യുകെ ഡയറിസ് – 2 1New 

അനു: അത് സുമിയാണ്. അവൾ ഇപ്പോൾ ഇറങ്ങിക്കോളും നീ ഇവിടെ ഇരിക്ക് .

വേറെ വഴിയില്ലാത്തതുകൊണ്ട് ഞാൻ സോഫയിൽ മൂത്രം പിടിച്ചു വച്ചിരുന്നു.

അല്പനേരം കഴിഞ്ഞതും ബാത്ത്റൂം ഡോർ തുറക്കുന്നത് കേട്ട് ഞാൻ വെപ്രാളത്തിൽ അങ്ങോട്ടേക്ക് ഓടി. എൻറെ വരവ് കണ്ടിട്ട് ആവണം അവൾ സൈഡിലേക്ക് മാറിനിന്നു. ഞാനൊരു സോറിയും താങ്ക്സ് ഒരുമിച്ച് പറഞ്ഞു ബാത്റൂമിൽ കയറി കഥകടച്ചു. ക്ലോസറ്റിലേക്ക് മൂത്ര തുള്ളികളെ ചീറ്റി വിടുമ്പോൾ കാലിൽ നിന്നും ഒരു കുളിര് തലയിലേക്ക് പോകുന്ന ഒരു ഫീലിംഗ് കിട്ടി. അത്രമാത്രം ഞാൻ മുട്ടിയിരിക്കുകയായിരുന്നു. അങ്ങനെ മൂത്രമൊഴിച്ച് പുറത്തേക്ക് വന്നപ്പോൾ അനു എന്നെയും കാത്ത് ഹാളിൽ തന്നെ ഇരിപ്പുണ്ട്. പിന്നെ ഞാനും അവളും കൂടി കൊണ്ടുവന്ന സാധനങ്ങളൊക്കെ എൻറെ മുറിയിലേക്ക് കൊണ്ടു വച്ചു. അവൾ അപ്പത്തന്നെ ഡിവറ്റ് പൊട്ടിച്ച് അതൊക്കെ സെറ്റ് ആക്കി തന്നു. അവൾ തന്നെ ബെഡിൽ കയറി കിടന്നു അതിൻറെ ഉദ്ഘാടനം നടത്തി. പിന്നെ അവൾ എന്നോട് ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് കുറച്ചുനേരം റസ്റ്റ് എടുക്ക് എന്ന് പറഞ്ഞിട്ട് അവളുടെ മുറിയിലേക്ക് പോയി. അവൾ മുറിയിൽ പോയതും ഞാൻ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു ബെഡിൽ കയറി കിടന്നു. എപ്പോഴും എൻറെ കണ്ണുകൾ അടഞ്ഞു.

കഥകിലുള്ള തട്ടുകേട്ടാണ് ഞാൻ കണ്ണുതുറന്നത്. എണീറ്റ് പോയി ഡോർ തുറന്നപ്പോൾ അനുവാണ്.

അനു: നിനക്കെന്താടാ എപ്പോഴും ഉറക്കം തന്നെ. താഴെ അവരൊക്കെ ഇരിപ്പുണ്ട് നമുക്കെല്ലാവരെയും ഒന്ന് പരിചയപ്പെടാം.

ഞാൻ: നീ താഴെ ചെല്ല് ഞാനിപ്പോ വരാം.

അത് പറഞ്ഞ് അനു താഴേക്ക് പോയി. ഞാൻ തണുപ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് പെട്ടെന്ന് ഒരു ടീഷർട്ട് കൂടെ എടുത്തിട്ട് താഴേക്ക് പോയി. ഹോളിൽ എത്തിയതും ഷാഫി ഇക്ക സോഫയിൽ ഇരിപ്പുണ്ട്. എന്നെ കണ്ടതും അടുത്തിരിക്കാൻ വിളിച്ചു. അവിടെ ഇരുന്നു ഞങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നതും അനു ഒരു പ്ലേറ്റിൽ കുറച്ചു ഉന്നക്കായ കൊണ്ട് വച്ചു. തൊട്ടു പിറകെ തന്നെ സുമയ്യ നാലു ഗ്ലാസിൽ ആയി ചായയും പകർന്നു കൊണ്ടുവന്നു. അവർ രണ്ടുപേരും ഞങ്ങൾക്ക് ചായയും തന്ന് അവർക്ക് വേണ്ട ചായയും എടുത്ത് അടുത്തുള്ള സോഫയിൽ ഇരുന്നു.

