യുകെ ഡയറിസ് – 2 1New 

രാവിലെ തന്നെ എണീറ്റ് റെഡിയായി ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ ഇറങ്ങി. ഡോർ തുറന്ന് ഇറങ്ങുമ്പോൾ ഉമ്മച്ചി പറയുന്നതുപോലെ പടച്ചോനെ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു പ്രാർത്ഥിച്ചിട്ടാണ് ഞാൻ കോളേജിലേക്ക് പോയത്. അവിടെയെത്തി എങ്ങനെയൊക്കെയോ ക്ലാസ്സ് കണ്ടുപിടിച്ച് ഞാൻ അകത്തു കയറിയപ്പോൾ ഒരു ബ്രിട്ടീഷുകാരെ പോലും ഞാൻ അവിടെ കണ്ടില്ല. ക്ലാസ്സിൽ നിറച്ചു സ്റ്റുഡൻസ് ഉണ്ട്. അതിൽ അധികവും ഏഷ്യൻസും ആഫ്രിക്കൻ ആണ്. ഒരു 60% ആൾക്കാരും ആഫ്രിക്കൻസ് തന്നെയാണ്. ഞാൻ അവിടെ മുകളിലത്തെ സീറ്റിൽ ചെന്നിരുന്നു. കുറച്ചുനേരം ഫോൺ നോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് എൻറെ അടുത്തേക്ക് ഇരുന്നു. ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടിയാണ്. കണ്ടപ്പോൾ തന്നെ ഇന്ത്യക്കാരി ആണെന്ന് മനസ്സിലായി. ഞാൻ പുള്ളിക്കാരിയെ നോക്കി ചിരിച്ചു. പുള്ളിക്കാരി തിരിച്ചും ഒരു ചിരി നൽകി.

ഞാൻ: ആർ യു മലയാളി?

അവൾ: നോ ഐ ആം ഫ്രം തമിഴ്നാട്.

ഞാൻ: നീങ്ക തമിഴ്.

അവൾ: ആമാ… നീങ്ക?

ഞാൻ: ഇല്ല ആക്ച്വലി അയാം ഫ്രം കേരള. ആന എനക്ക് തമിഴ് നല്ലാവേ തിരിയും.

അവൾ: അയാം നേഹ..

ഞാൻ: അജു.

 

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു ഓരോ കാര്യങ്ങളൊക്കെ തിരക്കി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തന്നെ ഒരു സാർ ക്ലാസ് എടുക്കാൻ വന്നു. ആദ്യ ക്ലാസ് ആയതുകൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ ക്ലാസിലേക്ക് മാത്രമായി. സത്യം പറഞ്ഞാൽ പുള്ളി അവിടെ നിന്ന് എന്തൊക്കെയോ പറയുന്നുണ്ട്. എനിക്കും എൻറെ അടുത്തിരുന്ന അവൾക്കും ഒന്നും മനസ്സിലായില്ല എന്ന് ഞങ്ങളുടെ രണ്ടുപേരുടെ ഇരിപ്പിൽ നിന്ന് തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായി. ക്ലാസ് അവിടെ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഓരോ ആൾക്കാരായി ഡോർ തുറന്നു വന്ന് കൊണ്ടിരിക്കുന്നു. അതിൽനിന്നും വന്ന ഒരാൾ നേരെ ഞങ്ങളുടെ സീറ്റിൽ അടുത്ത് വന്ന് എൻറെ ഇപ്പുറം ഇരുന്നു.

മലയാളി ആണല്ലേ… വന്ന ഉടൻ തന്നെ അവൻ എന്നോട് ചോദിച്ചു

അതെ എങ്ങനെ മനസ്സിലായി.

