അതും പറഞ്ഞ് ചേച്ചി ഫോൺ കട്ട് ചെയ്തു. വെറും കയ്യോടെ അവിടെ കേറി ചെല്ലാൻ പറ്റില്ലല്ലോ എന്ന് മനസ്സിലാക്കി ഞാൻ അപ്പോൾ തന്നെ ആമസോണിൽ ഒക്കെ കുട്ടികൾക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് നോക്കിയശേഷം ഫോൺ വെച്ച് കിടക്കാനായി റെഡിയായി. കണ്ണടച്ച് കിടക്കുമ്പോഴാണ് നേരത്തെ ഇക്കയുടെ സംസാരത്തിലെ മാറ്റവും സ്വഭാവത്തിലെ മാറ്റവും എൻറെ മനസ്സിലേക്ക് കടന്നുവന്നത്. പുള്ളിക്ക് ചെറുതായി സംശയരോഗം ഉണ്ടോ എന്ന് എൻറെ മനസ്സിൽ തോന്നി. ഷോപ്പിങ്ങിന് പോകുമ്പോൾ സുമിയുടെ സംസാരത്തിലെ ചില അനിഷ്ടങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എന്ത് കാര്യമായാലും അത് അവരുടെ ജീവിതം എന്ന് സ്വയം ചിന്തിച്ചശേഷം ഞാൻ ഉറങ്ങാനായി കിടന്നു.
അങ്ങനെ ആഴ്ച കടന്നുപോയി. ചൊവ്വാഴ്ച ചേച്ചിയുടെ വീട്ടിലേക്ക് പോകാനായി ഡ്രസ്സ് മാറി ഇറങ്ങുമ്പോൾ അനന്യ റൂമിലേക്ക് കയറി പോകുന്നത് കണ്ടു. അപ്പോൾ തന്നെ അവളോട് കാര്യം സൂചിപ്പിച്ചപ്പോൾ ടൗൺ സെന്ററിലുള്ള കുട്ടികളുടെ ടോയ്സ് ഷോപ്പ് അവൾ എനിക്ക് പറഞ്ഞു തന്നു. പിന്നെ ഞാൻ നേരെ അവിടേക്ക് പോയി അത്യാവശ്യം തരക്കേടില്ലാത്ത ഒരു ടോയ്സ് സെറ്റ് വാങ്ങിയശേഷം ചേച്ചി അയച്ചുതന്ന പോസ്കോഡിലേക്ക് പോകുന്ന ബസ്സിനുവേണ്ടി ബസ്റ്റേഷനിലേക്ക് പോയി. അവസാനം എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് കൃത്യം ബസ്സിൽ തന്നെ കയറി ടിക്കറ്റ് എടുത്ത ശേഷം ഞാൻ സീറ്റിലേക്കിരുന്നു. ചേച്ചിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെ ഉമ്മയെ വിളിച്ച് അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞു. കാരണം രാത്രി എൻറെ കോൾ പ്രതീക്ഷിക്കേണ്ട എന്ന് അവരെ അറിയിക്കാനാണ് . അങ്ങനെ പാട്ടൊക്കെ കേട്ടിരുന് അരമണിക്കൂർ ആകുന്നതിനു മുന്നേ തന്നെ സ്റ്റോപ്പ് എത്തിയിരുന്നു. ആദ്യമായി പോയതുകൊണ്ട് ഗൂഗിൾ മാപ്പിൽ തന്നെ ബസ്സിന്റെ മൂവ്മെന്റ് നോക്കി നോക്കിയാണ് ഞാൻ ഇരുന്നത്.
അങ്ങനെ സ്റ്റോപ്പ് എത്തി ചേച്ചി പറഞ്ഞു തന്ന വഴിയിലൂടെ അവരുടെ വീട്ടിലേക്ക് നടന്നു. ഇവിടെ യുകെയിൽ വീടിൻറെ ഹൗസ് നമ്പറുകൾ ഓഡ് ഈവൻ മെത്തേഡിലാണ് . ഒരു സൈഡ് മൊത്തം ഓടി നമ്പർ ആണെങ്കിൽ ഓപ്പോസിറ്റ് സൈഡ് മൊത്തം ഈവൻ നമ്പർ ആയിരിക്കും. അധികം ഏരിയയിലും ഇങ്ങനെയാണ്. അങ്ങനെ അവസാനം ചേച്ചിയുടെ വീടിൻറെ മുന്നിലെത്തി ഞാൻ അവരെ കോൾ ചെയ്തു. അപ്പോഴേക്കും അവരെ വന്ന് ഡോർ തുറന്നിരുന്നു.
