അനു ഇവിടെ അടുത്തുള്ള വേയർ ഹൗസിൽ ആണ് ജോലി ചെയ്യുന്നത് . വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് നാലുമണിവരെയാണ് ഡ്യൂട്ടി. ഇവിടന്ന് അഞ്ചരയ്ക്ക് അവളെ വിളിക്കാൻ കാർ വരും. അവിടെത്തന്നെ വർക്ക് ചെയ്യുന്ന കാറുള്ള ആരെങ്കിലും ഇതുപോലെ അങ്ങോട്ട് ജോലിക്ക് പോകുന്ന ആൾക്കാർക്ക് ചെറിയ കാശ് വാങ്ങി ടാക്സി സർവീസ് പോലെ നടത്തുന്നത് പതിവാണ്. അങ്ങോട്ട് പോകുന്ന മൂന്ന് പേരെ കിട്ടിയാൽ അയാൾക്ക് അയാളുടെ പെട്രോൾ കാശിനു പുറമേ പത്തിരുപത് പൗണ്ട് കിട്ടും. അവിടെത്തന്നെ എനിക്കും ഒഴിവ് വന്നാൽ ജോലി ശരിയാക്കി തരാമെന്ന് അനു പറഞ്ഞിരുന്നു.
ഞാൻ അകത്തു കയറി റൂമിൽ ചെന്ന് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു നേരെ ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് അപ്പ് ആയി വന്നപ്പോൾ സുമി അടുക്കളയിൽ ചായ വയ്ക്കുവാൻ നിൽക്കുവാണ്. എന്നെ കണ്ടതും ചിരിച്ചശേഷം ചായ എടുക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ചായ വന്നിട്ട് ഇട്ടുകൊള്ളാമെന്നു പറഞ്ഞെങ്കിലും അവൾ എനിക്കും കൂടി ഒരു ഗ്ലാസ് ചായ നീട്ടി. അങ്ങനെ ഞങ്ങൾ രണ്ടുപേരും ആ ചായയുമായി ഹാളിൽ പോയിരുന്നു.
സുമി: ക്ലാസ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…
ഞാൻ: ഒന്നും പറയണ്ട… അവിടെ അവർ വന്ന് എന്തൊക്കെയോ പറയുന്നുണ്ട്. നമ്മളിങ്ങനെ എന്തോ നോക്കിയിരിക്കുന്നു.
സുമി: ആ ഇവിടെ അങ്ങനെയൊക്കെ തന്നെയാ പിന്നെ ക്ലാസ്സ് ശ്രദ്ധിക്കണം കേട്ടോ അസൈൻമെൻറ് ഒക്കെ നമ്മൾ തന്നെ ചെയ്തു വെക്കേണ്ടതാണ്.
ഞാൻ: ശ്രദ്ധിക്കുന്നതൊക്കെ ഉണ്ട് പക്ഷേ അവർ അവിടെ എന്താ സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
സുമി: ആദ്യമൊക്കെ ഇങ്ങനെയൊക്കെ തോന്നും പിന്നെ നമ്മൾ അവരുമായിട്ട് ഒരു ഫ്ലോയിൽ അങ്ങ് പോകും.
ഞാൻ: ആ ഇനിയിപ്പോ അസൈമെൻറ് ഒക്കെ എങ്ങനെയാണോ എന്തോ.
സുമി: അതൊക്കെ ഇവിടെ പല വഴികളും ഉണ്ട് മോനെ. കാശുകൊടുത്ത് അസൈമെൻറ് ചെയ്തു തരുന്ന ഒരുപാട് ടീംസ് ഉണ്ട്.
ഞാൻ: ആണോ എങ്കിൽ രക്ഷപ്പെട്ടു… ഒന്ന് ചോദിക്കാൻ ഒരു മലയാളി പോലുമില്ല. ആകെയുള്ള ഒരുത്തൻ കണക്കാ എന്ന് അവനെ കണ്ടപ്പോൾ തന്നെ മനസ്സിലായി. പിന്നെ ഒരു തമിഴത്തികൊച്ച്.
