ഒന്നും പറയാതെ, ഒരു വലിയ ഭാരമെന്നോണം തന്റെ നെഞ്ചിലേക്ക് വീണ നതാഷയെ സാം മുറുക്കെ ചേർത്തുപിടിച്ചു.
സാം: (അവളുടെ മുടിയിൽ തലോടിക്കൊണ്ട്) “സാരമില്ല നതാഷാ… ഞാൻ കൂടെയുണ്ട്. കരയണ്ട…”
ആ മലഞ്ചെരുവിലെ നിശബ്ദതയിൽ നതാഷയുടെ തേങ്ങലുകൾ മാത്രം ബാക്കിയായി. ജീവിതം ഇനി എങ്ങോട്ടാണെന്നറിയാതെ അവൾ ആ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
…….
അന്ന് രാവിലെ കുറച്ചെകലെ ഏതോ ഒരു വില്ലയിൽ ഉച്ചത്തിൽ വെച്ചിരുന്ന ആ തമിഴ് സിനിമയിലെ ഫാസ്റ്റ് സോങ്ങ് കേട്ടാണ് മാത്യു കണ്ണുതുറന്നത്.
മരുന്നിന്റെ ലഹരിയും ഉറക്കവും വിട്ടുമാറാത്ത കണ്ണുകളുമായി അയാൾ തന്റെ ബെഡ്‌റൂമിലെ ക്ലോക്കിലേക്ക് നോക്കി.
സമയം രാവിലെ പതിനൊന്ന് മണിയോട് അടുക്കുന്നു.
തലേരാത്രി നടന്ന ആ സംഭവങ്ങൾ ഒരു സ്വപ്നമാണോ എന്ന് അയാൾക്ക് ഒരു നിമിഷം സംശയം തോന്നി.
പക്ഷേ, തന്റെ സമീപം വസ്ത്രങ്ങളില്ലാതെ സുഖമായി ഉറങ്ങുന്ന ലില്ലിയുടെ മുഖം കണ്ടപ്പോൾ അയാൾക്ക് ഉത്തരം കിട്ടി.
ഇന്നലെ നടന്നതൊന്നും ഒരു സ്വപ്നമല്ല, പകരം താൻ ബോധപൂർവ്വം നടത്തിയ ഒരു പകപോക്കലായിരുന്നു.
ചെയ്തതിൽ ലവലേശം കുറ്റബോധം നാതാഷയോട് തോന്നിയില്ലെങ്കിലും, ഒരു സർജൻ എന്ന നിലയിൽ അയാൾ അടുത്തുകിടക്കുന്ന ലില്ലിയുടെ പൾസ് ഒന്ന് പരിശോധിച്ചു.
അളവിലധികം ലൈംഗിക ഉത്തേജന മരുന്ന് ഉള്ളിൽ ചെന്ന ലില്ലിക്ക് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടോ എന്നറിയേണ്ടത് അയാളുടെ കടമയായിരുന്നു.
“ഹും… കുഴപ്പമില്ല”
അവളുടെ നാഡിമിടിപ്പ് സാധാരണ നിലയിലാണെന്ന് കണ്ട് അയാൾ പതുക്കെ താഴേക്ക് ഇറങ്ങി.
ലിവിംഗ് റൂം അലങ്കോലമായി കിടക്കുന്നു. സോഫയിൽ ഇരുന്നുകൊണ്ട് അയാൾ തന്റെ ഫോൺ കയ്യിലെടുത്തു. ഡ്യൂട്ടി സംബന്ധമായി പ്രത്യേകിച്ച് തിരക്കുകളൊന്നുമില്ലായിരുന്നു.
അപ്പോഴാണ് വാട്സാപ്പിൽ ഇന്നലെ ലില്ലി അയച്ചുതന്ന സാമിന്റെ ഫോട്ടോ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്.
അയാൾ ആ ഫോട്ടോ ഒന്നുകൂടി തുറന്നുനോക്കി.. സൂം ചെയ്തു..
“ഇയാൾ… ഇയാളെ.. ഞാൻ.. മുന്നേ.. എവിടെയോ..”
അയാൾ എന്തോ ഓർത്തെടുക്കുകയായിരുന്നു.
പക്ഷെ… ഈ.. നീണ്ടമുടി… താടി.. മീശ.. ഇതൊന്നും ഇല്ലാതെ……
“ശെ.. കിട്ടുന്നില്ല…!!”
പക്ഷെ എന്നാലും ഈ സാമിനെ അയാൾ എവിടെയോ വർഷങ്ങൾക്കു മുന്നേ കണ്ടപോലെ.
മാത്യു: (മനസ്സിൽ) “നീണ്ട മുടിയും താടിയും മീശയും ഇല്ലാതെ ഇവനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ…”
അയാൾ ഒന്നുകൂടി നോക്കി..
അയാൾക്ക് വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.
തന്റെ അന്വേഷണ പരീക്ഷണത്തിന്റെ ആദ്യഘട്ടം എന്ന രീതിയിൽ അയാൾ ഫോണിലെ ഗൂഗിൾ ജെമിനി ഓപ്പൺ ചെയ്തു.
ലില്ലി അയച്ച സാമിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത്, അതിൽ നിന്നും നീളമുള്ള മുടി വെട്ടി മാറ്റി, താടിയും മീശയും ഇല്ലാത്ത ഒരു പതിനഞ്ചു കൊല്ലം മുന്നേയുള്ള ‘ക്ലീൻ ഷേവ്’ രൂപം നിർമ്മിക്കാൻ അയാൾ ജെമിനിയിൽ നിർദ്ദേശം നൽകി.
അത് എത്രത്തോളം ശരിയാകുമെന്ന് ഉറപ്പില്ലായിരുന്നെങ്കിലും അയാൾ ജമിനി എഡിറ്റ് ചെയ്ത ഫോട്ടോയ്ക്ക് വേണ്ടി അക്ഷമയോടെ കാത്തിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ സ്ക്രീനിൽ സാമിന്റെ ആ വർഷങ്ങൾക്ക് മുന്നേ ഉള്ള രൂപം തെളിഞ്ഞു.
ക്ലീൻ ഷേവ് ചെയ്ത്, മുടി ഫോർമൽ രീതിയിൽ വെട്ടിയ സാമിന്റെ രൂപം പതിനഞ്ചു കൊല്ലം മുന്നേയുള്ള ഒരു ഹെൻറി കാവിലിനെപ്പോലെ ആ സ്ക്രീനിൽ നിറഞ്ഞുനിന്നു.
അതുകണ്ടതും മാത്യു ഒന്ന് ഞെട്ടി. അയാളുടെ കൈകൾ വിറച്ചു.
മാത്യു: “ഇയാൾ… ഇയാളെ ഞാൻ കണ്ടിട്ടുണ്ട്! ഉറപ്പാണ്! പക്ഷേ എവിടെ…?!!”
അയാളുടെ മനസ്സ് തന്റെ മുൻ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
ഒരു സർജ്ജൻ എന്ന നിലയിൽ ഒരുപാട് ആളുകൾ…. അതിൽ രോഗികൾ.. അവരുടെ കുടുംബക്കാർ.. അവരുടെ സുഹൃത്തുക്കൾ അങ്ങനെ ഒരുപാട് പേര് കൺമുന്നിലൂടെ കയറി ഇറങ്ങിപ്പോകുന്നതല്ലേ തന്റെ ജീവിതം.
