നീ വന്നോ ഞാൻ കരുതി നീയിന്നും വരില്ലായിരിക്കും എന്ന് ഭയങ്കര തിരക്കാണല്ലോ ഇപ്പൊ നിനക്ക്
ഏടത്തി എന്നെ കണ്ടതും പരിഭവിച്ചു
ഏട്ടൻ എന്ത്യേ ഏടത്തി
കൊയ്ത്തു തുടങ്ങിയില്ലേ രാവിലെ കളപ്പുരയിലേക്ക് പോയി നീ കഴിച്ചിട്ടാണോ വന്നേ
അതേയേടത്തി
എന്നാ എന്നെ കടയിലേക്ക് കൊണ്ടു വിട് ഇനിയിപ്പോ ബസ് കാത്തു നിൽക്കണ്ടല്ലോ
സാധാരണ എന്നെ കാണുമ്പോ ഉള്ള ചിരിയൊന്നും മുഖത്തില്ല
അത് ശരി വീട്ടിൽ വന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം പോലും തരാതെ വിടുന്നോ ഇതെവിടുത്തേ മര്യാദയാ
നിനക്ക് വേറേ ഒരുപാട് ഇടത്ത് പോവാനുള്ളതല്ലേ ഞാനായിട്ട് സമയം കളയണ്ടല്ലോ
ഞാൻ ബൈക്കിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്കു കയറി
ഏടത്തിയുടെ കയ്യിലിരുന്ന താക്കോൽ ബലമായി വാങ്ങി വാതിൽ തുറന്നു
കുറച്ചു കഴിഞ്ഞങ്ങ് പോയാൽ മതി താമസിച്ചു ചെന്നുവെന്നു പറഞ്ഞു ആരും പിരിച്ചു വിടുകയൊന്നും ഇല്ലല്ലോ
ഏടത്തി അകത്ത് കയറാതെ പുറത്ത് തന്നെ നിൽക്കുവാണ്
ഇങ്ങു വരുന്നുണ്ടോ
ഇല്ല നീ വെള്ളമെടുത്ത് കുടിച്ചിട്ട് വാ
ഇതെന്തു പറ്റി
എന്നോടിങ്ങനെ പെരുമാറാൻ ഇനി സ്മിതയെങ്ങാനും എന്തേലും പറഞ്ഞു കാണുമോ ഏയ് അവൾ പറയാനുള്ള ഒരു സാധ്യതയുമില്ല എന്നാലും എന്തിനാവും ഈ പിണക്കം ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു ഫ്രിഡ്ജിൽ നിന്നു കുറച്ചു വെള്ളമെടുത്ത് കുടിച്ചിട്ട് അവിടെ തന്നെ നിന്നു
നീ വരുന്നുണ്ടോ
ഏടത്തി പുറത്ത് നിന്നു വിളിച്ചു ചോദിച്ചു
ഞാൻ മിണ്ടാതെ നിന്നു
എന്നെ കാണാത്ത കൊണ്ടു ഏടത്തി അകത്തേക്ക് വന്നു
ഉണ്ണി……. ഏടത്തി വീണ്ടും വിളിച്ചു ഞാൻ മിണ്ടാതെ നിന്നു
ഉണ്ണിയേ….. ഏടത്തി ഹാളിൽ നിന്നു അടുക്കളയിലേക്ക് വന്നു
നിനക്കെന്താ ചെവി കേട്ടു കൂടെ അതോ ഞാൻ വിളിച്ചാൽ മിണ്ടണ്ട എന്നാരേലും പറഞ്ഞിട്ടുണ്ടോ
എന്താ എന്റെ സുന്ദരിക്കുട്ടിക്ക് പറ്റിയെ എന്തിനാ എന്നോടി പിണക്കം
നീ വരുന്നുണ്ടോ അല്ലേൽ ഞാൻ ബസിനു പൊക്കോളാം നീ വന്നേരെ
ഏടത്തി തിരിഞ്ഞു നടന്നു
ഞാൻ വേഗം ഏടത്തിയുടെ അടുത്ത് എത്തി കയ്യിൽ പിടിച്ചു നിർത്തി
എന്തിനാ എന്റെ മീരക്കുട്ടി എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നെ ഞാനെന്തു തെറ്റ് ചെയ്തു
നീ കൈ വിട്ടെ ഉണ്ണി ഏടത്തി എന്റെ കൈ വിടുവിച്ചു പുറത്തേക്കിറങ്ങി