എടാ നീ ഒരു ഉന്നക്കായ എടുത്തു കഴിക്ക് സുമിയുടെ സ്പെഷ്യൽ ആണ്.

അനു പറഞ്ഞതും ഞാൻ അതിൽ നിന്നും ഒരു ഉന്നക്കായ എടുത്തു കഴിച്ചു. സത്യം പറഞ്ഞാൽ ഒടുക്കത്തെ ടെസ്റ്റ്. ഞാനത് അവരെ അറിയിക്കുകയും ചെയ്തു.

എൻറെ കെട്ടിയോള് ആയതുകൊണ്ട് പറയുന്നതല്ല ഇങ്ങനത്തെ ഐറ്റം ഒക്കെ ഉണ്ടാക്കാൻ ഇവള് പുലിയാണ്. ഷാഫി തൻറെ ഭാര്യയെ പുകഴ്ത്താൻ മറന്നില്ല.

ഇതൊക്കെ മാത്രമല്ല നല്ല സൂപ്പർ ബിരിയാണിയും ഇറച്ചി ചോറും മീൻ കറിയും ഒക്കെ അടിപൊളിയായിട്ട് സുമി വയ്ക്കും അനു അതിനൊപ്പം കൂട്ടിച്ചേർത്തു.

ഇതൊക്കെ കേട്ടിട്ടും ഒരു പുഞ്ചിരി മാത്രമാണ് സുമയ്യയിൽ നിന്നും ഉണ്ടായത്. ആരോടും അധികം സംസാരിക്കാത്ത ടൈപ്പ് ആണെന്ന് എനിക്ക് തോന്നി.

അങ്ങനെ ഒരുപാട് നേരം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു എൻറെ ഫോണിൽ കോൾ വന്നപ്പോഴാണ് ഞാൻ അവിടെ നിന്നും മാറിയത്. മുകളിൽ വന്ന് വീട്ടുകാരുമായി സംസാരമൊക്കെ കഴിഞ്ഞു അവരോട് ഇവിടെയുള്ളവരെ പറ്റിയും ഇന്നത്തെ യൂണിവേഴ്സിറ്റിയിലെ കാര്യങ്ങളും ഒക്കെ പറഞ്ഞപ്പോൾ അവർക്കും ഒരു സമാധാനമായി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി യുകെയിൽ വന്നിട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞു. ഇന്നുമുതലാണ് യൂണിവേഴ്സിറ്റിയിൽ ക്ലാസ് തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ ക്ലാസിന്റെ രീതിയൊക്കെ തലേദിവസം തന്നെ അനു എനിക്ക് പറഞ്ഞു തന്നിരുന്നു. ഇപ്പോൾ ഞാനും അനുവും വളരെയധികം നല്ല ഫ്രണ്ട്സ് ആയി മാറിയിരിക്കുന്നു. ഷാഫി ഇക്ക അത്യാവശ്യം ബഡായി പറയുന്ന ആൾ ആണെങ്കിലും സംസാരിക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ട് അതൊക്കെ ആയിട്ട് അങ്ങ് അഡ്ജസ്റ്റ് ആയി പോകുന്നു. സുമയ്യ അങ്ങനെ അധികമൊന്നും മിണ്ടുന്ന കൂട്ടത്തിലല്ല. ഇവരൊക്കെ പറയുന്നത് കേട്ട് ചിരിക്കുന്നതല്ലാതെ സുമയിൽ നിന്നും അധികം മറുപടിയൊന്നും ഞാൻ അവിടെ കണ്ടിരുന്നില്ല.

Updated: June 16, 2026 — 10:08 am

Leave a Reply

Your email address will not be published. Required fields are marked *