വീട്ടിലെത്തി വണ്ടി നിർത്തി ഏടത്തി ബൈക്കിൽ നിന്നിറങ്ങി വാതിൽ തുറന്നു അകത്തേക്ക് കയറി ഞാൻ ബൈക്കിൽ തന്നെ ഇരുന്നതേയുള്ളു
പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് മുഖം തുടച്ചു
ഡാ നീയിങ്ങു വന്നേ
ഏടത്തി സിറ്റൗട്ടിൽ നിന്നു വിളിച്ചു
ഞാൻ ബൈക്ക് ഓഫ് ചെയ്തു സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് അകത്തേക്ക് കയറി ചെന്നു
നീയെന്തിനാ കരഞ്ഞേ
ഞാൻ കരഞ്ഞില്ല ല്ലോ
പിന്നെ നിന്റെ കണ്ണിൽ നിന്നു വരുന്നതെന്താ മൂത്രമോ
ഞാനൊന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു
മുഖത്ത് നോക്കെടാ അവളെന്റെ താടയിൽ പിടിച്ചു ഉയർത്തി എന്റെ കണ്ണു വീണ്ടും നിറഞ്ഞിരുന്നു
ഏടത്തി എന്നോട് കാണിക്കുന്ന അകൽച്ചയെക്കാൾ കൂടുതൽ അവരുടെ സ്വരത്തിലെ കാഠിന്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്
നീയെന്നാ വന്നത്
വെള്ളിയാഴ്ച
ഇന്നെന്താ ദിവസം
തിങ്കളാഴ്ച്ച
കഴിഞ്ഞ രണ്ട് ദിവസം നീ എവിടാരുന്നു
ഞാൻ ശനിയാഴ്ച രാവിലെ ഇവിടെ വന്നതാ ഇവിടെ ആരുമില്ലാരുന്നു
എന്നിട്ട് നീയെങ്ങോട്ട് പോയി
ഞാൻ സ്മിതേടത്തിയെ കാണാൻ പോയി
എന്തിനു
അതെന്നാ ഞാനവിടെ പോവാറില്ലത്ത വീടാണോ അതും എന്റെ ഏട്ടന്റെ വീടല്ലേ
രാവിലെ അവിടെ ചെന്നു കേറിയിട്ട് പാതിരാ വരെ നിനക്കവിടെ എന്താരുന്നു പണി
എന്റെ പൊന്നോ ഈ കാര്യത്തിനു എല്ലാരുടേം വായിൽ നിന്നു ഞാൻ കേട്ടു കഴിഞ്ഞതാ ഇനി ഞാൻ ആരുടെ വീട്ടിലേക്കുമില്ലേ ഞാനിന്നു തന്നെ തിരിച്ചു പൊക്കോളാം അല്ലേലും എനിക്കാരാ ഉള്ളെ അച്ഛനുമില്ല അമ്മയുമില്ല ആരുമില്ല
കവിളിൽ ഒരു പുകച്ചിൽ അനുഭവപ്പെട്ടപ്പോഴാണ് അടിയൊരെണ്ണം ചെകിട്ടത്തു തന്നെ കിട്ടി എന്ന് മനസിലായെ
ആരുമില്ലേടാ നിനക്ക്
അവളെന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു
പറയെടാ ആരുമില്ലേ നിനക്ക് പിന്നെ ഞങ്ങളൊക്കെ നിന്റെ ആരാടാ
ഞാനെന്തു തെറ്റാ ചെയ്തെ എല്ലാരും കൂടി ഇങ്ങനെ എന്നെ ക്രൂശിക്കാൻ …?
നമ്മളേറ്റവും കൂടുതൽ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഒരാളെ പൂർണ്ണമായി നഷ്ട്ടപെട്ടു കഴിയുമ്പോഴാണ് നമ്മുടെ മനസിന്റെ ബലഹീനത ശരിക്കു ബോധ്യമാവുന്നത് സമീറ പോയതോടെ എന്റെ മനസ്സിന്റെ കട്ടിയെല്ലാം പോയിരിക്കുന്നു നിസ്സാര കാര്യങ്ങൾക്ക് പോലും സങ്കടം വരുന്നു കണ്ണു നിറയുന്നു ആരെല്ലാം കൂടെയുണ്ടെങ്കിലും അനാഥനായ പോലെ തോന്നുന്നു ഇപ്പോഴാണ് അവളെനിക്ക് എത്ര വലുതായിരുന്നുവെന്നു എനിക്ക് ബോധ്യമാവുന്നത് ആന കുത്താൻ വന്നാലും നേരിടാനുള്ള ചങ്കൂറ്റമുള്ള എനിക്ക് ഏടത്തിയുടെ
വാക്കുകൾക്ക് മുന്നിൽ പോലും പിടിച്ചു നിൽക്കാനാവുന്നില്ല
നിന്നെയാരാടാ ഇവിടെ ക്രൂശിച്ചേ അവിടെ പോയി രണ്ട് ദിവസം മുഴുവൻ ഇരുന്നത് ചോദിച്ചതാണോ ഇത്ര വലിയ തെറ്റ്
പക്ഷെ ഞാനെന്തു തെറ്റാ ചെയ്തെന്നു ഏടത്തി പറ
നീയെന്തിനാ അവളെ തിരുമ്മാൻ പോയെ പത്ത് പന്ത്രണ്ടു ദിവസം കിടന്ന കിടപ്പ് കിടന്നവൾക്ക് നിന്നെ കണ്ടപ്പോ അസുഖമെല്ലാം മാറിയത് എങ്ങനാ അവളുടെ കെട്ടിയവന് ഇല്ലാത്ത എന്ത് വിഷമമാ നിനക്കവളുടെ കാര്യത്തിലുള്ളെ രണ്ട് ദിവസം മൊത്തം കൂട്ടിരിക്കാൻ
ഏട്ടത്തി എന്താ ഈ പറയുന്നേ
മലയാളം എന്താ മലയാളത്തിൽ പറഞ്ഞാ സാറിന് ഇപ്പൊ മനസിലാവില്ലേ എന്നാ ഇംഗ്ലീഷിൽ പറയാം
ആദ്യം എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാമോ
നീയൊന്നും പറയണ്ട എനിക്ക് മനസിലായി എല്ലാം
ശരി ഞാനൊന്നും പറയുന്നില്ല എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആള് മീരേടത്തിയാന്നായിരുന്നു എന്റെ വിശ്വാസം അത് കൊണ്ടു തന്നെ ബാക്കിയെല്ലാരെക്കാളും എനിക്കേറ്റവും ഇഷ്ട്ടവും നിങ്ങളോടായിരുന്നു എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ മനസില്ലെങ്കിൽ……..
ശരി നീ പറ
ഞാൻ ശനിയാഴ്ച്ച രാവിലെ ഇവിടെ വന്നപ്പോ വീട് അടഞ്ഞു കിടക്കുന്നു…..
നീയെന്തിനാ അവിടെ പോയെ അവിടെന്താ നടന്നേ അത് മാത്രം
പറഞ്ഞാ മതി
ശരി ഞാനവിടെ ചെല്ലുമ്പോൾ ഏട്ടൻ വണ്ടി കഴുകി കൊണ്ടിരിക്കുവാരുന്നു ഏടത്തിക്കു പുറം മുഴുവൻ നീരാണ് ഭയങ്കര വേദനയുമാണ് എന്നോട് നോക്കിയിട്ട് എന്തേലും ഒറ്റമൂലി ചെയ്യാമോ ന്നു ചോദിച്ചു

Nalla katha aan
Nalla katha aan thudaruka