സുതാര്യമായ തടവറ – 6 32അടിപൊളി  

 

അതിൽ ഇങ്ങനെ ഒരാളെ ഓർത്തെടുക്കാൻ കാരണം…!!

 

താൻ ഇതുവരെ മറ്റുള്ളവർക്ക് വേണ്ടി നല്ലതേ ചെയ്തിട്ടുള്ളു.

 

ഇങ്ങനെ ഉള്ള തന്റെ ജീവിതത്തിലേക്ക് ഒരാൾ പ്രതികാരം എന്നപോലെ കടന്നുവന്നു നതാഷയെ വശികരിക്കാൻ…. എന്തായിരിക്കും കാരണം..!!

 

ഇടിത്തീ പോലെ ഒരു ചിന്ത അയാളിൽ ഉടക്കി.!!

 

മാത്യുവിന്റെ മനസ്സ് തന്റെ മുൻകാല ജീവിതത്തിലൂടെ വേഗത്തിൽ സഞ്ചരിച്ചു.

 

നാതാഷാ തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു എത്രയോ മുന്നേ ഒരു പന്ത്രണ്ട് പതിമൂന്നു വർഷങ്ങൾക്ക് മുൻപ് തന്റെ സർജൻ ജോലിയുടെ തുടക്ക വർഷങ്ങളിൽ നടന്ന ഒരു സംഭവം അയാൾക്ക് ഓർമ്മ വന്നു.

 

വർഷങ്ങൾക്ക് മുൻപ് തന്റെ ടീമിന്റെ കൈപ്പിഴ കൊണ്ട് തകർന്ന ഒരു കുടുംബം!!!

 

അന്നത്തെ ആ ഇൻസിഡന്റ്….!!

 

വർഷങ്ങൾക്ക് മുൻപ് ഹോസ്പിറ്റലിനു പുറത്ത് ദൂരെ നിന്നും ആ ആൾക്കൂട്ടത്തിനിടയിൽ തന്റെ മുഖത്തിന്‌ നേരെ കലങ്ങിയ കണ്ണുകളുമായി കൈ ചൂണ്ടി തന്നെ രൂക്ഷമായി നോക്കിയ ആ ചെറുപ്പക്കാരൻ….!!

 

പക്ഷെ അയാൾക്ക് ആ മുഖം വ്യക്തത ഉണ്ടായിരുന്നില്ല..

 

ആ സംഭവം.. ആ സംഭവവുമായി ഈ സാമിന് എന്തെങ്കിലും ബന്ധം ഉണ്ടാകുമോ?!!

 

ഇനി അയാൾ തന്നെ ആയിരിക്കുമോ ഈ സാം..?!!

 

അങ്ങനെ എങ്കിൽ ഇതൊക്കെ അയാൾ പ്ലാൻ ചെയ്തത് ആവില്ലേ…!!

 

നതാഷയെ തന്നിൽ നിന്നും അകത്തി മാറ്റാൻ..!!

 

അയാളുടെ പ്രതികാരം പോലെ… !!

 

അയാളുടെ കരുക്കളിൽ വീണ ഇരയായില്ലേ താൻ..!!

 

ആ സംഭവത്തിൽ പങ്കില്ലാത്ത തന്റെ ഭാര്യ….!

 

 

​അയാളുടെ തല കറങ്ങുന്നതുപോലെ തോന്നി.

 

താൻ ചിന്തിക്കുന്നത് ശരിയായ ദിശയിൽ ആണെങ്കിൽ സാം എന്നത് വെറുമൊരു പേരല്ല..

 

ഇതൊരു പ്ലാൻ ചെയ്ത പ്രതികാരമാണ്.!!

