ഞങ്ങളുടെ വീട്ടിൽ നിന്നും 5 മിനിറ്റ് മാത്രമേ യൂണിവേഴ്സിറ്റിയിലേക്ക് നടക്കാൻ ഉണ്ടായിരുന്നുള്ളൂ. യൂണിവേഴ്സിറ്റിയിൽ എത്തി അവിടത്തെ എല്ലാ കാര്യങ്ങളും അവൾ എനിക്ക് വിശദീകരിച്ചു തന്നു. ക്ലാസ്സുകളുടെ ബിൽഡിങ്ങുകളും അവിടെ അടുത്ത് തന്നെ ഉണ്ടായിരുന്ന മാപ്പും എല്ലാം അവൾ എനിക്ക് കാണിച്ചു തന്നു. ഓരോ ദിവസം ഓരോ ക്ലാസുകൾ എന്നുള്ള നമ്മുടെ നാട്ടിലെ രീതി ഇവിടെ ഇല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ക്ലാസുകൾ ഉണ്ടാവുകയുള്ളൂ. അവിടെ എത്തിയപ്പോഴേക്കും അവർ എനിക്ക് മൊബൈലിൽ തന്നെ യൂണിവേഴ്സിറ്റിയുടെ ആപ്ലിക്കേഷൻ സെറ്റ് ചെയ്തു തന്നു. അതിൽ എന്റെ ടൈംടേബിളും എല്ലാം തന്നെ ഉണ്ടായിരുന്നു. എനിക്ക് എല്ലാ വ്യാഴനും വെള്ളിയും ആണ് ക്ലാസ്. അങ്ങനെ യൂണിവേഴ്സിറ്റിയിലെ കാര്യങ്ങളൊക്കെ ഏകദേശം ഒതുക്കി പുറത്തേക്കിറങ്ങുമ്പോഴാണ് അനു എന്നോട് സാധനങ്ങളൊക്കെ വാങ്ങണ്ടേ എന്ന് ചോദിച്ചത്.
അനു: എടാ നിനക്ക് അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങണ്ടേ. കാരണം ഡിവറ്റ് ഇല്ലാതെ ഇവിടെ ഉറങ്ങാൻ പറ്റില്ല.
ഞാൻ: അതെന്താ സാധനം.
അനു: എടാ പൊട്ടാ. നമ്മുടെ നാട്ടിൽ ബ്ലാങ്കറ്റ് പോലെ ഇവിടെ യൂസ് ചെയ്യുന്ന സാധനമാണ്. അത് മൂടിക്കിടന്നാൽ തണുപ്പിൽ നിന്നും അത്യാവശ്യം നല്ല രീതിയിലുള്ള ശമനം കിട്ടും. അത് നമ്മുടെ ബോഡി ടെമ്പറേച്ചറുമായി മാച്ചായി അത്യാവശ്യം ചൂട് ഉള്ളിൽ നൽകും.
ഞാൻ: എന്നാൽ അത് എത്രയും പെട്ടെന്ന് വാങ്ങണം. ഇന്നലെ രാത്രി കിടന്നെങ്കിലും തണുപ്പ് കാരണം ഞാൻ കുറെ അനുഭവിച്ചു. അത് എവിടെ പോയ വാങ്ങുന്ന.
അനു: നമുക്ക് ഇവിടെ അടുത്തുള്ള പ്രൈമാർക്കിൽ പോകാം. അവിടെ ആകുമ്പോൾ ചീപ്പാണ്.
ഞാൻ: എന്നാൽ ശരി നമുക്ക് നേരെ അങ്ങോട്ട് പോകാം.