എന്നെക്കണ്ട് ചേച്ചിയും ചേട്ടനും അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അകത്ത് കയറിയപ്പോൾ തന്നെ അവർ ഏകദേശം ഉള്ള ഒരുക്കങ്ങളൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഞാൻ അപ്പോഴേക്കും വീട് മൊത്തമായി ഒന്ന് നിരീക്ഷിച്ചു. വളരെ വൃത്തിയോടുകൂടിയും അടുക്കും ചിട്ടയോടും കൂടിയും ആ വീട് കാണപ്പെട്ടു. ചേച്ചിയിലെ നാട്ടിൻപുറത്തുകാരിയെ അവിടെ ഊന്നിക്കാട്ടുന്നു. അത്രയ്ക്ക് വൃത്തിയോട് കൂടിയും ചിട്ടയോട് കൂടിയുമാണ് ആ വീട് കാണപ്പെട്ടത്.
അല്ല ബർത്ത്ഡേക്കാരൻ എവിടെ
ചെക്കനെ കാണാത്തതുകൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു. ചേച്ചി അപ്പോഴേക്കും അടുക്കളയിലേക്ക് പോയിരുന്നു.
നീയെന്താ ഗിഫ്റ്റ് ഒക്കെ ആയിട്ട്. എൻറെ കൈയിലെ ഗിഫ്റ്റ് കണ്ടിട്ട് ചേട്ടൻ ചോദിച്ചു.
ഞാൻ: പിന്നെ ബർത്ത് ഡേ വീട്ടിൽ വെറും കൈകൊണ്ട് വരാൻ പറ്റുമോ ചേട്ടാ.
ചേട്ടൻ: നിന്നെ ഞങ്ങൾ അങ്ങനെ ഗസ്റ്റായിട്ട് വിളിച്ചത് അല്ലല്ലോ. ഞാൻ: എന്ത് തന്നെ പറഞ്ഞാലും ഗിഫ്റ്റും കൊണ്ടുവരാതെ വരുന്നത് ശരിയല്ല കേട്ടോ.
പെട്ടെന്ന് തന്നെ എനിക്ക് കുടിക്കാനായി ഒരു ഗ്ലാസ് ഡ്രിങ്ക്സുമായി ചേച്ചി അവിടേക്ക് എത്തി. ചേച്ചിയുടെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ച് സോഫയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്. ചേട്ടൻ പോയി വാതിൽ തുറക്കുമ്പോൾ ഡോറിന് മുന്നിൽ നിന്ന് ആളെ കണ്ടു. ഒരു പിങ്ക് കളർ ജാക്കറ്റ് ധരിച്ച അത്യാവശ്യം കാണാനൊക്കെ ചരക്ക് എന്ന് വിളിക്കാം എന്ന് തോന്നിക്കുന്ന ഒരു മുതൽ. കൂടെ നാലു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ചേട്ടൻ അവരെ ക്ഷണിച്ചുകൊണ്ട് അകത്തേക്ക് വന്നു. അകത്തേക്ക് വരുന്ന വഴിയിൽ എന്നെ കണ്ട് ഒരു ചിരി പാസാക്കാനും അവർ മറന്നില്ല. ഞാനും തിരിച്ചൊരു ചിരി നൽകി. അവർ നേരെ വന്ന് അവരുടെ കയ്യിലിരുന്ന് കവർ ഡൈനിങ് ടേബിളിൽ വച്ചു. എന്നെ മനസ്സിലാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവരെന്നെ തന്നെ നോക്കി. അവരുടെ നോട്ടം മനസ്സിലായത് കൊണ്ടാവണം ചേച്ചി പെട്ടെന്ന് പറഞ്ഞു ഇതാണ് ഞാൻ ട്രെയിനിൽ വച്ച് കണ്ടു എന്ന് പറഞ്ഞ പയ്യൻ. അപ്പോഴേക്കും അവർക്ക് ആളെ പിടികിട്ടിയത് പോലെ അവർ വീണ്ടും എന്നെ നോക്കി ചിരിച്ചു.
