സുമി: എടാ സോറി എനിക്കറിയില്ലായിരുന്നു.
ഞാൻ: ഡോണ്ട് ബി സോറി. ഇതിൽ ഇപ്പോൾ താൻ സോറി പറയേണ്ട എന്താ കാര്യം.
സുമി: അല്ലെങ്കിലും അതാടാ നല്ലത് ചേരില്ല എന്ന് കണ്ടാൽ അപ്പം മാറിയിരിക്കണം.
അവൾ അത് പറയുമ്പോൾ അവളുടെ മുഖത്തെ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.
ഞങ്ങൾ അവിടെ നിന്നും സാധനങ്ങളൊക്കെ വാങ്ങി തിരികെ വീട്ടിലെത്തുമ്പോൾ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ സുമിയുടെ സഹായത്താൽ അടക്കി പെറുക്കി വച്ചു. അങ്ങനെ രാത്രിത്തെ ആഹാരം സുമി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നേരത്ത് ഷാഫി ഇക്ക ഡ്യൂട്ടി കഴിഞ്ഞ് വന്നു. പുള്ളി അടുക്കളയിൽ വരുമ്പോൾ ഞങ്ങൾ രണ്ടുപേരും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. പുള്ളിയുടെ മുഖം പെട്ടെന്ന് കടന്നൽ കുത്തിയത് പോലെ മാറുന്നത് ഞാൻ ശ്രദ്ധിച്ചു. പെട്ടെന്ന് ആ രംഗം ക്ലിയർ ആക്കാൻ വേണ്ടി എന്താ ഇക്കാ ലേറ്റ് ആയോ എന്ന് ഞാൻ പെട്ടെന്ന് ചോദിച്ചു.
ഇക്ക: ഹൈവേയിൽ ഒരു ആക്സിഡൻറ് ആണെന്ന് തോന്നുന്നു ഭയങ്കര ബ്ലോക്ക് ആയിരുന്നു.
സുമിയുടെ മുഖത്ത് പെട്ടെന്നുണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.
ഞാൻ: ഞാനിപ്പോ വന്നതേയുള്ളൂ. ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഇക്കയും വന്നു.
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ സുമി എന്നെ നോക്കി ചിരിച്ചു. എന്തോ എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
ഇക്കാ: എന്നാൽ നീ ഇരിക്ക് ഞാൻ ഫ്രഷ് ആയിട്ട് ഒരു ചായ കുടിക്കാം. ഞങ്ങൾ രണ്ടുപേർക്കും കൂടെ ചായക്ക് വക്ക് സുമി.
ഞാൻ: ഓ എനിക്ക് വേണ്ട ഇക്ക ഞാനിപ്പോൾ ഫ്രണ്ട്സിന്റെ കൂടെ ഫുഡ് കഴിച്ചിട്ട് വന്നതേയുള്ളൂ. അതുമല്ല വീട്ടിലേക്ക് വിളിക്കാൻ സമയമായി.
അതും പറഞ്ഞ് ഞാൻ പതുക്കെ അവിടെ നിന്നും എൻറെ റൂമിലേക്ക് പോയി.
റൂമിലെത്തി വീട്ടിലേക്ക് വിളിച്ച ശേഷം ഫോണിൽ തോണ്ടി കളിക്കുന്ന നേരത്ത് എനിക്ക് പെട്ടെന്ന് ഒരു കോൾ വന്നു. നോക്കുമ്പോൾ അഞ്ചു ചേച്ചിയുടെ കോളാണ്. ഞാൻ പെട്ടെന്ന് തന്നെ കോൾ എടുത്തു.
ഞാൻ: ഹലോ ഇതാരാണ് ഒരു വിവരവുമില്ലല്ലോ.
ചേച്ചി: എടാ നീയല്ലേ ഒരു വിവരവുമില്ലാത്ത. നമ്മളൊക്കെ ഇവിടെത്തന്നെയുണ്ട്.
ഞാൻ: ചേച്ചി ആകെ തിരക്കായിരുന്നു. കോളേജിൽ കയറി കാര്യങ്ങളൊക്കെ റെഡിയായി വന്നപ്പോൾ തന്നെ നല്ല സമയമായി.
ചേച്ചി: കണ്ടോ കണ്ടോ… എന്നിട്ട് നമ്മളെ പറയുവാ തിരക്കെന്ന്.
ഞാൻ: അതൊക്കെ പോട്ടെ എങ്ങനെയുണ്ട് യുകെ ജീവിതം.
ചേച്ചി: ഒന്നും പറയണ്ട … എങ്ങനെയൊക്കെയോ പോകുന്നു. ഇവിടെ പിന്നെ ചേട്ടൻ പോയിക്കഴിഞ്ഞാൽ ഞാനും കൊച്ചും മാത്രമേയുള്ളൂ. ആകെ ഒരു ബോറാണ്. എന്തേലും ജോലിക്ക് പോകാന് കരുതിയാൽ ഡോക്കുമെന്റ്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ.
ഞാൻ: ചേച്ചി ഞാനും എല്ലാത്തിനും ഇന്നലെയും ഒക്കെയാ അപ്ലൈ ചെയ്തത്. ഇവിടെ വീട്ടിലുള്ള ഒരു കുട്ടിയാണ് എല്ലാത്തിനും ഹെൽപ്പ് ചെയ്തത്.
ചേച്ചി: ആ ഇവിടെ ചേട്ടൻ തന്നെ എല്ലാം ചെയ്തു തന്നു.
ഞാൻ: പിന്നെ എന്താ പെട്ടെന്ന് കോൾ ഒക്കെ ചെയ്തേ.
ചേച്ചി: അതെന്താടാ ഞാൻ വിളിച്ചത് നിനക്ക് ബുദ്ധിമുട്ടായോ.
ഞാൻ: അയ്യോ അങ്ങനെയല്ല പെട്ടെന്ന് കോൾ വന്നതുകൊണ്ട് ചോദിച്ചതാ.
ചേച്ചി: എടാ അത് അപ്പുക്കുട്ടന്റെ പിറന്നാളാണ് അടുത്ത ചൊവ്വാഴ്ച. അപ്പോൾ മനുവേട്ടൻ പറഞ്ഞു നിന്നെ കൂടെ വിളിക്കണമെന്ന്.
ഞാൻ: ആഹാ… എന്തായാലും ചേട്ടൻ എങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ.
ചേച്ചി: ഞാനും കൂടെ പറഞ്ഞപ്പോഴാ ചേട്ടൻ നിന്നെ വിളിക്കാൻ പറഞ്ഞത്.
ഞാൻ: ഉവ്വ ഉവ്വേ സമ്മതിച്ചു….
ചേച്ചി: നീ വേണമെങ്കിൽ വിശ്വസിക്കുക. എന്തായാലും ചൊവ്വാഴ്ച നീ വന്നേക്കണം കേട്ടോ.
ഞാൻ: തീർച്ചയായിട്ടും വരാം ചേച്ചി എനിക്ക് പോസ്റ്റ് കോഡ് ഒന്ന് മെസ്സേജ് ഇട്ടേക്ക്.
ചേച്ചി: അതൊക്കെ ഞാൻ അയക്കാം. അപ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് മറക്കരുത് ഫുഡ് ഒക്കെ ഇവിടുന്ന് കഴിക്കാം.
ഞാൻ: ഓക്കേ ചേച്ചി ഡൺ.
