അക്ഷയം – 3 1

!!ഏയ്‌ എന്റെ റിയ അങ്ങനെ ചെയ്യില്ല എന്ന് ഞാൻ മനസിനെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരുന്നു

എനിക്ക് എന്തിനെക്കാലും വിശ്വാസം ആയിരുന്നു അവളെ

എങ്കിലും സത്യമാണോന്നറിയാൻ ഞാൻ സനൂപ് ചേട്ടന്റെ നമ്പറിലേക്ക് കാൾ ചെയ്യ്തു

“ഹലോ അച്ചായാ ഇത് ഞാനാ അനിയൻകുട്ടൻ “
“ആ പറയടാ എന്ന വിളിച്ചേ??”

“അച്ചായാ പുതിയ ചിക്ക് ഏതേലും സെറ്റായാരുന്നോ??

“പുതിയതോ ഇല്ലല്ലോടാ എന്ന കാര്യം??”

“ഏയ്‌ ഒന്നും ഇല്ല അച്ചായനെ പറ്റി ഒരു rumor കേട്ടു അതാ വിളിച്ചത്

അല്ല അച്ചായന്റെ ഇപ്പോഴത്തെ ചിക്ക് ഏതാ??”

“റിയ

നീ അറിയുലെ നിന്റെ കൂടെ പഠിച്ച അനഘയുടെ

കൂട്ടുകാരിയാ മറ്റേ റോയ്ച്ചന്റെ മോൾ…”

“ആ അറിയാം ഇതെപ്പോ സെറ്റായി??”

കരച്ചിൽ വരുന്നുണ്ടെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ ചോദിച്ചുവെങ്കിലും എന്റെ തൊണ്ട ഇടാറുന്നുണ്ടായിരുന്നു…

“എടാ ഇതിപ്പോ നാലഞ്ചു മാസം ആയി സെറ്റായിട്ട്

എടാ കാര്യം എന്നന്നു പറ”

“ഏയ്‌ ഒന്നുല ചുമ്മാ അറിയാനൊരു ആകാംഷ അതാ ഞാൻ വിളിച്ചത്

അപ്പൊ ഓക്കേ ഗുഡ് നൈറ്റ്‌…”

കാൾ കട്ട്‌ ചെയ്തതും ഞാൻ ഒരൊറ്റ കരച്ചിലായിരുന്നു

ഇത്രേം നാളും സ്നേഹിച്ചവൾ എന്നെ പറ്റിക്കുവായിരുന്നോ

നെഞ്ചിൽ കത്തി കുത്തിയിറക്കിയ ഫീൽ

വല്ലാത്ത സങ്കടം മനസ്സുനിറയെ

അവളെ എനിക്ക് വല്ലാത്ത ഇഷ്ടമായിരുന്നു

ഞാനെന്റെ ജീവിതത്തിൽ ആകെ ആഗ്രഹിച്ചത് ഒരൊറ്റ കാര്യമായിരുന്നു
അവളെയും കെട്ടി അമ്മേടേം അച്ഛന്റേം ചേട്ടന്റെയും കൂടെ സന്തോഷമായിട്ട് ജീവിക്കണം….

എല്ലം ആ നായിന്റെ മോൾ തകർത്തു

“ഡാ അതുലെ അന്നേ ഞാൻ ഈ പുന്നാര മോനോട് പറഞ്ഞതാ അവളുടെ പുറകെ നടക്കേണ്ടന്ന്

അന്ന് ഇവൻ എന്നെ കൊന്നില്ലന്നല്ലേ ഉള്ളു

ഇപ്പൊ എങ്ങനെ ഇരിക്കണ് ഊമ്പിയില്ലേ

നിനക്കെങ്ങനെ തന്നെ വേണോടാ…”

അഖിൽ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു

ഞാൻ ഒരു പെഗും കൂടി അടിച്ചതിനു ശേഷം

അവിടെനിന്നും എഴുന്നേറ്റ് വണ്ടിക്കരികിലേക്ക് നടന്നു

“ഡാ എവിടെ പോണ്??”