അങ്ങനെ ഞാനും അനുവും കൂടി അവിടെയൊക്കെ ചെന്ന് വേണ്ട സാധനങ്ങളൊക്കെ മേടിച്ചു. നാട്ടിൽ നിന്നും ട്രാവൽ കാർഡിൽ അത്യാവശ്യം പൈസ ഇട്ടിട്ട് വന്നതുകൊണ്ട് അവിടെയൊക്കെ അതാണ് യൂസ് ചെയ്തത്. പോകുന്ന വഴിയിൽ തന്നെ ബാങ്കും അവൾ എനിക്ക് കാണിച്ചു തന്നു. അതുപോലെതന്നെ ഓൺലൈൻ ബാങ്കിംഗ് ആപ്പുകളും പറഞ്ഞു തന്നു. ഇവിടെ യുകെയിൽ നമുക്ക് വലിയ രേഖകൾ ഇല്ലാതെ തന്നെ ഓൺലൈൻ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാൻ പറ്റും.
ഞാൻ: ബാങ്ക് അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ വേണ്ടത്.
അനു: തൽക്കാലം നിൻറെ ബിആർപി കാർഡും (നമ്മുടെ നാട്ടിലെ ആധാർ കാർഡ് പോലെ) പാസ്പോർട്ടും മാത്രം വേണ്ടിവരുള്ളൂ.
ഞാൻ: ഇപ്പഴാ ഓർത്തത് ബിആർപി കാർഡ് പോസ്റ്റ് ഓഫീസിൽ നിന്ന് കളക്ട് ചെയ്യണം.
അനു: നിൻറെ കയ്യിൽ പാസ്പോർട്ട് ഉണ്ടല്ലോ നമുക്ക് നേരെ പോസ്റ്റ് ഓഫീസിലേക്ക് പോകാം.
അങ്ങനെ അവിടെ നിന്നും പോസ്റ്റ് ഓഫീസിലേക്ക് പോയി കാർഡും കളക്ട് ചെയ്ത് ഞങ്ങൾ നേരെ അടുത്തുള്ള ഷവർമ ഷോപ്പിൽ നിന്നും ഷവർമയും കഴിച്ച് വീട്ടിലേക്ക് പോയി. ആ ഒരു ദിവസത്തെ യാത്ര കൊണ്ട് തന്നെ ഞങ്ങൾ രണ്ടുപേരും അത്യാവശ്യം നല്ല പോലെ കമ്പനിയായി. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ പറയണമെന്ന് അവളെന്നോട് പറയുകയും ചെയ്തു. യുകെയിൽ വരുന്ന എല്ലാ സ്റ്റുഡൻസിനെ പോലെ ഞാനും പാർടൈം ജോലി തന്നെ അവളോട് ആദ്യം ചോദിച്ചു. അതുമാത്രം എന്നോട് ചോദിക്കരുതെന്ന് അവൾ എനിക്കൊരു തമാശ രൂപേണ ഉള്ള മറുപടിയും തന്നു.
വീട്ടിലെത്തിയപ്പോൾ തന്നെ ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി. ഇത്രയും നേരം തണുപ്പത്ത് ഒക്കെ നടന്നതിനാൽ ആവണം മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ. ബാത്റൂമിന്റെ മുന്നിലെത്തി ഡോർ പുഷ് ചെയ്തപ്പോൾ അകത്തുനിന്നും ലോക്കാണെന്ന് മനസ്സിലായി. ബാത്റൂമിനുള്ളിൽ ആളുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ ഒന്ന് മാറി നിന്നു. എൻറെ തത്രപ്പാടുകൾ കണ്ടിട്ട് ആവണം അവൾ വന്ന് കാര്യം തിരക്കി.
അനു: നീയെന്താടാ കിടന്നു തെളിയുന്ന.
ഞാൻ: മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ മോളെ…
അനു: എന്നാ പിന്നെ നിനക്ക് പോയിക്കൂടെ.
ഞാൻ: ബാത്റൂമിൽ ആരോ ഇരിപ്പുണ്ട്.
അനു വേഗം പോയി ബാത്റൂമിൽ മുട്ടി നോക്കി അപ്പോഴേക്കും ഉള്ളിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.
