തേജാത്മികം – 4 19

 

 

 

“… എന്താ കാണണം എന്ന് പറഞ്ഞത്…” ഞാൻ നേരെ വിഷയത്തിലേക്ക് കടന്നു. തനു ഫോൺ ടേബിളിൽ വച്ച് എന്നോട് സംസാരിക്കാൻ തുടങ്ങി.

 

 

 

“…നമ്മുടെ റിലേഷൻ അത് ശെരിയാവും എന്ന് എനിക്ക് തോന്നുന്നില്ല. So lets breakup…”

 

 

 

ആ വാക്കുകൾ കേട്ട് ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. ചങ്ക് പട പടാന്ന് ഇടിക്കാൻ തുടങ്ങി. തല കറങ്ങുന്നപോലെ. എത്ര സിമ്പിൾ ആയിട്ട അവൾ ഇത് പറഞ്ഞത്.

 

 

 

“… ബ്രേക്കപ്പോ…? പിരിയാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ…” തകർന്ന മനസ്സോടെ ഞാൻ ചോദിച്ചു.

 

 

 

“… നമ്മുടെ ജീവിത സാഹചര്യങ്ങളും കുടുംബക്കാരും ഒന്നും സെറ്റ് ആവില്ല.മാത്രവുമല്ല എന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കില്ല…”

 

 

 

“…തനു ഇപ്പോഴാണോ നീ ഇതേ പറ്റി ചിന്തിക്കുന്നേ. നിനക്ക് അറിയാലോ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നെന്ന്. നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വേണ്ട. ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം…”

 

 

 

“… What എന്താ പറഞ്ഞെ നിങ്ങൾ എന്നെ പൊന്നുപോലെ നോക്കുവെന്നോ 😏…” ചെറിയൊരു പുച്ഛത്തോടെ അവൾ ചോദിച്ചു.

 

 

 

“… ശെരി സമ്മതിച്ചു ഞാൻ എന്റെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച തന്നോടൊപ്പം വരാം. എന്നെ എങ്ങനെ പോറ്റും തനിക്ക് സ്വന്തമായി നല്ലൊരു ജോലി ഉണ്ടോ. കേറികിടക്കാൻ നല്ലൊരു വീട് ഉണ്ടോ…”

 

 

 

“… ജോലി ഉടനെ ശെരിയാവും തനു. വീട്… വീട് അത് ഉണ്ടല്ലോ…” ആവേശത്തോടെ ഞാൻ പറഞ്ഞു.

 

 

 

“… കോളേജ് കഴിഞ്ഞിട്ട് ഒരു കൊല്ലം ആയില്ലേ ഇതുവരെ കിട്ടാത്ത ജോലി ഇനി എവിടന്ന് കിട്ടാനാ. പിന്നെ വീടിന്റെ കാര്യം ആ ഓടിട്ട കുടിലാണോ താൻ പറഞ്ഞ വീട് കഷ്ട്ടം 😏…” തനു വാക്കുകൾ കൊണ്ട് എന്നെ മുറുവേൽപ്പിച്ചോണ്ട് ഇരുന്നു.

 

 

 

“… തനു എന്താ നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ. നീ എന്റെ വീട്ടിൽ വന്നത് അല്ലെ അവിടെ എല്ലാം ഇഷ്ട്ടമായി എന്ന് പറഞ്ഞിട്ട്…”

 

 

 

“… ഹാ അന്ന് എന്തോ പറഞ്ഞെന്ന് കരുതി ഇപ്പോഴും അതും ആലോചിച്ചോണ്ട് ഇരിക്കണോ. താൻ പ്രാക്റ്റിക്കൽ ആയിട്ട് ചിന്തിച്ചു നോക്ക് റാണിയെ പോലെ കഴിയുന്ന ഞാൻ അതൊക്കെ ഉപേക്ഷിച്ച് തന്റൊപ്പം വന്ന് ജീവിതം തുലക്കണം എന്നാണോ പറയുന്നത് …”

 

 

 

“… അപ്പൊ കോളേജിൽ എന്നോട് ഇഷ്ട്ടാണ്. ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും എന്ന് പറഞ്ഞതൊക്കെ…” നിറകണ്ണുകളോടെ ഞാൻ ചോദിച്ചു.

 

 

 

“…കോളേജിൽ വന്നപ്പോ പവർഫുൾ ആയ തന്നെ കണ്ടപ്പോ ഒരു ആരാധന തോന്നി. പിന്നെ താൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഞാൻ അത് മുതലെടുത്തു അത്രേയുള്ളൂ…” ചെറു ലഘവത്തോടെയാണ് അവൾ അത് പറഞ്ഞത്.

 

 

“… അപ്പൊ നമുക്ക് ഇടയിൽ നടന്നത് എല്ലാം…”

 

 

“… അതിന് നമുക്ക് ഇടയിൽ എന്താ നടന്നത്. ഓ കുറച്ചു കിസ്സ് ചെയ്തതും സെക്സ് ചെയ്തതുമാണോ താൻ ഇത്ര വലിയ കാര്യമായി പറയുന്നേ. താനൊക്കെ ഇത് ഇത് കാലത്ത ജീവിക്കുന്നെ. ഇതൊക്കെ ഒരു മൂടിൽ സംഭവിക്കുന്നത് അല്ലെ. അതിന്റെ പേരിൽ കല്യാണം കഴിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ…” എന്നോടുള്ള പുച്ഛം അവളുടെ വാക്കുകളിലൂടെ ഒഴുകി

 

 

 

“…പിന്നെ ഈ ആഴ്ച ഞാൻ അബ്രോട് പോവും.അടുത്ത മാസം അവിടെ വച്ച് കസിനുമായി എന്റെ എൻഗേജ്മെന്റ് ആണ്…” അവൾ പറയുന്നത് കേട്ട് ചെവിക്കുള്ളിൽ ഊത്ത് കേക്കുന്നപോലെ. തല കറങ്ങുന്ന പോലെയൊക്കെ തോന്നി.

 

 

 

“… അപ്പൊ എന്നോട് കാണിച്ച സ്നേഹം ഒന്നും സത്യം അല്ല അല്ലെ…” ഒരു പ്രാന്തനെ പോലെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ഞാൻ പറഞ്ഞോണ്ട് ഇരുന്നു.

 

 

 

“… എന്തിനാ ഇഷ്ടമാണെന്നു പറഞ്ഞ് എനിക്ക് ആശ തന്നത്. എന്റെ അമ്മയോട് പോലും…” വാക്കുകൾ കിട്ടാതെ ഞാൻ വിങ്ങി പൊട്ടി.

 

 

 

“… സീ മിസ്റ്റർ തേജസ്‌ ഇതൊക്കെ ഒരു കോളേജ് ഫൺ ആയിട്ട് കണ്ടാൽ മതി…”

Leave a Reply

Your email address will not be published. Required fields are marked *