അതുൽ എന്നെ പുറകിൽ നിന്നും വിളിച്ചു

“എന്തായാലും ചവാൻ പോകുവല്ല ഒരാളെ കൊല്ലാൻ പോകുവാ ”

അതും പറഞ്ഞു ഞാൻ വണ്ടിയെടുത്തു

ആരോ പുറകിൽനിന്ന് ഓടി വരുന്നതറിഞ്ഞതും

ഞാൻ വണ്ടി സ്പീഡിൽ വിട്ടു

ഇപ്പൊ എനിക്ക് സങ്കടം തോന്നുന്നില്ല പക മാത്രമേയുള്ളു

അവള് എന്തിനു എന്നോട് ഈ പണി കാണിച്ചു

എന്നെനിക്കറിയണം

വണ്ടി അവളുടെ വീട്ടിലെത്തിയതും സൈഡിൽ ഒതുക്കി വെച്ചിട്ട് നേരെ മതിലിലേക്ക് ചാടിക്കേറി

ഇതിനു മുൻപും ഈ മതില് ചാടിയിട്ടുള്ളത് കൊണ്ട് വല്യ പാടില്ലാതെ മതിൽ ചാടിക്കടക്കാൻ പറ്റി
വീടിന്റെ ഒരു സൈഡിലോട്ട് ചാടിയതുകൊണ്ട്

ചെന്ന് കേറിക്കൊടുത്തത് ലൈറ്റ് ഓൺ ചെയ്തിട്ടിരുന്ന സൈഡിൽ ആയിരുന്നു

കോപ്പ് ഈ ലൈറ്റ് കടന്ന് വേണം അവളുടെ റൂമിന്റെ ജനലിനരികിൽ ചെല്ലാൻ

ഞാൻ നടന്നു നീങ്ങിയതും

അവളുടെ വീട്ടിലെ കാലൻ പട്ടി എന്നെ നോക്കി കുരാക്കാൻ തുടങ്ങി

ഞാൻ ഓടി ഇരുട്ടത്തേക്ക് മാറിയതും മുറ്റത്ത് തെന്നി വീണു നടുവടിച്ചു വീണത് കൊണ്ടാണോ

അറിയാണ്ട് “അയ്യോ ” എന്നാലറി പോയി

എന്റെ അലർച്ച കെട്ടിട്ടാണെന്ന് തോന്നുന്നു വീട്ടിലെ ലൈറ്റ് ഓൺ ആയി

എനിക്കാണെങ്കിൽ പേടി കൂടി വരുന്നു

വീണിട്ടുള്ള വേദനയും കുടിച്ചതിന്റെ കെട്ടും കാരണം എഴുന്നേറ്റോടാൻ പറ്റുന്നില്ല

പറ്റാവുന്നത് പോലെ എഴുന്നേറ്റ് അവളുടെ വീടിന്റെ സൈഡിലുള്ള മരത്തിന്റെ മൂട്ടിൽ പോയി ഒളിച്ചിരുന്നു

രണ്ട് മൂന്നു പേർ ലൈറ്റും തെളിച്ചു പുറത്തിറങ്ങി മുക്കും മൂലയും തപ്പുന്നത് കണ്ടതും ഞാൻ ഓടിയത്

അവര് കണ്ടെന്നെനിക്ക് മനസിലായി

മാക്സിമം ഒളിച്ചിരിക്കാൻ പറ്റാവുന്നത് പോലെ ഞാൻ ഇരുന്നു

പെട്ടെന്നാണ് എന്റെ പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു

എത്രയും പെട്ടെന്ന് ഫോൺ ഓഫാക്കിയെങ്കിലും

ഫോൺ റിങ് ചെയ്ത സൗണ്ട് കേട്ടു രണ്ട് മൂന്നു പേർ എന്റെ നേരെ വരുന്നത് ഞാൻ കണ്ടു

അവരെടുത്തെത്തിയതും മുന്നിൽ വന്നവനെ തള്ളിയിട്ടു ഞാൻ ഓടി

ആരോ പുറകെ ഓടി വന്നെങ്കിലും ഞാൻ തിരിഞ്ഞു നോക്കാതെ ഓടി

രണ്ട് റൗണ്ട് ഓടിയപ്പോഴേക്കും നടു വേദന എടുക്കാൻ തുടങ്ങി പോരാത്തതിന്
കള്ളുകുടിച്ച കെട്ടും

Leave a Reply

Your email address will not be published. Required fields are marked *