തേജാത്മികം – 4 19

 

 

 

കോളേജ് കഴിഞ്ഞതോടെ ഞാൻ ഓരോ ജോലിക്കായി അപേക്ഷിക്കാൻ തുടങ്ങി. ചില കമ്പനിയിൽ ഇന്റർവ്യൂ വരെ എത്തും അവിടെ കഴിയും. ഒന്ന് രണ്ട് കമ്പനിയിൽ ജോലി വരെ സെറ്റ് ആയത കോളേജിലെ ചില തല്ലുകേസ് പോലീസ് സ്റ്റേഷനിൽ ഉള്ള കാരണം അത് പോയി കിട്ടി. അങ്ങനെ ജോലി നോക്കാൻ തുടങ്ങിയിട്ട് ഒരു വർഷം അവാറായി. ആദ്യം ഒക്കെ തനു നല്ല സപ്പോർട്ട് ആയിരുന്നു പിന്നെ പിന്നെ പയ്യെ അത് കുറയാൻ തുടങ്ങി. പതിയെ തനുവുമായുള്ള കോൺടാക്ട് കുറഞ്ഞു. മിക്ക സമയങ്ങളിലും ബിസി ആയിരിക്കും. വിളിച്ചാൽ ഫോൺ എടുക്കില്ല. നേരിട്ട് കാണാം എന്ന് പറഞ്ഞാൽ ഓരോ ഒഴിവുകേട് പറഞ്ഞ് ഒഴിയും. അങ്ങനെ ഇരിക്കെ പാർട്ടിയുടെ ഒരു ആവശ്യത്തിനായി ഞാൻ കോളേജിൽ പോയതാ.

 

 

 

“… അപ്പൊ ശെരി ഏട്ടാ ഇനി എങ്ങോട്ടാ…” പാർട്ടി പരിപാടി കഴിഞ്ഞ് ഇറങ്ങവെ ഇപ്പോഴത്തെ ചെയർമാൻ എന്നോട് തിരക്കി.

 

 

 

“… ഇവിടെ വരെ വന്നത് അല്ലെ തനുവിനെ ഒന്ന് കണ്ടിട്ട് പോവാം…”

 

 

 

“… എന്നാ നടക്കട്ടെ…” അത് പറഞ്ഞ് അവൻ പോയി.ഞാൻ തനുവിന്റെ ക്ലാസ്സിലേക്ക് പോയി.

 

 

 

“… ഹാ അഞ്ജലി. എന്തൊക്കെ ഉണ്ട്…”

 

 

 

“… അഹ് ഇതാര് തേജസ്‌ ഏട്ടനൊ. എന്താ ഈ വഴിക്ക് ഒക്കെ…”

 

 

 

“…പാർട്ടിയുടെ ഒരു കാര്യത്തിന് വന്നതാ അപ്പൊ തനുവിനെ കണ്ടിട്ട് പോവാന്ന് വെച്ചു…” ഞാൻ അഞ്ജലിയോട് പറഞ്ഞു.

 

 

 

“… അതിന് തനു ഇന്ന് വന്നില്ലല്ലോ.ചേട്ടനോട് പറഞ്ഞില്ലേ…” ഞാൻ ഇല്ലെന്ന് പറഞ്ഞു.

 

 

 

“… അവൾ ഈ ഇടയായിട്ട് ഇങ്ങനെയാ മിക്ക ദിവസവും ലീവ്. കാര്യം ചോദിച്ചാൽ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. ഞാൻ കരുതി ഏട്ടനും അവളും കൂടി കറങ്ങി നടക്കാണെന്ന്…” ഇതെല്ലാം കേട്ടപ്പോ എനിക്ക് വല്ലാതായി.

 

 

 

“… എന്നാ ഞാൻ പോട്ടെ ഏട്ടാ ക്ലാസ്സിൽ കേറാൻ സമയമായി…” ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു ശേഷം തനുവിനെ കാൾ ചെയ്തു.

 

 

 

“… ഹെലോ, തനു നീ എവിടെയാ…”

 

 

 

“… ഞാൻ കോളേജിൽ ഉണ്ടല്ലോ…” തനു പറഞ്ഞു.

 

 

 

“… കോളേജിലോ. ഞാൻ ഇപ്പൊ കോളേജിൽ ഉണ്ടല്ലോ…” ഞാൻ അത് പറഞ്ഞതും തനു ചെറുതായി എരിവ് വലിക്കുന്ന സൗണ്ട് കേൾക്കാം.

 

 

 

“… അത്… ഏട്ടാ… ഞാൻ കോളേജിൽ ഉണ്ടായിരുന്നു ഒരു ആവശ്യത്തിന് വേണ്ടി ഉച്ചക്ക് അവിടെന്ന് ഇറങ്ങി…” ഫോണിൽ കൂടി ആരാ തനു എന്ന് ചോദിക്കുന്ന ഒരു ആണിന്റെ സൗണ്ട് ഞാൻ കേട്ടു.

 

 

 

“… ആണോ എന്നാ ശെരി നിന്റെ കാര്യങ്ങൾ നടക്കട്ടെ…” തനു എന്തിനാ എന്നോട് കള്ളം പറയുന്നത് എന്ന് ഒട്ടും മനസ്സിലാവുന്നില്ല അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പിന്നെ കേട്ട ആണിന്റെ സൗണ്ട്. ഞാൻ കടുകേറി ചിന്തിക്കാൻ തുടങ്ങി.

 

 

 

അതിനുശേഷം പതിയെ തനു പൂർണമായും എന്നെ വിളിക്കാതായി. ഞാൻ വിളിച്ചാൽ എടുക്കത്തില്ല എടുത്താൽ തന്നെ ഓരോ ഒഴിവുകേട് പറഞ്ഞ് ഫോൺ കട്ട്‌ ആക്കും. ഇതിനിടയിൽ ഞാൻ നല്ലൊരു ജോലിക്കായി നെട്ടോട്ടം ഓടുകയായിരുന്നു. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം തനു വിളിച്ചിട്ട് നാളെ ഒരു കോഫി ഷോപ്പിൽ മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു.

 

 

 

ഞാൻ പിറ്റേന്ന് കോഫി ഷോപ്പിൽ എത്തുമ്പോൾ തനു അവിടെ ഉണ്ടായിരുന്നു. പക്ഷെ ഞാൻ ഇതുവരെ കണ്ട തനു ആയിരുന്നില്ല. ഏറെ നാൾക്ക് ശേഷം കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ വല്ലാതെ മെലിഞ്ഞപോലെ തോന്നി. മോഡേൺ ഡ്രസ്സ്‌ ധരിച്ച് കാലിൻ മേൽ കാൽ കയറ്റിവെച്ചാണ് ഇരിക്കുന്നത്. അവൾ ഇതുവരെ ഇങ്ങനെ ഒരു ഡ്രസ്സ്‌ ധരിച്ച് ഞാൻ കണ്ടിട്ടില്ല കൂടെ മുഖത്ത് ഒരു സൺഗ്ലാസ് ഉണ്ട്. ഞാൻ അവളുടെ ടേബിളിൽ ഇരുന്നു.

 

 

 

“… കുടിക്കാൻ കോഫി പറയട്ടെ…” ഞാൻ അതിന് മൂളിയതും അവൾ ഓഡർ ചെയ്തു. ശേഷം അവൾ ഫോണിൽ തന്നെ നോക്കി എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.ഒരു അപരിചിതനെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം .

Leave a Reply

Your email address will not be published. Required fields are marked *