 

നതാഷയെ തന്നിൽ നിന്നും അകറ്റിയതും അവളെ തന്റെ മുന്നിൽ വെച്ച് അപമാനിക്കാൻ സാഹചര്യമൊരുക്കിയതും എല്ലാം അയാളുടെ വർഷങ്ങൾ നീണ്ട പ്രതികാരത്തിന്റെ കാത്തിരിപ്പിന്റെ ഫലം ആയിരിക്കുമോ…….!!

 

എല്ലാം ആ പഴയ സംഭവത്തിന്റെ ബാക്കിപത്രം!

 

അയാൾ കുഴിച്ച കുഴിയിൽ താൻ മാത്രമല്ല, തന്റെ ഭാര്യയും കൂടിയാണ് വീണിരിക്കുന്നത്.

 

നതാഷ ഇപ്പോൾ സാമിന്റെ കൂടെയായിരിക്കും.

 

അവൾ ഒരു കൊടും ചതിയുടെ വലയിലാണ് അകപ്പെട്ടിരിക്കുന്നത്.!!

 

അതേസമയം അങ്ങ് മലഞ്ചേരിവിലെ സാമിന്റെ വാടക വീട്ടിൽ പുലർച്ചെ തളർന്നുവന്ന നാതാഷ ഈ സമയമായിട്ടും ഉറക്കം ഉണർന്നിരുന്നില്ല..അവൾ ഒരു പാവക്കുഞ്ഞിനെ പോലെ തന്റെ കിടക്കയിൽ കിടന്നുറങ്ങുന്നത് നോക്കി സാം അവൾക്ക് അടുത്തു തന്നെ ഉണ്ടായിരിന്നു..അപ്പോഴും നാതാഷ അറിയാതെ സാമിന്റെ മുഖത്ത് നിഗൂഢമായ ഒരു ചിരി നിഴലിച്ചുനിന്നു..

 

 

എന്നാൽ നഗരത്തിലെ തന്റെ വീട്ടിൽ മാത്യുവിന് സാമുമായി ബന്ധപ്പെട്ട തന്റെ അന്വേഷണം എവിടെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു.. ഒക്കെ തന്റെ ചിന്തകളുടെ കുഴപ്പമാണോ.. അതോ യഥാർഥ്യമോ….?!!!അയാൾ ചിന്തിച്ചുകൊണ്ടേയിരുന്നു..

 

​അയാൾ തന്റെ മുന്നിലുള്ള സാമിന്റെ പഴയ ഇമേജിൽ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.

 

ആ ഫോട്ടോയിലുള്ള സാമിന്റെ മുഖത്ത് ഒരു പ്രതികാരത്തിന്റെ കനൽ അയാൾക്ക് അപ്പോൾ കാണാനായി..!!

 

അപ്പോഴും ദൂരെ നിന്നു ആ ലിയോ സിനിമയിൽ ഇന്റർവെൽ പഞ്ച് സീനിൽ കത്തിക്കയറുന്ന അനിരുദ്ധ് പെടച്ച തമിഴ് ഗാനം അയാളുടെ ചെവിയിൽ വന്നടിച്ചു കൊണ്ടേയിരുന്നു…

 

​”ഹി സ് എ ഫ്രീകിൻ ബാഡാസ്…..

ബാടാസ്സ് മാ ഒരാസമാ ഓടിട്

ബാടാസ് മാ ഉൻ വാല സുറുടിട്

ബാടാസ് മാ സാം ദാസ് മാ

ബാടാസ്സ് മാ ഒരാസമാ ഓടിട്…

ബാടാസ്സ് മിസ്റ്റർ സാം ദാസ് ഈസ് എ ബാടാസ്സ്…..

​ഹി സ് എ ഫ്രീകിൻ ബാഡാസ്…..”

 

 

 

 

 

(തുടരണോ വേണ്ടയോ എന്നത്‌ നിങ്ങൾക്ക് കമെന്റ് ബോക്സിൽ തീരുമാനമായി അറിയിക്കാം…..)

 

[ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ]

Leave a Reply

Your email address will not be published. Required fields are marked *