നാട്ടുകാരുടെ മുന്നിൽ പോലും ഇണക്കുരുവികളെ പോലെ എന്നെ ചേർത്തു പിടിച്ചു കളിയും ചിരിയും കൊഞ്ചലുമായി നടക്കുന്ന ആളാണ് മീരേടത്തി ഏടത്തിയും അനിയന്നുമല്ല ശരിക്കും കൂട്ടുകാരെ പോലെ ആണ് ഏടത്തി എന്നോട് പെരുമാറിയിട്ടുള്ളത് തറവാട്ടിൽ ഉണ്ടായിരുന്നപ്പോഴും പുതിയ വീട്ടിലേക്കു മാറിയപ്പോഴുമൊന്നും ഞങ്ങളുടെ ബന്ധത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല
ഏടത്തിയുടെ പെട്ടെന്നുള്ള മാറ്റം എന്നെ ശരിക്കു വേദനിപ്പിച്ചു ഞാനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി വാതിൽ പൂട്ടി താക്കോൽ ഏടത്തിയുടെ കയ്യിൽ കൊടുത്ത് മുറ്റത്തേക്കിറങ്ങി
ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരിച്ചു നിർത്തി
മീരേടത്തി വന്നു ബൈക്കിൽ കയറി ഒരു സൈഡിലേക്ക് ചെരിഞ്ഞിരുന്നു സീറ്റിന് പുറകിലുള്ള ഹാൻഡിലിൽ പിടിച്ചു എന്റെ ദേഹത്ത് മുട്ടാതെ നീങ്ങിയിരുന്നു
ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു ഏടത്തി ഒരക്ഷരം പോലും മിണ്ടുന്നില്ല ഞാൻ ബൈക്ക് വാങ്ങിയ അന്ന് മുതൽ ഏടത്തി എന്നെ കെട്ടിപിടിച്ചല്ലാതെ എന്റെ കൂടെ വന്നിട്ടില്ല ആദ്യമയാണ് ഒരന്യനെ പോലെ എന്നെ അകറ്റി നിർത്തുന്നെ ബൈക്ക് മുന്നോട്ട് പാഞ്ഞു എനിക്ക് ശരിക്കു സങ്കടം വന്നു എന്റെ കണ്ണു നിറഞ്ഞൊഴുകി
കാറ്റത്തു കണ്ണു നീർ തുള്ളി പറന്നു ഏടത്തിയുടെ കയ്യിൽ പതിച്ചു ഏടത്തി ബൈക്കിന്റെ കണ്ണാടിയിലേക്ക് നോക്കി കരയുന്ന എന്റെ മുഖം കണ്ടു
ഡാ ഉണ്ണി വണ്ടി നിർത്തു
ആദ്യം പറഞ്ഞത് ഞാൻ കേട്ടില്ല എന്റെ തോളിൽ കൈ വെച്ചു കൊണ്ടു ഒന്നൂടെ പറഞ്ഞു
വണ്ടി നിർത്തെടാ
ഞാൻ സൈഡ് ആക്കി നിർത്തി
ഒന്ന് തിരിച്ചു പോ ഞാനൊരു കാര്യം മറന്നു
വണ്ടി തിരിച്ചു വീട്ടിലേക്കു വിട്ടു മനസ്സിന്റെ നിയന്ത്രണം വിട്ടത് കൊണ്ടോ എന്തോ ഒന്ന് രണ്ട് തവണ വണ്ടി പാളി രണ്ടാമത്തെ തവണ വണ്ടി മറിയും എന്ന് തന്നെ തോന്നി ഞാൻ കാല് കുത്തി ബാലൻസ് ചെയ്തു വീണ്ടും മുന്നോട്ടു പോയി ഏടത്തി മിററിലൂടെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ഹാൻഡിലിൽ നിന്നും കൈ എന്റെ വയറിലേക്ക് മാറ്റി പിടിച്ചിരുന്നു എങ്കിലും ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞിരുന്നില്ല

Nalla katha aan
Nalla katha aan thudaruka