക്കിയ ശേഷം അജുവും വന്ന് അവന്റെ മുതുകിൽ ചവിട്ടി. ആ ഫോഴ്സിൽ ഞാൻ അവന്റെ കൈയിൽ പിടിച്ച് എനിക്ക് ചുറ്റും കറക്കി എന്റെയും അജുവിന്റെയും നേർക്ക് നിർത്തി ഒരേസമയം അജുവും ഞാനും അവനെ രണ്ട് നെഞ്ചിലായി ചാടി ചവിട്ടി. ചവിട്ട് കൊണ്ടാവൻ പിന്നിലുള്ള കസേരയിലായി ചെന്ന് വീണു. അവനെ നോക്കിയപ്പോ വായിൽ നിന്നും മൂക്കിൽ നിന്നൊക്കെ ചോര വരുന്നുണ്ട്. അവന്റെ ഒപ്പം ഉള്ളവരെ എല്ലാം എന്റെ കൂട്ടുകാർ ഒരു സ്ഥലത്ത് ഇടിച്ചു കൂട്ടി ഇട്ടിരുന്നു.
“…ഇനി ഏതേലും പെണ്ണിന് മേൽ നിന്റെ കൈ തോട്ടാൽ ഉണ്ടല്ലോ. പിന്നെ നിന്റെ ഈ പിഴച്ച നാവുകൊണ്ട് ഏതേലും പെണ്ണിന് നീ വില പറഞ്ഞു എന്ന് അറിഞ്ഞാൽ ആ നാവ് ഞാൻ പിഴുതെടുക്കും കേട്ടോടാ…” അവന്റെ ഷർട്ടിൽ കുത്തിപിടിച്ച് അത്രയും പറഞ്ഞ ശേഷം ഞാനും അജുവും തിരിച്ചു പോകാൻ ഒരുങ്ങി.
“…ടാ ഇത് ഇവിടം കൊണ്ട് അവസാനിച്ചു എന്ന് നീ കരുതേണ്ട. ഈ നിരഞ്ജൻ ആരാണെന്ന് നിനക്ക് ശെരിക്കും അറിയില്ല…” വായിലെ ചോര തുപ്പി കൊണ്ട് അവൻ വെല്ലുവിളിച്ചു.
“… ഇവനെ കൊണ്ട്…” അതും പറഞ്ഞോണ്ട് കസേരയിൽ ഇരുന്നവന്റെ നെഞ്ചിൻകൂട് നോക്കി ആഞ്ഞു ചവിട്ടി. അവൻ കസേരയും കൊണ്ട് പിന്നിലേക്ക് വീണു വീഴുന്ന കൂട്ടത്തിൽ സ്റ്റേജിന്റെ തൂണിലും തലയിടിച്ച് ചെക്കന്റെ ബോധം പോയി.
“… മതിയെടാ അവന്റെ ബോധം ഒക്കെ പോയി…” വീണ്ടും ഇടിക്കാൻ പോയ എന്നെ അജു തടഞ്ഞു തിരിച്ച് ദേവൂന്റെ അടുത്തേക്ക് പോയി.
കലോത്സവത്തിന് വന്നവർക്ക് ഇവനെ കുറിച്ച് അത്ര നല്ല അഭിപ്രായം ഒന്നും അല്ല പ്രത്യേകിച്ച് പെൺപിള്ളേർക്ക്. അതുകൊണ്ട് തന്നെ അവനിട്ടു രണ്ടെണ്ണം കൊടുക്കണം എന്നായിരുന്നു എല്ലാരുടെയും ആഗ്രഹം. പക്ഷെ സംഗതി പോലീസ് കേസ് ആയി. എന്നെയും അജുവിനെയും ഉൾപ്പെടെ അറേഴു പേർക്ക് എതിരെ കേസ് എടുത്തു. ഇത് ചെറിയൊരു വാക്ക് തർക്കത്തിൽ നിന്നും ഉണ്ടായ അടിപിടി ആണെന്നെ പുറത്തു വന്നോളൂ ദേവൂന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു അതിന് കാരണവും ഉണ്ടായിരുന്നു. ദേവൂന്റെ അച്ഛൻ ഈ വിഷയം എങ്ങാനും അറിഞ്ഞാൽ ഒരുപക്ഷെ ദേവൂന്റെ പഠിപ്പ് തന്നെ മുടക്കും. ദേവനോട് പറയാന്നു വിചാരിച്ചതാ പക്ഷെ ദേവു സമ്മതിച്ചില്ല. അതുകൊണ്ട് ഈ വിഷയം ഞങ്ങളിൽ തന്നെ ഒതുങ്ങി. ആ പിന്നെ പോലീസ് കേസ് എടുത്തെങ്കിലും ഇടികൊണ്ട ടീംസ് കേസ് ഇല്ലന്ന് പറഞ്ഞ് ഒഴിവായി. അതുകൊണ്ട് ഞങ്ങളും സേഫ്. എന്നാലും എന്തായിരിക്കും പരാതി പിൻവലിക്കാൻ കാരണം 🧐. ആഹ് എന്ത് കോപ്പ ആവട്ടെ നമുക്ക് നമ്മുടെ കാര്യം.