വർഗം വർഗത്തെ തിരിച്ചറിയും എന്നല്ലേ മച്ചാ…

സഞ്ജു എന്താണ് അവന്റെ പേര്. കൊച്ചിക്കാരനാണ്. അങ്ങനെ ഞങ്ങൾ മൂന്നുപേരും അന്നത്തെ ഏകദേശം ഉള്ള എല്ലാ ക്ലാസിലും ഒരുമിച്ച് ആയിരുന്നു. ലാസ്റ്റ് ഹവർ ഞങ്ങളുടെ സ്പെഷ്യലൈസ്ഡ് കോഴ്സുകൾ ആയതുകൊണ്ട് ഞാനും അവളും ഒരുമിച്ചായിരുന്നു. സഞ്ജുവിന് വേറെ ക്ലാസ് ആയിരുന്നു. ക്ലാസ് കഴിഞ്ഞ് മീറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

ഞങ്ങളുടെ സബ്ജക്ട് നടക്കുന്ന ക്ലാസിലേക്ക് ഞങ്ങൾ കയറുമ്പോൾ ഇന്ത്യക്കാരെന്നു പറയാൻ ഞാനും അവൾ മാത്രമേ ഉള്ളൂ. ബാക്കിയിരിക്കുന്ന 10 15 എണ്ണവും ആഫ്രിക്ക ആണ്. അങ്ങനെ എങ്ങനെയൊക്കെ 2 മണിക്കൂർ തള്ളി നീക്കിയശേഷം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങൾ കുറച്ചു ദൂരം മുന്നോട്ടു നടക്കുമ്പോൾ സഞ്ജു ഞങ്ങളെ അടുത്തേക്ക് വന്നു.

ഒന്നും പറയണ്ട മച്ചാ ക്ലാസിൽ ഒരു മലയാളി പോലുമില്ല. എന്തിന് ഒരു ഇന്ത്യക്കാരൻ പോലുമില്ല. സഞ്ജുവിന്റെ വിഷമം മുന്നോട്ടുവച്ചു.

ഇങ്ക മട്ടും എന്നെ നാങ്ക രണ്ടുപേർ മട്ടും താൻ ഇന്ത്യൻസ്. നേഹ അവളുടെ പരിഭവം പറഞ്ഞു.

കുറച്ചുനേരം അവിടെ നിന്ന് സംസാരിച്ച ശേഷം ഞങ്ങൾ അടുത്തുള്ള ഒരു ഫ്രൈഡ് ചിക്കൻ ഷോപ്പിൽ കയറി. അവിടെ നിന്നും ഫുഡ് കഴിച്ചു ഞങ്ങൾ പരസ്പരം നമ്പറുകൾ കൈമാറി അവരവരുടെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് നടക്കുന്ന വഴിയിൽ എങ്ങനെ ജോലി ശരിയാക്കും എന്നുള്ള ചിന്തയായിരുന്നു എനിക്ക്. ശരിക്കും പറഞ്ഞാൽ പഠിക്കാൻ വരുന്നതിനേക്കാൾ ജോലി നോക്കി വന്നു എന്ന് വേണം എൻറെ കാര്യത്തിൽ പറയാൻ. അങ്ങനെ ഞാൻ ഓരോന്ന് ആലോചിച്ചു വീട്ടിലെത്തുമ്പോൾ അനു ഡോർ തുറന്ന് പുറത്തേക്കിറങ്ങുകയാണ്.

ആ സാർ എത്തിയോ…

ക്ലാസ് ഒക്കെ കഴിഞ് ഇപ്പോൾ വന്നതേയുള്ളൂ..

എന്നാൽ ശരിയടാ എനിക്ക് ഷിഫ്റ്റിന് പോകാൻ സമയമായി നമുക്ക് നാളെ കാണാം.

അങ്ങനെ അവൾ എനിക്ക് ബൈ പറഞ്ഞു പുറത്ത് അവളെ വിളിക്കാൻ വന്ന കാറിൽ കയറിപ്പോയി.

Updated: June 16, 2026 — 10:08 am

Leave a Reply

Your email address will not be published. Required fields are marked *