സുമി: അതൊന്നും ആലോചിച്ചു നീ ടെൻഷൻ ആവണ്ട. ഇവിടെ അസൈമെൻറ് ഒക്കെ ഈസിയാണ്. കാശുണ്ടെങ്കിൽ എന്തും നേടാൻ പറ്റും. അതുകൊണ്ടല്ലേ ഇവിടെ വരുന്ന എല്ലാരും ജോലിക്ക് പോയി അവരുടെ കാര്യങ്ങൾ നോക്കുന്നേ.
ശരിക്കും സുമി അത് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി എങ്ങനെ ഇവിടത്തെ ഡിഗ്രി പാസാകും എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. കാരണം ക്ലാസിൽ പോയപ്പോൾ തന്നെ നമുക്കിതൊന്നും പറ്റില്ല എന്ന് ഏകദേശം ധാരണ കിട്ടിയിരുന്നു.
ഞാൻ വേഗം ചായകുടിച്ച് എഴുന്നേറ്റത് കണ്ടത് കൊണ്ടാവണം എവിടെ പോകുവാണെന്ന് അവൾ എന്നോട് ചോദിച്ചു. കുറച്ച് സാധനങ്ങൾ വാങ്ങാൻ ആൽഡി വരെ പോകാനുണ്ടെന്ന് പറഞ്ഞപ്പോൾ അവളും കൂടെ വരാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ക്ലാസ്സൊക്കെ കഴുകിവയ്ക്കുന്ന നേരം കൊണ്ട് സുമി പോകാൻ റെഡിയായി വന്നു.
വീടുപൂട്ടി പുറത്തിറങ്ങി ഷോപ്പിലേക്ക് നടക്കവേ വഴിയിൽ ഒരു സായിപ്പും മദാമ്മയും കിസ്സ് അടിക്കുന്നത് കണ്ടപ്പോൾ ഞാനറിയാതെ നോക്കിപ്പോയി.
ഒരു മയത്തിലൊക്കെ നോക്കടാ…
എൻറെ നോട്ടം കണ്ടിട്ട് ആവണം സുമി ഒന്ന് ആക്കി പറഞ്ഞു.
ഞാൻ: ഇവർക്കൊന്നും ഒരു നാണമില്ലേ അല്ലെങ്കിൽ തന്നെ സിംഗിൾസ് നടക്കുന്ന വഴിയിൽ എന്തിനാണ് ഇതൊക്കെ അവർ കാണിക്കുന്നത്.
ഞാൻ തമാശ രൂപയാണ് എൻറെ വിഷമം അറിയിച്ചു.
സുമി: ഇവിടെ ആരാണാവോ സിംഗിൾ.
ഞാൻ: ഞാൻ സിംഗിൾ ആണേ…
സുമി: നിനക്ക് റിലേഷൻ ഒന്നുമില്ല.
ഞാൻ: ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ ഇല്ല.
സുമി: എന്താ മോനെ യുകെയിൽ വരുന്ന സ്ഥിരം പയ്യന്മാരുടെ ഡയലോഗ് ആണോ. നാട്ടിൽ കാമുകി വെച്ചിട്ട് ഇവിടെ വന്ന് ഇല്ല എന്ന് പറഞ്ഞു നടക്കുന്നത്.
ഞാൻ: എനിക്കങ്ങനെ പല തന്തയ്ക്കുള്ള സ്വഭാവം ഇല്ല.
സുമി: ചൂടാവല്ലേ സാറേ തമാശ പറഞ്ഞതാ… ഇവിടെ അതൊക്കെ സാധാരണയായി കാണാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിച്ചേക്ക്.
ഞാൻ: ഞാൻ അതിനു സീരിയസ് ആയിട്ട് ഒന്നും പറഞ്ഞില്ല. ഞാനൊരു അഞ്ചുവർഷം ഒരാളുമായിട്ട് ഇഷ്ടത്തിലായിരുന്നു. പക്ഷേ ഒരു പോയിന്റിൽ ഞങ്ങൾ തമ്മിലുള്ള ആശയങ്ങൾക്ക് വ്യത്യാസം വന്നപ്പോൾ പിരിയാമെന്ന് തീരുമാനിച്ചു. സ്വരം മോശം ആവുന്ന മുന്നേ പാട്ട് നിർത്തുന്നതല്ലേ നല്ലത്. സൊ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു.