“…കോളേജ് കഴിഞ്ഞല്ലൊ ഇനി എന്താ ഇന്ദുച്ചൂടന്റെ future plan… “കോളേജിലെ എന്റെ അവസാന പരീക്ഷയും എഴുതി കഴിഞ്ഞ് ഞങ്ങളുടെ സ്ഥിരം ബീച്ചിൽ ഇരിക്കുമ്പോഴാണ് തനു ആ ചോദ്യം ചോദിക്കുന്നത്.
“… Future plan എന്താന്ന് ചോദിച്ചാൽ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തണം എന്നിട്ട് എന്റെ ഈ കാന്താരിയെ കല്യാണം കഴിച്ചു കൂടെ കൂട്ടണം…” തനുവിനെ എന്നോട് ചേർത്ത് ഇരുത്തി.
“… അപ്പൊ ചേട്ടൻ ഇനി പഠിക്കുന്നില്ലേ…” സംശയത്തോടെ തനു ചോദിച്ചു.
“…പഠിച്ച പഠിപ്പ് ഒക്കെ മതി. ഇനിയും പഠിക്കാൻ പോയ എന്റെ തനുകുട്ടിയെ വേറെ ചെക്കന്മാർ കെട്ടികൊണ്ട് പോവും…”
“… അയ്യടാ…” തനു പുഞ്ചിരിയോടെ എന്റെ കവിളിൽ ഉമ്മ തന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോ മാമൻ വിളിച്ചു. വൈകിട്ട് വർക്ക്‌ഷോപ്പിൽ ചെല്ലാൻ. ഞാൻ ചെല്ലാം എന്ന് ഉറപ്പും നൽകി.
“… ഏട്ടന് മാമനെ വല്യ കാര്യം ആണല്ലേ…” ആകാംഷയോടെ തനു ചോദിച്ചു.
“…അത് എന്താന്ന് അറിയോ. മാമൻ ചെറുപ്പം മുതലേ വർക്ക്ഷോപ്പ് പണിക്ക് ഇറങ്ങിയത. പല വർക്ഷോപ്പിലും മാറി മാറി പണി ചെയ്തു അങ്ങനെ ഒരു വർക്ക്‌ഷോപ്പിൽ വച്ച എന്റെ അച്ഛനെ മാമൻ കാണുന്നത്. പിന്നെ രണ്ടുപേരും നല്ല കൂട്ടായി. എന്റെ അച്ഛൻ ഒരു അനാഥൻ ആയിരുന്നു അതുകൊണ്ട് മാമന് അച്ഛനോടുള്ള അനുകമ്പ കൂടി. വീട്ടിൽ വന്നാൽ മാമന് അച്ഛന്റെ കാര്യം പറയാനെ നേരം ഉള്ളു. അതൊക്കെ കേട്ട് മാമന്റെ വീട്ടിൽ എല്ലാർക്കും അച്ഛനെ നേരിൽ കാണാൻ ആകാംഷ ഉണ്ടായി. പ്രത്യേകിച്ച് മാമന്റെ പെങ്ങൾക്ക് അതായത് എന്റെ അമ്മക്ക്…”
